കെ എം അക് ബര്‍
ചാവക്കാട്: എടക്കഴിയൂര്‍ ചന്ദനക്കുടം നേര്‍ച്ചക്ക്
തുടക്കമായി. ബുധനാഴ്ച രാവിലെ എട്ടിന് കൊഴപ്പാട്ട് അയ്യപ്പന്റെ വീട്ടില്‍ നിന്നും ആദ്യ
കാഴ്ച പുറപ്പെട്ടു. തുടര്‍ന്ന് വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ കാഴ്ചകള്‍ ജാറം
അങ്കണത്തിലെത്തി. ചെണ്ടമേളം, ശിങ്കാരിമേളം, ബാന്റ്വാദ്യം, പഞ്ചവാദ്യം തുടങ്ങിയവ
കാഴ്ചകള്‍ക്ക് പൊലിമയേകി.
വ്യാഴാഴ്ച രാവിലെ എട്ടിന് എടക്കഴിയൂര്‍ ബീച്ചില്‍ നിന്നും താബൂത്ത്
കാഴ്ച പുറപ്പെടും. കൊടി കയറ്റ കാഴ്ചയും വ്യാഴാഴ്ച നടക്കും. അറബനമുട്ട്, ദഫ്മുട്ട്,
കോല്‍ ക്കളി എന്നിവ അകമ്പടിയാകും. തെക്കും വടക്കും ഭാഗങ്ങളില്‍ നിന്നെത്തുന്ന കാഴ്ച
ഉച്ചക്ക് 12 ന് ജാറം അങ്കണത്തിലെത്തി കൊടിയേറ്റും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.