പേജുകള്‍‌

2012, മാർച്ച് 3, ശനിയാഴ്‌ച

അപൂര്വയിനം നാണയങ്ങളും സ്റ്റാമ്പ് ശേഖരവുമായി പാലയൂര് സ്വദേശി


ആരിഫ് വൈശ്യം വീട്ടില്‍
പാലയൂര്: അത്യപൂര്വയിനം നാണയങ്ങളുടെയും സ്റ്റാമ്പുകളുടെയും ശേഖരവുമായി പാലയൂര് സ്വദേശി ബൈജു ഹുസ്സൈന് (34) ശ്രദ്ധേയനാകുന്നു, സ്കൂളില് ബസ്സിനു പോകാനായി ഉമ്മ തരുന്ന നാണയങ്ങള് ആദ്യം ഒന്ന് സൂക്ഷിച്ചു നോക്കിയതിനു ശേഷം മാത്രമേ പോക്കറ്റില് ഇടുകയുള്ളൂ.. കാരണം ആ നാണയങ്ങളില് തന്റെ കൈവശമില്ലാത്ത വിത്യസ്തമായത് ഉണ്ടോ എന്നറിയാന്.. അങ്ങിനെയാണ് നിലവില് അച്ചടി നിറുത്തിവെച്ച അഞ്ചു, പത്തു, ഇരുപതു പൈസകളുടെ റിസര്വ് ബാങ്ക് പുറത്തിറക്കിയ വിത്യസ്തമായ ഒരു വിധം എല്ലാ നാണയങ്ങളെല്ലാം തന്റെ കൈകളിലെത്തിച്ചെര്ന്നത്.

 1500 ല് പരം വര്ഷം പഴക്കമുള്ള രാജ രാജ ചോള കാലഘട്ടത്തിലെ മുതല് ഏറ്റവും അവസാനമായി ഭാരതീയ റിസര്വ് ബാങ്ക് പുറത്തിറക്കിയ നാണയങ്ങള് വരെ ശേഖരത്തിലുണ്ട്. വാസ്കോഡിഗാമയുടെ വി. ഒ. സി നാണയങ്ങള്, ടിപ്പു സുല്ത്താന് കാലഘട്ടത്തിലെ മുട്ടിപ്പണം, ബ്രിട്ടീഷ് ഇന്ത്യാ കാലഘട്ടത്തിലെ ഓട്ടമുക്കാല്, അണ, തിരുവിതാംകൂര്, മുഗള് കാലഘട്ടത്തിലെ നാണയങ്ങള്, 1880 ലെ ബ്രിട്ടീഷ് ബോര്ണിയാ നാണയങ്ങള് തുടങ്ങി ആയിരത്തോളം നാണയങ്ങള് ശേഖരത്തില് ഉണ്ട്. തിരുവിതാംകൂര് കാലഘട്ടത്തില് "എട്ടു കാശ്" എന്നതിന് പകരം "കാശ് എട്ടു" എന്ന് തെറ്റി പ്രിന്റ് ചെയ്തത്, അച്ചടയില് പിശക് സംഭവിച്ച അഞ്ചു പൈസ, പൊട്ടിയത്, തെന്നിപ്പോയത് തുടങ്ങിയ നാണയങ്ങള് ശേഖരത്തിലെ അത്യപൂര്വ്വമാകുന്നു. നിരവധി ആളുകളും ഫിലാറ്റിക് ക്ലബ്ബ് ഭാരവാഹികളും ഈ അത്യപൂര്വ്വ നാണയങ്ങള്ക്ക് വേണ്ടി സമീപിച്ചുവെങ്കിലും തന്റെ ശേഖരത്തില് നിന്ന് വിട്ടു കൊടുക്കാന് തയ്യാറായിട്ടില്ല.

