കെ എം അക് ബര്‍
ചാവക്കാട്: സഹോദരി വൃക്ക നല്‍കാന്‍
തയ്യാറായിട്ടും പണമില്ലാതെ യുവതിയുടെ ചികില്‍സ വഴിമുട്ടുന്നു. പുന്ന
മീനാനിക്കോട്ടില്‍ ഷാജഹാന്റെ ഭാര്യ സഫിയ(32)യാണ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക്
പണമില്ലാതെ കാരുണ്യം തേടുന്നത്. മൂന്നര വര്‍ഷം മുന്‍പാണ് സഫിയക്ക് വൃക്കരോഗം
കണ്ടെത്തിയത്. ഇരു വൃക്കകളും തകരാറിലായ സഫിയക്ക് വൃക്കമാറ്റി വെക്കാനും ചികില്‍സക്കുമായി
13 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
എന്നാല്‍ ഇതു
കണ്ടത്താന്‍ വഴി കാണാതെ വിഷമിക്കുകയാണ് ഈ കുടുംബം. ടൈലറായ ഭര്‍ത്താവിന്റെ
വരുമാനത്തിലാണ് രണ്ട് മക്കളടങ്ങുന്ന ഈ നിര്‍ധന കുടുംബം കഴിയുന്നത്. ഇവരെ കുടുംബത്തെ
സഹായിക്കാന്‍ പി കെ അബൂബക്കര്‍ ഹാജി രക്ഷാധികാരിയും പി യതീന്ദ്രദാസ് പ്രസിഡന്റുമായി
നാട്ടുകാര്‍ രൂപവത്ക്കരിച്ച ചികില്‍സ സഹായ സമിതിയിലാണ് ഇവരുടെ പ്രതീക്ഷ. സമിതിയുടെ
നേതൃത്വത്തില്‍ ചാവക്കാട് കനറാ ബാങ്കില്‍ അക്കൌണ്ട് (1989101014922)
ആരംഭിച്ചിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.