കെ എം അക് ബര്‍
ചാവക്കാട്: സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാര്‍
മുഴുവന്‍പണി മുടക്കിയിട്ടും ഓഫീസിലെ ജോലികള്‍ക്ക് മുടക്കമില്ല. വിവിധ ആവശ്യങ്ങള്‍ക്കായി
ഓഫീസിലെത്തുന്നവര്‍ കാര്യം സാധിച്ച് സന്തോഷത്തോടെ തിരികെ പോവുന്ന കാഴ്ചയാണ് ഇവിടെ
കാണുക. സബ് രജിസ്ട്രാര്‍ ഓഫീസിലെ ആറു ജീവനക്കാരും പണിമുടക്കില്‍ പങ്കെടുത്തതോടെ
അയ്യന്തോള്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ കെ അച്യുതന്‍, ഒല്ലൂക്കര സബ് രജിസ്ട്രാര്‍
ഓഫീസിലെ രാമചന്ദ്രന്‍, അന്തിക്കാട് സബ് രജിസ്ട്രാര്‍ ഓഫീസിലെ വനിത എല്‍ .ഡി ക്ളര്‍ക്ക്
എന്നിവര്‍ ചേര്‍ന്നാണ് ചാവക്കാട്ടെ സബ് രജിസ്ട്രാര്‍ ഓഫീസിലെ മുഴുവന്‍ ജോലികളും
മൂന്നു ദിവസമായി സുഖമമായി നടത്തി കൊണ്ടുപോകുന്നത്. ഓഫീസിലെ കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍
കഴിയാത്തത് മാത്രമാണ് ഇവര്‍ നേരിടുന്ന ഏക പ്രശ്നം. സമരം നടത്തുന്ന ജീവനക്കാര്‍
കംപ്യൂട്ടറിന്റെ പാസ്വേഡ് പറഞ്ഞു നല്കാത്തതാണ് ഇതിനു കാരണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.