 ലോകത്ത് ആദ്യമായി പോസ്റല് സ്റ്റാമ്പ് നിലവില് വന്നത് 1840 ല് ബ്രിട്ടനിലാണ്. 1860 മുതലുള്ള വിവിധ രാജ്യങ്ങളുടെ ഇരുപത്തിയയ്യായിരത്തോളം സ്റ്റാമ്പുകള് ശേഖരത്തിലുണ്ട്. ഇന്ത്യന് സ്റ്റാമ്പില് കുവൈത്തിന്റെ സീല് അച്ചടിച്ച കാലഘട്ടത്തിലെ അമൂല്യ സ്റ്റാമ്പുകള്, കൊച്ചിന് അഞ്ചല്, തിരുവിതാകൂര് അഞ്ചല്,ഹൈദരാബാദ് നിസാം കാലഘട്ടത്തിലെ സ്റ്റാമ്പുകള്, മധ്യപ്രദേശ് രാജപരമ്പരയുടെ കാലഘട്ടത്തിലെ ഓര്ച്ച സ്റ്റേറ്റിന്റെ സ്റ്റാമ്പുകള് തുടങ്ങി സ്വതന്ത്ര ദിനത്തിന് ശേഷം ഇന്ത്യ ഇറക്കിയ നിരവധി സ്റ്റാമ്പുകള് ഉണ്ട്.

 ഫസ്റ്റ്ഡേ സ്റ്റാമ്പുകള്, ലിമിറ്റഡ് എഡിഷന് സ്റ്റാമ്പുകള്, കളക്റ്റെഴ്സ് ലീഫ് സ്റ്റാമ്പുകള്, 1971 യു എ ഇ ഏകീകരിക്കുന്നതിനു മുന്നേയുള്ള എട്ടു സ്റ്റേറ്റുകളുടെ സ്റ്റാമ്പുകള്, ബോസ്നിയ & ഹെര്സിഗോവിന രാജ്യങ്ങളുടെ സ്റ്റാമ്പുകള്, അമേരിക്കയിലെ ചെറു രാജ്യങ്ങളിലെ സ്റ്റാമ്പുകള് തുടങ്ങി ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും സ്റ്റാമ്പുകള് ശേഖരത്തില് ഉണ്ട്. വളരെ അപൂര്വ്വമായി കാണുന്ന വിത്യസ്ത ആകൃതിയിലുള്ള സ്റ്റാമ്പുകള്, 1975 ല് ഭൂട്ടാന് രാജാവ് തന്റെ ഇരുപതാമത്തെ പിറന്നാളിന് ഇറക്കിയ ബാഡ്ജ് പോലെത്തെ സ്റ്റാമ്പുകള് തുടങ്ങിയവ ശേഖരത്തിലെ സ്റ്റാമ്പുകളില് വിത്യസ്തത നല്കുന്നു.

 ഇരുപത്തി അഞ്ചു വര്ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ഇത്രയധികം സ്റ്റാമ്പുകളും, നാണയങ്ങളും ശേഖരിക്കാന് സാധിച്ചത്. 7 ->ഒ ക്ലാസ്സില് പഠിക്കുന്ന സമയത്ത് മാളിയേക്കല് അജ്മല്, ബാബര്, ഹക്കീം, വെട്ടത്ത് സാംഷീര്, സാനിഫ് എന്നിവരുമോന്നിച്ചു പാലയൂരില് നിന്ന് വാടാനപ്പിള്ളിയിലേക്ക് സൈക്കിളില് സ്റ്റാമ്പ് ശേഖരിക്കാന് പോയത് ഒരിക്കലും മറക്കാന് സാധിക്കില്ലെന്നും, അന്നത്തെ ഇവരോടോന്നിച്ചുള്ള കൂട്ടായ പ്രവര്ത്തനമാണ് തനിക്കു പ്രചോദനമായതെന്നും ബൈജു പറഞ്ഞു. 1989 - 90 കാലഘട്ടത്തില് "ജ്ഞാനപോഷിണി" എന്ന ഹോം ലൈബ്രറിയും ഇവരോടൊപ്പം തുടങ്ങി പിന്നീട് തനിച്ചും നടത്തിയിരുന്നു. നാണയ ശേഖരത്തിന് പ്രോത്സാഹനം നല്കിയിരുന്നത് മാളിയേക്കല് ഷാനവാസ്ക്കയാണെന്നും പറഞ്ഞു . തന്റെ ശേഖരത്തിലെ കുറെ ഭാഗം ഇപ്പോള് മലേഷ്യയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

