പേജുകള്‍‌

2011 ഫെബ്രുവരി 11, വെള്ളിയാഴ്‌ച

വെന്മേനാട് തത്തകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പൂരം വര്‍ണവിസ്മയകാഴ്ചയായി

പാവറട്ടി: കൂട്ടി എഴുന്നള്ളിപ്പിന്റെ മനോഹാരിതയില്‍ വെന്മേനാട് തത്തകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പൂരം വര്‍ണവിസ്മയകാഴ്ചയായി. പെരുവനം കുട്ടന്‍മാരാരുടെയും ചെറുശേരി കുട്ടന്‍മാരാരുടെയും നേതൃത്വത്തിലുള്ള വാദ്യകലാസംഘം നാദമഴ പെയ്യിച്ചപ്പോള്‍ കാണികളുടെ മനം നിറഞ്ഞു. 14 ഗജവീരന്മാര്‍ കൂട്ടിയെഴുന്നള്ളിപ്പില്‍ നിരന്നു. ശങ്കരംകുളങ്ങര മണികണ്ഠന്‍ ഭഗവതിയുടെ തിടമ്പേറ്റി. 11 ദേശങ്ങളില്‍ നിന്നുള്ള പൂരം എഴുന്നള്ളിപ്പുകളാണ് ക്ഷേത്രത്തിലെത്തിയത്.
കലം കരിക്കല്‍, കളമെഴുത്തുപാട്ട്, തായമ്പക, ഐവര്‍കളി, കോല്‍ക്കളി എന്നിവ നടന്നു. ഇന്ന് ക്ഷേത്രത്തില്‍ കാര്‍ത്തിക വേല ആഘോഷിക്കും. രാവിലെ 11 മുതല്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് വാദ്യമേളങ്ങളോടെ കാളകളിയും ദേവി ദേവന്മാരുടെ ഭക്തിവേഷങ്ങളും കാളിവരവും ഉണ്ടാകും. മൂന്നിന് ഇവ ക്ഷേത്ര പരിസരത്തെത്തും. 3.30ന് വടക്കുംകാവില്‍ ഭദ്രകാളിക്ക് ഗുരുതി തര്‍പ്പണം നടത്തി ആഘോഷങ്ങള്‍ സമാപിക്കും. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ എം.എസ്. ദാമോദരന്‍, കെ.വി. വാസു, വി.എസ്. ശിവനാഥന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

2011 ഫെബ്രുവരി 10, വ്യാഴാഴ്‌ച

ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്നതില്‍ മുസ്ലിംകള്‍ പരാജയപ്പെടരുത്: സുബൈര്‍ പീടിയേക്കല്‍


