പുന്നയൂര്‍ക്കുളം: തങ്ങള്‍പ്പടിയില്‍ ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം-ലീഗ് സംഘര്‍ഷം. രണ്ട് പേര്‍ക്ക്പരുക്കേറ്റു. പരുക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ തങ്ങള്‍പ്പടി തട്ടകത്ത് പ്രവീണ്‍(22) മുതുവട്ടൂര്‍ രാജ ആശുപത്രിയിലും മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അയിനിക്കല്‍ അബ്ദുറസാഖി(24)നെ കുന്നംകുളം റോയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇരുവര്‍ക്കും തലയ്ക്കാണ് പരുക്ക്. വൈകിട്ട് ആറോടെ പ്രകടനവുമായെത്തി യവരും തങ്ങള്‍പ്പടി മൈതാനത്ത് ക്രിക്കറ്റ് കളിച്ചിരുന്ന യുഡിഎഫ് അനുഭാവികളുമായുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. വാക്ക് തര്‍ക്കം മൂത്തപ്പോള്‍ ബാറ്റും സ്റ്റംപും ഉപയോഗിച്ച് പരസ്പരം ആക്രമിക്കുക യായിരുന്നുവത്രെ.
ഡിവൈഎസ്പി സി.ടി. ടോമിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മേഖലയിലെ കടകള്‍ മുഴുവനായി പൊലീസ് അടപ്പിച്ചു. ഇതിനിടയില്‍ അകലാട് മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ കാറിനു നേരെ കല്ലേറുണ്ടായതായും പരാതിയുണ്ട്. യുഡിഎഫിന്റെ കൊടിതോരണങ്ങള്‍ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.