പേജുകള്‍‌

2012, മാർച്ച് 3, ശനിയാഴ്‌ച

നടനവേദിയില്‍ ഭാവ വിസ്മയമായി മീര

അഖ്ബര്‍ ചാവക്കാട്
ഗുരുവായൂര്‍: കാര്‍മുകില്‍ വര്‍ണന്റെ മുന്നില്‍ പ്രണയ വിരഹ ഭാവങ്ങള്‍ നടന ലാസ്യ ഭാവങ്ങളോടെ അവതരിപ്പിച്ച മീരാ ശ്രീരായണന്‍ ഇന്റര്‍സോണ്‍ കലോല്‍സവത്തിലെ നൃത്ത വേദി കീഴടക്കി. ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനം നേടിയ മീര മോഹിനിയാട്ടത്തിലും കുച്ചുപ്പുഡിയിലും രണ്ടും സ്ഥാനങ്ങള്‍ നേടി നൃത്ത വേദിയിലെ തന്റെ ആധിപത്യം ഊട്ടിയുറപ്പിച്ചു.
 ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് വിദ്യാര്‍ഥിനിയായ മീര ഒന്നാം ക്ളാസില്‍ തുടങ്ങിയ നൃത്ത പഠനത്തിന്റെ തുടര്‍ച്ചയാണ് ഇന്റര്‍സോണ്‍ കലോല്‍സവത്തിലെ ഈ നേട്ടം. സംസ്ഥാന സ്കൂള്‍ തലത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഭരതനാട്യ മല്‍സരത്തില്‍ മൂന്നും ഹയര്‍ സെക്കണ്ടറി വിഭാഗം ഭരതനാട്യ മല്‍സരത്തില്‍ രണ്ടും തവണ ഒന്നാം സ്ഥാനം നേടിയ ഈ നൃത്ത പ്രതിഭ ഇന്റര്‍സോണ്‍ തലത്തിലും തന്റെ തേരോട്ടം തുടങ്ങി കഴിഞ്ഞു. ആര്‍.എല്‍.വി ആനന്ദിന്റെ കീഴില്‍ ഒന്‍പതു വര്‍ഷമായി പരിശീലനം നടത്തുന്ന മീരാ ശ്രീനാരായണന്‍ ഗുരുവായൂര്‍ സ്വദേശിയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.