ഗുരുവായൂര്‍: ഗുരുവായൂര്‍ പന്തായില്‍ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോല്‍സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലേക്ക് നടന്ന എഴുന്നെള്ളിപ്പിനിടെ ആനയിടഞ്ഞോടിയത് പരിഭ്രാന്തിക്കിടയാക്കി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ അനന്തനാരായണന്‍ എന്ന കൊമ്പനാണ് ഇന്നലെ വൈകീട്ട് അഞ്ചരയോടെ ഇടഞ്ഞോടിയത്.
തെക്കെ നടയിലെ ദേവസ്വം ക്വോര്‍ട്ടേഴ്സില്‍ നിന്നുള്ള ടീം സഫറോണ്‍ എന്ന കമ്മറ്റിയുടെ എഴുന്നള്ളിപ്പിനിടെ ഗുരുവായൂര്‍ പ്രൈവറ്റ് ബസ്റ്റാന്റിനടുത്ത് നിന്നാണ് കൊമ്പന്‍ വിരണ്േടാടിയത്. എഴുന്നെള്ളിപ്പ് നിയന്ത്രന്തിച്ച് കൊണ്ടുപോയിരുന്ന വളണ്ടിയര്‍മാരില്‍ ഒരാള്‍ പെട്ടെന്ന് ആനയുടെ മുന്നിലേക്ക് ചാടിയതിനെ തുടര്‍ന്ന് കൊമ്പന്‍ വിരണ്േടാടുകയായിരുന്നു.
നേരെ 250 മീറ്ററോളം വിരണ്േടാടിയ കൊമ്പന്‍ പന്തായില്‍ ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോള്‍ ശാന്തനായി നില്‍ക്കുകയായിരുന്നു. ഇതിനിടെ പിന്നാലെ ഓടിയെത്തിയ പാപ്പാന്‍ ഉണ്ണികൃഷ്ണനും മറ്റു പാപ്പാന്‍മാരും ചേര്‍ന്ന് ആനയെ തൊട്ടടുത്ത ദേവസ്വം ബാച്ചിലേഴ്സ് ക്വാര്‍ട്ടേഴ്സ് വളപ്പില്‍ തളയ്ക്കുകയായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.