അക് ബര്‍ കെ എം
ചാവക്കാട്: സംയുക്ത ട്രേഡ് യൂനിയന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ പൊതു പണിമുടക്ക് തീരദേശ മേഖലയില്‍ പൂര്‍ണം. കട കമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. സര്‍ക്കാര്‍ ഓഫീസുകളും സ്കൂളുകളും തുറന്നു പ്രവര്‍ത്തിച്ചില്ല. ബസ് സ്റ്റാന്റിനടുത്ത് രാവിലെ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
പോലിസ് സ്ഥലത്തെത്തി. സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ചാവക്കാട് നഗരത്തില്‍ പ്രകടനം നടത്തി. മണത്തല മുല്ലത്തറയില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി സെന്ററില്‍ സമാപിച്ചു. എന്‍ കെ അക്ബര്‍, കെ കെ സുധീരന്‍, കെ വി ശ്രീനിവാസന്‍, കെ എച്ച് സലാം നേതൃത്വം നല്‍കി.
കടപ്പുറം മുനക്കകടവ് ഫിഷ് ലാന്റിങ് സെന്റര്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. പ്രസിഡന്റ് പി എ സിദ്ദി, ടി കെ മുബാറക്ക്, ടി ഐ ഇബ്രാഹിം, പി എ ഹുസയ്ന്‍, ആര്‍ എ ഗഫൂര്‍, പി എം ഫൈസല്, പി എസ് മുഹമ്മദ്, ഷംസുദ്ദീന്‍, പി എം സാദിഖ്, പി എച്ച് ഷരീഫ്, കെ എം റാഫി, കെ എം മൊയ്നുദ്ദീന്‍ നേതൃത്വം നല്‍ കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.