ജാബ്രിയ: മനുഷ്യപ്രകൃതിയെയും സാമൂഹിക യാഥാര്ഥ്യ ങ്ങളെയും യഥാവിധി ഉള്ക്കൊ ള്ളുന്ന ദൈവികമാര്ഗരദര്ശനനമായ  ഇസ്‌ലാം മനുഷ്യസമൂഹത്തെ സര്വ മേഖലകളിലും പുരോഗതിയിലേക്ക് നയിക്കാന്‍ പ്രാപ്തമാണെന്നും അതിനെ മാതൃകായോഗ്യമായ ജീവിതത്തിലൂടെ ലോകസമക്ഷം  പ്രതിനിധാനം ചെയ്യുന്നതില്‍ മുസ് ലിംകള്‍ പരാജയപ്പെട്ടു പോകരുതെന്നും കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിന്റെ അതിഥിയായി കുവൈത്തിലെത്തിയ നിച് ഓഫ് ട്രൂത്ത്‌ പ്രബോധകനും യുവപ്രഭാഷകനുമായ സുബൈര്‍ പീടിയേക്കല്‍  പ്രസ്താവിച്ചു. ജാബ്രിയ മെഡിക്കല് അസോസിയേഷന് ഹാളില് കുവൈത്ത് കേരള ഇസ് ലാഹി സെന്റര് സംഘടിപ്പിച്ച പൊതുപരി പാടിയില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഇസ് ലാമിന്റെ നിത്യപ്രസക്തമായ  മൌലികാദര്ശടങ്ങളും അത് മുന്നോട്ടു വെക്കുന്ന ഉദാത്തമായ  ജീവിതക്രമവും ഏറ്റെടുത്തപ്പോഴൊക്കെ മുസ്‌ലിം സമൂഹം പ്രതാപത്തിന്റെ ഉത്തുംഗതയില്‍ വിരാജിച്ചതിനു ചരിത്രം സാക്ഷിയാണ്. ഭൌതികാസക്തിക്കും കപട ആത്മീയത ക്കുമിടയില്‍ നട്ടംതിരിയുന്ന ആധുനികസമൂഹത്തിനു ഇസ് ലാമിന്റെ ദാര്ശകനിക പരിഹാരം പകര്ന്നു  നല്കാനന്‍ മുസ് ലിംകള്‍ പ്രബോധന രംഗത്ത് ക്രിയാത്മകമായി മുന്നിട്ടിറങ്ങാന്‍ തയ്യാറാവണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഔഖാഫ് മന്ത്രാലയത്തിലെ ശൈഖ് ഫൈസല് ഹമദ് അല് ഹാഷിമി പരിപാടി ഉദ്ഘാടനം ചെയ്തു. പി.എന്.അബ്ദുല് ലത്തീഫ് മദനി, സാദത്തലി കണ്ണൂര്, സുനാഷ് ശുക്കൂര് തുടങ്ങിയവര് പ്രസീഡിയം അലങ്കരിച്ചു. ടി.പി.മുഹമ്മദ് അബ്ദുല് അസീസ് സ്വാഗതവും റഫീഖ് മൂസ നന്ദിയും പറഞ്ഞു.

2011 ഫെബ്രുവരി 9, ബുധനാഴ്‌ച

ക്യാന്‍സര്‍ കണ്ടെത്താനുള്ള ഉപകരണവുമായി ഖത്തരി ശാസ്ത്രജ്ഞന്‍


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ : സ്തനാര്‍ബുദം നേരത്തെ കണ്ടെത്താനും രോഗം വ്യാപിക്കുന്നത് തടയാനും സഹായിക്കുന്നതുമായ ഉപകരണവുമായി ഖത്തരി ശാസ്ത്രജ്ഞന്‍ രംഗത്ത്. നാനോ റോബോട്ടിക് ഉപകരണം ഡോ. മആനാണ്‌ വികസിപ്പിച്ചെടുത്തത്. ഈ കണ്ടുപിടുത്തത്തിനായി അദ്ദേഹത്തിന്‌ അമേരിക്കയിലെ പേറ്റന്റ്, കോപ്പിറൈറ്റ്, ട്രേഡ്മാര്‍ക്ക് കോണ്‍ഗ്രസ് ലൈബ്രറി ഓഫീസിന്റെ പേറ്റന്റ് എന്നിവ ലഭിച്ചുകഴിഞ്ഞു.
ഖത്തര്‍ നാഷനല്‍ ക്യാന്‍സര്‍ സൊസൈറ്റി ചെയര്‍മാനായ ഡോ. മആന്‍ ‍,അമേരിക്കയിലെ ലേസര്‍ പ്ലാസ്മ ലബോറട്ടറിയുടെ തലവന്‍ ഡോ. മാര്‍ട്ടിന്‍ റിച്ചാര്‍ഡ്‌സണ്‍ അടക്കമുള്ള ശാസ്ത്രജ്ഞരാണ് ഇദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത്. ഈ സംഘത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ജര്‍മനി, കാനഡ, സൗദി അറേബ്യ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളും സ്ഥാപനങ്ങളും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.നാസയുടെ ഹെല്‍ത്ത് കണ്‍സള്‍ട്ടന്റ് കൂടിയായ ഡോ. മആന്‍ ,ന്യൂറോഫാര്‍മക്കോളജിയില്‍ ബിരുദാനന്തരബിരുദവും ഫിസിക്‌സില്‍ ഡോക്ടറേറ്റും നേടിയ ശേഷം ന്യൂക്ലിയര്‍ ഗവേഷകനായി 1982 മുതല്‍ അമേരിക്കയിലാണ്‌ താമസം.

