കെ എം അക് ബര്‍
ചാവക്കാട്: എടക്കഴിയൂര്‍ സയ്യിദ് ഹൈദ്രോസ്
ഇമ്പിച്ചിക്കോയ തങ്ങളുടെയും സഹോദരി ബീക്കുഞ്ഞി ബീവിയുടെയും ജാറത്തിലെ 155-ാമത്
ചന്ദനക്കുടം നേര്‍ച്ച സമാപിച്ചു. നേര്‍ച്ചയിലെ പ്രധാന കാഴ്ചകളിലൊന്നായ താബൂത്ത്
കാഴ്ച ഇന്നലെ രാവിലെ 8.30ന് ആരംഭിച്ച് 12.30ന്് ജാറം അങ്കണത്തിലെത്തി.
അറബന മുട്ട്,
ദഫ്മുട്ട്, ബാന്റ്വദ്യം, മുട്ടും വിളി തുടങ്ങിയവ കാഴ്ചക്ക് അകമ്പടിയായി. തെക്ക്,
വടക്ക് ഭാഗം കമ്മറ്റികളുടെ നേതൃത്വത്തില്‍ ആരംഭിച്ച കൊടികയറ്റ കാഴ്ച വിവിധ
സ്ഥലങ്ങളില്‍ ചുറ്റി സഞ്ചരിച്ച് ഇതോടൊപ്പം തന്നെ ജാറം അങ്കണത്തിലെത്തി കൊടിയേറ്റി.
പിന്നീട് വിവിധ ക്ളബുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ കാഴ്ച എന്നിവ ജാറം
അങ്കണത്തിലെത്തി. പിന്നീട് ഗജവീരന്‍മാര്‍ ജാറത്തിനഭിമുഖമായി അണിനിരന്നു. തുടര്‍ന്ന്
ചക്കരകഞ്ഞി വിതരണവും ഉണ്ടായി. സ്ത്രീകളും കൂട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനു പേര്‍
എടക്കഴിയൂരിലെത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.