പേജുകള്‍‌

2011, മേയ് 14, ശനിയാഴ്‌ച

ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫിന് വീണ്ടും കാലിടറി

ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫിന് വീണ്ടും കാലിടറി. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.പി.എമ്മിലെ കെ.വി. അബ്ദുള്‍ഖാദര്‍ രണ്ടാം തവണയും വെന്നിക്കൊടി പാറിച്ചു. പതിറ്റാണ്ടുകളായി യു.ഡി.എഫ്. കുത്തകയായി വെച്ചിരുന്ന ഗുരുവായൂര്‍ മണ്ഡലം '94 ലെ ഉപതിരഞ്ഞെടുപ്പിലാണ് നഷ്ടമായത്. പി.ടി. കുഞ്ഞിമുഹമ്മദാണ് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്. അന്ന് അബ്ദുള്‍ സമദ് സമദാനിയായിരുന്നു യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി.


വടക്കേക്കാട്, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, കടപ്പുറം, ഒരുമനയൂര്‍ എന്നിവിടങ്ങളില്‍ പഞ്ചായത്ത് ഭരിക്കുന്നത് യു.ഡി.എഫ്. ആണ്. ഗുരുവായൂര്‍, ചാവക്കാട്, ഏങ്ങണ്ടിയൂര്‍ എന്നിവിടങ്ങളിലായിരുന്നു സി.പി.എമ്മിന് പ്രതീക്ഷ. യു.ഡി.എഫിന്റെ ഉരുക്ക് കോട്ടയായ വടക്കേക്കാടും പുന്നയൂരും 1000 ല്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷമാണ് യു.ഡി.എഫിന് ലഭിച്ചത്. മുസ്‌ലിംലീഗിന്റെ ഉരുക്ക്‌കോട്ടയെന്ന് വിശേഷിപ്പിക്കുന്ന കടപ്പുറത്ത് 1200 ല്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിന് ലഭിച്ചത്. പുന്നയൂര്‍കുളത്ത് 1500 ഓളം വോട്ടും ഒരുമനയൂരില്‍ 600 ഓളം വോട്ടും ഏങ്ങണ്ടിയൂരില്‍ 2600 ഓളം വോട്ടും. ഗുരുവായൂര്‍, ചാവക്കാട് നഗരസഭകളില്‍നിന്നു 4000 ഓളം വീതം വോട്ടും എല്‍.ഡി.എഫിന് ലഭിച്ചപ്പോള്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥ കെ.വി. അബ്ദുള്‍ഖാദറിന്റെ ലീഡ് 9968 ആയി മാറി യു.ഡി.എഫ്. നിലം പരിശായി. ജില്ലയില്‍ മുസ്‌ലിംലീഗിന് ലഭിച്ച ഏക സീറ്റ് വീണ്ടും നഷ്ടമായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.