കെ എം അക് ബര്‍
ചാവക്കാട്:
അര നൂറ്റാണ്ടിലധികമായി ഉപയോഗിച്ചിരുന്ന നടവഴി സ്വകാര്യ വ്യക്തി മതില്‍ കെട്ടി
അടച്ചതായി പരാതി. കോടതി ഉത്തരവിനെ തുടര്‍ന്ന് കമ്മീഷന്‍ സ്ഥലത്തെത്തി തെളിവെടുപ്പ്
നടത്തി. കടപ്പുറം വട്ടേകാട് പള്ളിക്ക് തെക്ക് അറക്കല്‍ റഫീക്കിന്റെ പറമ്പിലേക്കുള്ള
വഴിയാണ് സ്വകാര്യ വ്യക്തി അടച്ചു കെട്ടിയത്.
വഴി അടച്ച് മതില്‍ കെട്ടിയതോടെ
സ്ഥലമുടമ ചാവക്കാട് മജിസ്ട്രേറ്റ് കോടതിയില്‍ അഭിഭാഷകന്‍ മുഖേന പരാതി നല്‍കി. ഇതേ
തുടര്‍ന്നാണ് കോടതി നിയോഗിച്ച കമ്മീഷന്‍ ഇന്നു (ചൊവ്വാഴ്ച്ച) സ്ഥലത്തെത്തി
തെളിവെടുപ്പ് നടത്തിയത്. എന്നല്‍ ഇതിനിടെ നടവഴിയില്‍ ഇന്ന് രാവിലെ സ്വകാര്യ വ്യക്തി
വാഴകള്‍ നട്ടിരുന്നു. ഈ സ്ഥലത്തെത്തിയും കമ്മീഷന്‍ തെളിവെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.