പേജുകള്‍‌

2011, മേയ് 14, ശനിയാഴ്‌ച

കുന്നംകുളത്ത് സി പി ജോണിനെ വീഴ്ത്തിയത് ഡ്യൂപ്ളിക്കേറ്റ്’

കുന്നംകുളം: വിജയ പ്രതീക്ഷയില്‍ യു.—ഡി.—എഫ് സ്ഥാനാര്‍ഥിയായി കുന്നംകുളത്തെ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ സി.—എം.—പിയിലെ സി പി ജോണിന്റെ വിജയത്തിനു വിലങ്ങു തടിയായത് “ഡ്യൂപ്ളിക്കേറ്റ്’. സി പി ജോണിന് അപരനായി മല്‍സരിച്ച ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ജോണ്‍ 860 വോട്ട് നേടിപ്പോള്‍ സി പി ജോണ്‍ തോറ്റത് 481 വോട്ടുകള്‍ക്കായിരുന്നു.

 എല്‍.—ഡി.—എഫ്.—സ്ഥാനാര്‍ഥിയായി മല്‍സരിച്ച നിലവിലെ ജേതാവ് ബാബു എം പാലിശേരി 58244 വോട്ടുകള്‍ നേടിയപ്പോള്‍ 57763 വോട്ടുകളാണ് സി പി ജോണിനു നേടാനായത്. ബാബു എം പാലിശേരിയുടെ തോല്‍വി സ്വപ്നം കണ്ടു നടന്ന ഇടതു മുന്നണിയിലെ ചില നേതാക്കള്‍ തോല്‍വിക്കായി പണിയെടുത്തപ്പോള്‍ അതിനെ മറികടക്കാന്‍ ബാബു എം പാലിശേരി കാണിച്ച തന്ത്രത്തിന്റെ വിജയമായിരുന്നു കുന്നംകുളത്ത് കണ്ടത്.

ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയെന്ന പേരില്‍ ജോണിനെ അപരനായി ഗോദയിലിറക്കിയ ബാബു എം പാലിശേരിക്ക് തനിക്കെതിരെ ഉണ്ടായ അടിയൊഴുക്കുകളെ ശക്തമായി തടയാനായി. വോട്ടെണ്ണലിന്റെ ആദ്യം മുതല്‍ മൂവായിരത്തോളം വോട്ടുകളുടെ ലീഡ് നേടിയ  അദേഹത്തിന്റെ ലീഡ് കുറഞ്ഞു വന്നെങ്കിലും എതിരാളിക്ക് വഴിമാറിക്കൊടുത്തില്ല. 2059 വോട്ടു നേടി ഇടതുപക്ഷ ഏകോപന സമിതി സ്ഥാനാര്‍ഥി കെ പി പ്രേമന്‍ സി.—പി.—എമ്മിനു തെല്ലൊന്നുമല്ല ഭീഷണി സൃഷ്ടിച്ചത്. സ്വന്തം പഞ്ചായത്തായ കടവല്ലൂരില്‍ നിന്നും ലഭിച്ച രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം ബാബു എം പാലിശേരിയുടെ ജയത്തിന് അടിത്തറയിടുകയും ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.