 ചെറുപ്പ കാലത്ത് ചിത്ര രചന, നാടകം, മൈം മറ്റു കലാപരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട്. 6 ->ഒക്ലാസ്സില് പഠിക്കുമ്പോള് അന്നത്തെ ഇന്ത്യന് പ്രസിഡണ്ടായിരുന്ന ഡോ. ശങ്കര്ദായല് ശര്മ്മയില് നിന്ന് അവാര്ഡു വാങ്ങിയിട്ടുണ്ട്. മത്സരത്തില് പങ്കെടുത്ത ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി എന്ന പ്രത്യേകതയുമുണ്ടായിരുന്നു. ഒഴിവു സമയങ്ങില് ഇപ്പോഴും ചിത്രങ്ങള് വരക്കാറുണ്ട്. അഖില കേരള ചിത്ര രചനാ മത്സരത്തില് നാല് തവണ ഒന്നാം സ്ഥാനവും, ചാവക്കാട് നഗരസഭാ കേരളോത്സവത്തില് മൂന്നു തവണ കലാപ്രതിഭയും ആയിട്ടുണ്ട്. വടക്കേക്കാട് ഐ സി എ സ്കൂളില് സ്റ്റാമ്പ് പ്രദര്ശനം നടത്തിയുട്ടുണ്ട്. ചെറുപ്പകാലം വിത്യസ്തമായി കാണുന്ന എല്ലാ സാധനങ്ങളും സൂക്ഷിച്ചു വെക്കുന്ന പതിവുണ്ട്. അതില് അഞ്ചാം ക്ലാസില് പഠിക്കുമ്പോള് ചിത്ര രചനക്ക് സമ്മാനമായിക്കിട്ടിയ ചായ പെന്സില്, വിദേശ യാത്ര ചെയ്ത വിമാന, ഹോട്ടല് ടിക്കറ്റുകള് എന്നിവ കൌതുകമുണര്ത്തും. ജര്മ്മനിയിലും, ഖത്തര് ടൂറിസത്തിന് വേണ്ടിയും പരസ്യ ചിത്രങ്ങളില് അഭിനയിച്ചിട്ടുണ്ട് ഈ കലാകാരന്. ഇന്ത്യയിലെയും മലേഷ്യയിലെയും ഫിലാറ്റിക് ക്ലബ്ബിലെ അംഗവും സജീവ പ്രവര്ത്തകനുമാണ്. കൂടാതെ ദാവാ കൌണ്സിലില് അംഗമാണ്, ഇസ്ലാമിക് ഹിസ്റ്ററിയില് റിസര്ച്ചും നടത്തുന്നുണ്ട്.പല സ്ഥലങ്ങളിലും ഇസ്ലാമിക് ചരിത്രത്തെ ക്കുറിച്ചുള്ള ചര്ച്ചകളില് പങ്കെടുക്കാറുണ്ട് ഈ ചെറുപ്പാക്കാരന്.
 യു എ യില് ജനിച്ച ബൈജു രണ്ടാം തരംവരെ അവിടെ പഠിച്ചു, അതിനു ശേഷം പിതാവിന്റെ ജന്മസ്ഥലമായ പാലയൂരില് താമസമാക്കി. പ്ലസ് ടു വരെ വടക്കേക്കാട് ഐ സി എ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 2009 ല് യൂണിവേഴ്സിറ്റി ഓഫ് ന്യൂ കാസ്'ലെയില് നിന്ന് മലേഷ്യയില് നിന്നുള്ള ടോപ് സ്കോറര് ആയി എം ബി എ ബിരുദവും നേടി. യു എ ഇ, ഖത്തര്, മലേഷ്യ, ജര്മനി തുടങ്ങിയ നിരവധി രാജ്യങ്ങളില് ഐ ടി ജോലികളില് ഏര്പ്പെട്ടിരുന്നു. 27 ->ഒ വയസ്സില് ഖത്തറിലെ ഫോര്മാറ്റ് ട്രെസ്സര്ബു എന്ന സ്ഥാപനത്തിന്റെ കണ്ട്രി മാനാജേറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. അഞ്ചു വര്ഷമായി യു.കെ, മലേഷ്യ,സിങ്കപ്പൂര്, ഇന്തോനേഷ്യ, സുഡാന്, യു എ ഇ, ഖത്തര്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില് സ്വന്തമായി ട്രേഡിംഗ് ആന്ഡ് ഐ ടി മെയിന്റനന്സ് ബിസിനസ് നടത്തുകയാണ്. മലായ്, ഇന്തോനേഷ്യ, അറബ് തുടങ്ങി ഏഴോളം ഭാഷകള് അനായാസം കയ്കാര്യം ചെയ്യും ഈ ബഹുമുഖ പ്രതിഭ.

