പേജുകള്‍‌

2011, മേയ് 13, വെള്ളിയാഴ്‌ച

ഗുരുവിന് തോല്‍വി; ശിഷ്യന് വിജയം

കെ.എം.അക്ബര്‍
ചാവക്കാട്: നിയമസഭ തിരഞ്ഞെടുപ്പില്‍ അങ്കത്തിനിറങ്ങിയ ഗുരു തോല്‍വിയറിഞ്ഞപ്പോള്‍ ശിഷ്യന്‍ ജയിച്ചു കയറി. മണലൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍.ഡി എഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച ബേബി ജോണും ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച കെ വി അബ്ദുള്‍ ഖാദറുമാണ് ജയ പരാജയം രുചിച്ച ഗുരുവും ശിഷ്യനും.
 വാശിയേറിയ മല്‍സരത്തിനൊടുവില്‍ 482 വോട്ടുകള്‍ക്ക് ബേബി ജോണ്‍ പരാജയപ്പെട്ടപ്പോള്‍ 9968 വോട്ടുകള്‍ക്കായിരുന്നു അബ്ദുള്‍ ഖാദറിന്റെ വിജയം. ബ്ളാങ്ങാട് പി.വി.എം.എല്‍.പി സ്കൂളില്‍ അബ്ദുള്‍ഖാദറിന്റെ അധ്യാപകനായിരുന്നു ബേബിജോണ്‍. അബ്ദുള്‍ ഖാദറിന്റെ രാഷ്ട്രീയ ഗുരുവും ബേബി ജോണ്‍ തന്നെയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.