പേജുകള്‍‌

2012, മാർച്ച് 3, ശനിയാഴ്‌ച

അഡീഷനല്‍ എസ്.ഐയെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് സി.പി.എമ്മുകാര്‍ അറസ്റ്റില്‍

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: അഡീഷനല്‍ എസ്.ഐയെ ആശുപത്രി വളപ്പിലിട്ട് ചവിട്ടി വീഴ്ത്തി മര്‍ദിച്ച സംഭവത്തില്‍ മൂന്ന് സി.പി.എമ്മുകാരെ ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു. തിരുവത്ര കറുത്താക്ക വീട്ടില്‍ സിയാദ് (20), തിരുവത്ര ചാലില്‍ വീട്ടില്‍ ഹസന്‍ (25), തിരുവത്ര നായ്ക്കാംപുരക്കല്‍ വിബിന്‍ (20) എന്നിവരാണ് അറസ്റ്റിലായത്.
 കഴിഞ്ഞ ദിവസം വിശ്വനാഥക്ഷേത്രേല്‍സവത്തിനിടെയുണ്ടായ സി.പി.എം-ആര്‍.എസ്.എസ് സംഘട്ടനത്തില്‍ പരിക്കേറ്റ് മൂന്ന് സി.പി.എം പ്രവര്‍ത്തകരെ മുതുവുട്ടുര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതേ സമയം ഇവിടെയെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ സി.പി.എമ്മുകാര്‍ മര്‍ദിക്കാന്‍ ശ്രമിക്കുകയും ഇതു തടയാന്‍ ചെന്ന അഡീഷനല്‍ എസ്.ഐ ജനാര്‍ദനനെ സി.പി.എം സംഘം ചവിട്ടി വീഴ്ത്തി ആക്രമിക്കുകയുമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.