പേജുകള്‍‌

2011, മേയ് 14, ശനിയാഴ്‌ച

ഇത്തവണ നിയമസഭയിലേക്ക് ഗുരുവായൂരിന്റെ മൂന്ന് സ്വന്തം എംഎല്‍എമാര്‍


കടപ്പാട്: ഗുരുവായൂര്‍ വാര്‍ത്ത‍ ഡോട്ട് കോം
ഗുരുവായൂര്‍: ഇത്തവണ നിയമസഭയിലേക്ക് ഗുരുവായൂരിന്റെ മൂന്ന് സ്വന്തം എംഎല്‍എമാര്‍ എത്തും. ഗുരുവായൂരില്‍ നിന്ന് വിജയിച്ച കെ വി അബ്ദുള്‍ഖാദര്‍, നാട്ടികയില്‍ നിന്ന് വിജയിച്ച ഗീതാഗോപി, തൃത്താലയില്‍ നിന്ന് വിജയിച്ച അഡ്വ.വി ടി ബല്‍റാം എന്നിവരാണ് ഇത്തവണ നിയമസഭയിലേക്ക് എത്തുന്ന ഗുരുവായൂരിന്റെ സ്വന്തം എംഎല്‍എമാര്‍.

 ഗുരുവായൂര്‍ അസംബ്ളി മണ്ഡലത്തിലെ ബ്ളാങ്ങാട് ആണ് കെ വി അബ്ദുള്‍ഖാദറിന്റെ വീട്. കാരക്കാട് ആണ് ഗീതാഗോപിയുടെ വീട്. അഡ്വ.വി ടി ബല്‍റാമിന്റെ തിരുവെങ്കിടത്തുമാണ്. ഇത്തവണ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഗുരുവായൂരിന്റെ സ്വന്തം എംഎല്‍എമാരുണ്ടാവും. ഭരണപക്ഷത്ത് അഡ്വ.വി ടി ബല്‍റാമും പ്രതിപക്ഷത്ത് കെ വി അബ്ദുള്‍ഖാദറും, ഗീതാഗോപിയും ഗുരുവായൂരിന്റെ ആവശ്യങ്ങള്‍ക്ക് സ്നേഹവായ്പോടെ ഉണ്ടാവും. എല്‍ഡിഎഫ് എന്നും സ്വതന്ത്രരെ പരിഗണിച്ചിരുന്ന ഗുരുവായൂരില്‍ കെ വി അബ്ദുള്‍ഖാദര്‍ ആണ് 2006ല്‍ ആദ്യമായി പാര്‍ടി ചിഹ്നത്തില്‍ വിജയം കണ്ടത്. ഇത്തവണ 9,9,68വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം മണ്ഡലം നിലത്തിര്‍ത്തിയത്. എംഎല്‍എയായും വഖഫ് ബോര്‍ഡ് ചെയര്‍മാനായും ഒരേ സമയം പ്രവര്‍ത്തിച്ച കെ വി അബ്ദുള്‍ഖാദര്‍ ഇപ്പോള്‍ സിപിഎം ജില്ലാ കമ്മറ്റി അംഗമാണ്. 25വര്‍ഷത്തോളം എല്‍ഡിഎഫിന്റെ പക്കലിലുണ്ടായിരുന്ന തൃത്താല മണ്ഡലം ഇത്തവണ 3,1,57വോട്ടിനാണ് വി ടി ബല്‍റാം പിടിച്ചടക്കിയത്. ഗുരുവായൂരുകാരനായ അമ്മ വീട് തൃത്താലയിലാണെങ്കിലും അദ്ദേഹം ഗുരുവായൂര്‍ തിരുവെങ്കിടത്തെ അച്ചന്‍ വീട്ടില്‍ താമസിച്ച് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ പഠിക്കുമ്പോഴാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്തെത്തുന്നത്. റാങ്കോടെ ബിരുദം നേടിയ ബല്‍റാം എല്‍എല്‍ബി, എംബിഎ, എഞ്ചിനീയറിംങ് ബിരുദധാരി കൂടിയാണ്. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗമായിരുന്നിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്ക്രട്ടറിയായ ബല്‍റാമിനെ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ സോണിയാ ഗാന്ധിയുടെ പ്രവര്‍ത്തനത്തിന് രാഹുല്‍ ഗാന്ധി ചുമതല നല്‍കിയിരുന്നു. മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ച ചരിത്രമാണ് ഗീതാഗോപിക്കുള്ളത്. പത്ത് വര്‍ഷം യുഡിഎഫിന്റെ പക്കലായിരുന്ന നാട്ടികയെ ഇത്തവണ 16,0,54വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഗീതാഗോപി തിരിച്ചു പിടിച്ചത്. 1995മുതല്‍ ഗുരുവായൂര്‍ നഗരസഭയിലേക്ക് വിജയിച്ചു വരുന്ന ഗീതാഗോപി നഗരസഭ ഹെല്‍ത്ത് സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍, നഗരസഭ ചെയര്‍മാന്‍ പദവിയും വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ നഗരസഭ വൈസ് ചെയര്‍മാനായ ഗീതാഗോപി സിപിഐ മണ്ഡലം കമ്മറ്റി അംഗം, മഹിളാ സംഘം മണ്ഡലം പ്രസിഡണ്ട് എന്നീ പാര്‍ടി പദവികളിലുമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.