 ക്ഷമയും, അടുക്കും ചിട്ടയുമുള്ള ഒരു ജീവിത രീതി പടുത്തുയര്ത്താനും, വര്ഷങ്ങള് നീണ്ടു നില്ക്കുന്ന സുഹൃത് ബന്ധങ്ങള് നിലനിര്ത്തുവാനും, ചെറു പ്രായത്തില് തന്നെ അക്രമ വാസന നല്കുന്ന ഗെയിമുകള്, തെറ്റായ കൂട്ടുകെട്ടിലേക്ക് വഴുതിപ്പോകാതിരിക്കല് തുടങ്ങിയവയ്ക്കും വിവിധ രാജ്യങ്ങളെക്കുറിച്ചും അവരുടെ സംസ്കാരത്തെക്കുറിച്ചറിയാന് പ്രേരിപ്പിക്കുന്നതുമായ നാണയ സ്റ്റാമ്പു ശേഖരത്തിന് മാതാ പിതാക്കള്ക്ക് വളര്ന്നു വരുന്ന കുഞ്ഞുങ്ങളോട് പറഞ്ഞു കൊടുക്കാന് പറ്റുന്ന ഏറ്റവും നല്ല ഹോബ്ബിയാണെന്ന് ബൈജു പറഞ്ഞു.

 പാലയൂര് കോടയില് ഹുസൈന്റെയും പരേതയായ ഫാത്തിമ ദമ്പതികളുടെ മകനായ ബൈജു വിവാഹം ചെയ്തത് മലേഷ്യയിലെ ഒരു കായിക പ്രതിഭയെയാണ്. മലേഷ്യന് രാജ്യാന്തര അതലറ്റ് മത്സരങ്ങളില് മികച്ച പ്രകടനം കാഴ്ച വെച്ചു അന്താരാഷ്ട്ര മത്സരങ്ങളില് പങ്കെടുക്കാന് യോഗ്യത ലഭിച്ചിട്ടും ഇസ്ലാമിക വസ്ത്രം ധരിച്ചു കൊണ്ട് മത്സരത്തില് പങ്കെടുക്കാന് സാധിക്കില്ല എന്ന കാരണം കൊണ്ട് അന്താരാഷ്ട്ര മത്സരങ്ങളില് നിന്ന് വിട്ടു നിന്ന ഫാത്തിമയാണ് ബൈജുവിന്റെ ഭാര്യ. അന്നത്തെ മലേഷ്യന് പത്രങ്ങളും ചാനലുകളും ഇതിനെ ക്കുറിച്ച് റിപ്പോര്ട്ട് ചെയ്തിരുന്നു. മകള് നൂര് ഷസാന (മൂന്നര വയസ്സ്) മകന് :മുഹമ്മദ് ആസ്സിം (ഒരു വയസ്സ്). മലേഷ്യയില് സ്ഥിര താമസമാക്കിയ ബൈജു പിതാവിനെ കാണാന് പാലയൂരിലെ വീട്ടില് വരുമ്പോള് കുടുംബത്തിനു ഇന്ത്യന് വിസ ലഭിക്കാനുള്ള നൂലാമാലകള് കാരണം മിക്ക വരവുകളിലും കുടുംബത്തെ കൂടെ കൂട്ടാറില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.