പേജുകള്‍‌

2013, ജനുവരി 12, ശനിയാഴ്‌ച

മധുരയില്‍ വെച്ച് നാലര കിലോ സ്വര്‍ണം കവര്‍ന്ന സംഭവം: ചാവക്കാട് സ്വദേസികളടക്കം ആറ് പേര്‍ അറസ്റ്റില്‍

കെ എം അക് ബര്‍
ചാവക്കാട്: സ്വര്‍ണവുമായി പോയിരുന്ന തൃശൂര്‍ സ്വദേശികളെ മധുരയില്‍ വെച്ച് ആക്രമിച്ച് നാലര കിലോ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകരടക്കം ആറ് പേര്‍ അറസ്റ്റില്‍. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ചാവക്കാട് ഇരട്ടപ്പുഴ പറയച്ചന്‍ വ്ീട്ടില്‍ ബബീഷ് എന്ന തക്കുടു(18), ചാവക്കാട് മണത്തല നെരിയമ്പിള്ളി വീട്ടില്‍ റിബിന്‍(23), ചാവക്കാട് ഇരട്ടപ്പുഴ ചക്കര വീട്ടില്‍ വിജീഷ്(27), തൈക്കാട് പാലുവായ് അപ്പനത്ത് വീട്ടില്‍ ശരത്(21) തൃശൂര്‍ ഒളരിക്കര ആമ്പക്കാടന്‍ വീട്ടില്‍ ജോണ്‍സന്‍(42), തൃശൂര്‍ നെല്ലായി കടമ്പക്കാട്ടില്‍ പ്രിസ്റോ(22), എന്നിവരെയാണ് ക്രൈംബ്രാഞ്ച് സൂപ്രണ്ട് പി എന്‍ ഉണ്ണിരാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.


കവര്‍ച്ച നടത്തിയ നാലു കിലോ സ്വര്‍ണം ചെന്ത്രാപ്പിന്നിക്കടുത്ത് വഞ്ചിപുര എന്ന സ്ഥലത്ത് താമസിക്കുന്ന സജീവന്റെ സഹോദരിയുടെ വീട്ടില്‍ നിന്നാണ് കണ്ടെടുത്തു. ബുധനാഴ്ചയാണ് തൃശൂരില്‍ നിന്ന് സ്വര്‍ണാഭരണങ്ങളുമായി പോയ വിയ്യൂര്‍ സ്വദേശി കോയമ്പത്തൂരില്‍ താമസമാക്കിയ ജോബി റാഫേല്‍ (41), മുളങ്കുന്നത്തുകാവ് സ്വദേശി വിനോദ്കുമാര്‍(32) എന്നിവരുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മര്‍ദ്ദിച്ച് അവശരാക്കി സംഘം സ്വര്‍ണം കവര്‍ന്നത്. അറസ്റ്റിലായ റിബിന്‍ ഗുരുവായൂരിലെ ലോഡ്ജില്‍ റിസപ്ഷനിസ്റും, ശരത് ഫാന്‍സി കടയിലെ സെയില്‍ സ്മാനും, വിജീഷ് വെല്‍ ഡറും, ബബീഷ് ഓട്ടോ ഡ്രൈവറുമാണ്. മധുര പെരിയാര്‍ ബസ് സ്റാന്‍ഡിനടുത്ത് വാണിയംകിണറിനടുത്ത് ലോഡ്ജില്‍ മുറിയെടുത്താണ് ജോബി റാഫേല്‍ സ്വര്‍ണ വ്യാപാരം നടത്തുന്നത്. ലോഡ്ജിലേക്ക് പോകുമ്പാഴായിരുന്നു പ്രതികള്‍ ആക്രമിച്ചത്. 

 കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളില്‍ നിന്നും സ്വര്‍ണം വാങ്ങി തൃശൂരില്‍ കൊണ്ടുവന്ന് പുതിയ മാതൃകയിലുള്ള ആഭരണങ്ങളാക്കി മധുരയിലെ ജ്വല്ലറികളില്‍ വില്‍ ക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ആറര വര്‍ഷമായി ജോബി റാഫേല്‍ ഈ ബിസിനസ് നടത്തിവരികയാണത്രേ. സംഭവദിവസം ജോണ്‍സനാണ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനടുത്തുള്ള ടെലഫോണ്‍ ബൂത്തില്‍ നിന്ന് സജീവനെ വിളിച്ച് ജോബിയും വിനോദും സ്വര്‍ണവുമായി പോകുന്നുണ്ടെന്ന വിവരം അറിയിച്ചത്. തുടര്‍ന്ന് സജീവന്‍ പ്രിസ്റോവിനോട് കാറുമായി ഗുരുവായൂരില്‍ എത്താന്‍ ആവശ്യപ്പെട്ടു. പ്രിസ്്റ്റോ കൊണ്ടുവന്ന മാരുതി സ്വിഫ്റ്റ് കാറില്‍ പ്രതികള്‍ തൃശൂരിലെത്തി. ബസില്‍ സ്വര്‍ണവുമായി രണ്ടു പേരും കയറിയെന്ന് മനസിലാക്കിയ സംഘം തക്കുടുവിനെയും അതേ ബസില്‍ കയറ്റിവിട്ടു. പിന്നീട് ബസിനെ പിന്‍തുടര്‍ന്ന് കാറില്‍ മധുരയില്‍ എത്തുകയായിരുന്നു. 

തമിഴ്നാട് അതിര്‍ത്തിയില്‍ എത്തിയശേഷം പ്രതികള്‍ കാറിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ തമിഴ്നാട് രജിസ്ട്രേഷനാക്കി മാറ്റി. ബസ് മധുരയില്‍ എത്തുന്നതിനുമുമ്പുതന്നെ ബസ് സ്റാന്‍ഡ് പരിസരത്ത് കാത്തു നിന്ന ഇവര്‍ ബസില്‍ നിന്നിറങ്ങിയ ജോബിയെയും വിനോദിനെയും ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സ്വര്‍ണമടങ്ങിയ ബാഗുമായി കാറില്‍ തന്നെ പഴനിയില്‍ എത്തി. പോലീസ് പരിശോധന ഭയന്ന് സജീവന്‍, ശരത്ത്, വിഷ്ണു എന്നിവര്‍ സ്വര്‍ണവുമായി ബസില്‍ കയറിയാണ് നാട്ടിലെത്തിയത്. മധുരയില്‍ തന്നെ ഇതിനുമുമ്പ് മൂന്നു തവണ കവര്‍ച്ചയ്ക്ക് ശ്രമിച്ചതായി പ്രതികള്‍ പോലീസിനോട് പറഞ്ഞു. ജോണ്‍സനാണ് ജ്വല്ലറികളിലേക്ക് സ്വര്‍ണം കൊണ്ടുപോകുന്നവരെ കുറിച്ച് സൂചന നല്‍ കിയിരുന്നത്. ജോണ്‍സന്റെ നിര്‍ദ്ദേശ പ്രകാരം തിരുനെല്‍ വേലി, നാഗര്‍കോവില്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുപോകുന്നവരെ ആക്രമിച്ച് കവര്‍ച്ച നടത്താന്‍ പോയിരുന്നെങ്കിലും സാഹചര്യം ഒത്തുവരാതെയാണ് മടങ്ങി പോന്നതെന്നും ഇവര്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.