പേജുകള്‍‌

2013, ജനുവരി 14, തിങ്കളാഴ്‌ച

ചാവക്കാട് ദേശീയപാത 17 ല്‍ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്

 കെ എം അക് ബര്‍
ചാവക്കാട്: ദേശീയപാത 17 മണത്തല ഐനപ്പുള്ളിയില്‍ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്. ഡ്രൈവര്‍ വയനാട് സുല്‍ ത്താന്‍ ബത്തേരി സ്വദേശി അരുണ്‍ (28), ക്ളീനര്‍ ഷാജി (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ നാലോടെയാണ് അപകടം. വയനാട്ടില്‍ നിന്നും സോപ്പ് കയറ്റി എറണാകുളത്തേക്ക് പോകുകയായിരുന്നു ലോറി. എതിരെ വന്ന കാറില്‍ ഇടിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. ചാവക്കാട് പോലിസ് സ്ഥലത്തെത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.