പേജുകള്‍‌

2013, ജനുവരി 14, തിങ്കളാഴ്‌ച

പ്രസിദ്ധമായ ചാവക്കാട് മണത്തല ചന്ദനക്കുടം നേര്‍ച്ചയുടെ വരവറിയിച്ച് മുട്ടുംവിളി സംഘമെത്തി

കെ എം അക് ബര്‍
ചാവക്കാട്: പ്രസിദ്ധമായ ചാവക്കാട് മണത്തല ചന്ദനക്കുടം നേര്‍ച്ചയുടെ വരവറിയിച്ച് മുട്ടുംവിളി സംഘമെത്തി. പാലക്കാട് കണ്ണമ്പ്ര കെ എസ് മുഹമ്മദ് ഹുസൈന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മുട്ടുംവിളിയുമായി ഇനി നാടു ചുറ്റുക. ജനുവരി 27, 28 തിയ്യതികളില്‍ നടക്കുന്ന നേര്‍ച്ച ദിവസം വരെ സംഘം മേഖലയിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മുട്ടുംവിളയുമായി കയറിയിറങ്ങും.


ചീനി (കുഴല്‍), ഒറ്റ (വലിയ ചെണ്ട), മുരശ് (ചെറിയ ചെണ്ട), ഡോള്‍ തുടങ്ങിയ വ്യദ്യോപകരണങ്ങള്‍കൊണ്ടാണ് സംഘം മുട്ടും വിളി നടത്തുക. മക്കം ഫത്തഹ്, ബദറുല്‍ മുനീര്‍ ഹുസനുല്‍ ജമാല്, തുടങ്ങി ബൈത്തുകളും മോയിന്‍കുട്ടി വൈദ്യരുടെ ഇശലുകളും പുതിയ മാപ്പിളപ്പാട്ടുകളും നാടിന്റെ പ്രദക്ഷിണ വഴികളില്‍ മുഴങ്ങും. ഹുസൈന്‍ ഉസ്താദിന്റെ നേതൃത്വത്തിലുള്ള ബദരിയ്യ മുട്ടും വിളി സംഘത്തിന് ഇനി നേര്‍ച്ച ദിവസം വരെ ഉറക്കമില്ലാത്ത രാത്രികളാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.