കെ എം അക് ബര്‍
ചാവക്കാട്: കനോലി കനാല്‍ തീരത്തെ മണ്ണൊലിപ്പ്
തടയാന്‍ കണ്ടല്‍ ചെടികള്‍ നട്ടു. ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തിലെ മഹാത്മ ഗാന്ധി ദേശീയ
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ണു സംരക്ഷണത്തിന്റെ ഭാഗമായാണ്
കനോലി കനാലിന്റെ തീരത്ത് മണ്ണൊലിപ്പ് തടയാന്‍ 3000 കണ്ടല്‍ ചെടികള്‍
വച്ചുപിടിപ്പിച്ചത്.
ചാവക്കാട് ബ്ളോക്ക് പ്രസിഡന്റ് ശ്രീമതി ഷൈനി ഷാജിയും ഒരുമനയൂര്‍
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജീന മൊയ്നുദ്ധീനും ചേര്‍ന്നാണ് കണ്ടല്‍ നടലിന്റെ
ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പഞ്ചായത്ത് അംഗങ്ങളായ കെ ജെ ചാക്കോ, ആഷിത കുണ്ടിയത്ത്,
നളിനി ലക്ഷ്മണന്‍ ബ്ളോക്ക് എ ഇ കൊച്ചുപോള്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിന്റെ
1,10,11,12,13 വാര്‍ഡുകളിലായി 50,000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.