കെ എം അക് ബര്‍
ചാവക്കാട്: ഓടിക്കൊണ്ടുള്ള പരിശീലനം മൂന്നു മാസം
പിന്നിട്ടതോടെ ഈ ഏഴംഗ സംഘം മുംബൈ മാരത്തോണില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച
മുംബൈയിലേക്ക് തിരിക്കും. മാരത്തണ്‍ ക്ളബ്ബ് ജില്ലാ ഖജാന്‍ഞ്ചി ഇ സി പയസ്, ഫോട്ടോ
ഗ്രാഫര്‍ എന്‍ ഉബൈദ്, പി എസ് നിയാസ്, രാജശേഖരന്‍, ജിജീഷ്, നാരായണന്‍, ഷൌക്കത്ത്
എന്നിവരാണ് 42 കിലോമീറ്റര്‍ ദൂരമുള്ള മുംബൈ മാരത്തോണില്‍ പങ്കെടുക്കുന്നത്.
ആരോഗ്യമുള്ള ജനതക്കാണ് ആരോഗ്യമുള്ള രാഷ്ട്രം കെട്ടിപ്പടുക്കാന്‍ കഴിയൂവെന്ന
സന്ദേശമാണ് ഈ സംഘം പുതു തലമുറക്ക് നല്‍ കുന്നത്. തീരദേശത്തെ വിവിവധ മേഖലകളിലായാണ്
സംഘം ഓടി പരിശീലിച്ചത്. ജനുവരി 20 ന് രാവിലെ ആറ് മണിക്ക് ആരംഭിച്ച് തിരിച്ച് ആസാദ്
മൈതാനിയില്‍ തന്നെ മാരത്തോണ്‍ സമാപിക്കും. 43 കിലോമീറ്റര്‍, 22 കിലോ മീറ്റര്‍, 7
കിലോമീറ്റര്‍ എന്നിങ്ങനെ മൂന്ന് കാറ്റഗറിയിലായാണ് മാരത്തോണ്‍ നടക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.