ചാവക്കാട്: കുടിവെളളം കിട്ടുന്നില്ലെന്നു പരാതി പറഞ്ഞ ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെ ജല അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ അപമാനിച്ചതായി പരാതി. ഒരുമനയൂര്‍ പഞ്ചായത്തില്‍ കുടിവെളളം ലഭിക്കുന്നില്ലെന്നു ഫോണിലൂടെ വിളിച്ചറിയിച്ച പ്രസിഡന്റ് റജീന മൊയ്നുദ്ദീനെയാണു ശകാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത്രെ.
പഞ്ചായത്തിലെ കുടിവെളള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒരുമനയൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ആഴ്ചകള്‍ക്കു മുന്നേ ഗുരുവായൂരിലെ ജല അതോറിറ്റി ഒാഫിസിലേക്കു മാര്‍ച്ച് നടത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റിനോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടു യുഡിഎഫ് കമ്മിറ്റി മന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കാന്‍ തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് എ. സലീം അധ്യക്ഷത വഹിച്ചു. എന്‍.ടി. ഹംസ ഹാജി, ഇഖ്ബാല്‍ കാരയില്‍, പഞ്ചായത്ത് അംഗങ്ങളായ കെ.ജെ. ചാക്കോ, പ്രകാശ്, റസാഖ് ഹാജി, ആഷിത, നളിനി എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.