പേജുകള്‍‌

2013, ജനുവരി 14, തിങ്കളാഴ്‌ച

കൃപ കാര്‍ണിവെല്‍ 2013 ജനുവരി 18ന് ചാവക്കാട്

കെ എം അക് ബര്‍
ചാവക്കാട്: കൃപ ജീവകാരുണ്യ കൂട്ടായ്മയും ഇരട്ടപ്പുഴ ഫൈറ്റേഴ്സ് ക്ളബ്ബും സംയുക്തമായി നടത്തുന്ന കൃപ കാര്‍ണിവെല്‍ 2013 ജനുവരി 18ന് തുടക്കമാവുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചാവക്കാട് സ്റ്റേഡിയം ഗ്രൌണ്ടില്‍ ആരംഭിക്കുന്ന കാര്‍ണിവെല്‍ വൈകീട്ട് അഞ്ചിന് കെ വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.


ഫെബ്രുവരി മൂന്ന് വരെ നീണ്ടു നില്‍ ക്കുന്ന കാര്‍ണിവെല്‍ നഗരിയിലേക്കുള്ള പ്രവേശനം സൌജന്യമായിരിക്കും. ഒപ്പന, കോല്‍ക്കളി, ദഫ്മുട്ട്, അറബനമുട്ട്, മിമിക്സ്, നാടന്‍പാട്ട്, ഗാനമേള തുടങ്ങിയവയും കാര്‍ണിവെല്‍ നഗരിയില്‍ അരങ്ങേറും. പുസ്തക പ്രദര്‍ശനം, ചിത്രപ്രദര്‍ശനം, കുടുംബശ്രീ, ജനമൈത്രി പോലിസ് സ്റ്റാളുകള്‍ തുടങ്ങിയവയും കാര്‍ണിവെല്‍ നഗരിയില്‍ ഉണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ ജയരാജ് ഇരട്ടപ്പുഴ, സ്റ്റീഫന്‍തോമസ്, പി മജീദ്, എ വി വിഷാന്ത് എന്നിവര്‍ സംസാരിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.