ചാവക്കാട്: താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറി പുതുക്കി പണിയാനും മൃതദേഹം സൂക്ഷിക്കാന്‍ ഫ്രീസര്‍ വാങ്ങാനും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു.
ആശുപത്രിയിലെ ലാബിന്റെ പ്രവര്‍ത്തനം രാത്രി എട്ടു മണി വരെ നീട്ടാനും തീരുമാനമായി. ഇപ്പോള്‍ വൈകിട്ട് നാലു വരെയാണു ലാബ് പ്രവര്‍ത്തിക്കുന്നത്. നിലവിലുളള മോര്‍ച്ചറി കെട്ടിടം കാലപ്പഴക്കം ചെന്നതും മോര്‍ച്ചറിയില്‍ അടിസ്ഥാന സൌകര്യങ്ങളില്ലാത്തതും ജനങ്ങളെ ഏറെ വലയ്ക്കാറുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനാവശ്യമായ എല്ലാ സാമഗ്രികളും മോര്‍ച്ചറിയിലുണ്ടെങ്കിലും സ്ഥലപരിമിതിയുണ്ടെന്ന് അംഗങ്ങള്‍ പരാതിപ്പെട്ടു. ഇതേ തുടര്‍ന്നാണു മോര്‍ച്ചറി നവീകരിക്കാന്‍ തീരുമാനമെടുത്തത്.
ലേബര്‍ റൂമില്‍ വൈദ്യുതി മുടങ്ങുന്നതിനാല്‍ ഇവിടെയുളള മെയിന്‍ സ്വിച്ച് മാറ്റി സ്ഥാപിക്കാനും വയറിങ് നടത്താനും തീരുമാനിച്ചു. രാത്രിസമയത്തു വാച്ച്മാനെ നിയമിക്കാനും പ്രധാന ഗേറ്റ് മാറ്റി സ്ഥാപിക്കാനും ചുറ്റുമതില്‍ കെട്ടാനും നടപടിയുണ്ടാകും. സൂനാമി പുനരധിവാസ പദ്ധതിയില്‍ നിര്‍മിച്ച പുതിയ ആശുപത്രി കെട്ടിടത്തിലെ വാട്ടര്‍ ടാങ്ക് പൊട്ടിയതു മാറ്റിനല്‍കണമെന്നു കെഎച്ച്ആര്‍ഡബ്ല്യുഎസിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു.
നഗരസഭാധ്യക്ഷ എ.കെ. സതീരത്നം അധ്യക്ഷത വഹിച്ചു. മാലിക്കുളം അബാസ്, എം.ആര്‍. രാധാകൃഷ്ണന്‍, എം.കെ. ഷംസുദ്ദീന്‍, കെ. നവാസ്, അഷറഫ്, ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍, ലേ ഒാഫിസര്‍ രഘു, കൌണ്‍സിലര്‍ ബേബി ഫ്രാന്‍സിസ്, സൂര്യ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.