'സേവനത്തിലൂടെ പഠനം' ഐ.സി.ബി.എഫ് ശില്‍പശാല


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: 'സേവനത്തിലൂടെ പഠനം' എന്ന വിഷയത്തില്‍ ഐ.സി.ബി.എഫ് ശില്‍പശാല സംഘടിപ്പിച്ചു.കഴിഞ്ഞദിവസം ഐ.സി.സിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ധാര്‍മികമൂല്യങ്ങളെക്കുറിച്ചും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും കൈനാട്ട് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷക്കീല്‍ അഹമദ് കാക്‌വി സംസാരിച്ചു.
വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെയുള്ള സാമൂഹിക സേവന പരിപാടിക്ക് തുടക്കമിട്ടു. ഖത്തറിലെ ആറ് ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി 175 വിദ്യാര്‍ഥികളാണ് പരിപാടിയുമായി സഹകരിക്കുന്നത്.പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ ഐ.സി.ബി.എഫ് നടത്തുന്ന വിവിധ സേവന പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളായ വളണ്ടിയര്‍മാരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതാണ് പരിപാടി. ഇതിന്റെ ഭാഗമായി   തുടര്‍ന്ന് വിവിധ കളികളും ഐ.സി.ബി.എഫിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സ്‌കിറ്റ് അവതരണവും ഉണ്ടായിരുന്നു.
ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി അനില്‍ നോട്യാല്‍ വിദ്യാര്‍ഥികള്‍ക്ക് വളണ്ടിയര്‍ ബാഡ്ജുകള്‍ വിതരണം ചെയ്തു.ആശുപത്രി സന്ദര്‍ശനം, തൊഴിലാളികള്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പ്, ഹെല്‍പ് ഡെസ്‌ക് തുടങ്ങി ഐ.സി.ബി.എഫ് സംഘടിപ്പിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ വരുന്ന ഒരു വര്‍ഷത്തേക്കാണ്‌ ഈ വിദ്യാര്‍ഥി വളണ്ടിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തുക.
എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ‍, ബിര്‍ള പബ്ലിക് സ്‌ക്കൂള്‍ ‍, ഡി.പി.എസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ‍, ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ‍, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ എട്ട്, ഒമ്പത് ക്ലാസ് വിദ്യാര്‍ഥികളാണ് ശില്‍പശാലയില്‍ പങ്കെടുത്തത്.

ഖത്തര്‍ മലയാളം ബ്ലോഗ്ഗേഴ്സ് സംഗമം നാളെ


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ : ഖത്തറിലെ മലയാളം ബ്ലോഗ്ഗേഴ്സ്സിന്റെ സംഗമം നാളെ (ഫെബ്രുവരി 11 വെള്ളിയാഴ്‌ച്ച) നടക്കും.ക്വാളിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഓഡിറ്റോറിയത്തിൽ  വെച്ച്‌ ഉച്ചക്ക് 2  മണി  മുതല്‍ വൈകീട്ട് 6  മണി വരെയാണ്‌ പരിപാടി.ഇത് അഞ്ചാം തവണയാണ്‌ ഖത്തര്‍ മലയാളം ബ്ലോഗ്ഗേഴസ്സ് സംഗമം നടക്കുന്നത്.
2011 ലെ ആദ്യ ബ്ലോഗ് മീറ്റെന്ന പ്രത്യേഗത കൂടിയുള്ള ഈ സംഗമത്തില്‍ ഖത്തറിലെ എല്ലാ മലയാളം ബ്ലോഗ് എഴുത്തുക്കാരും പുതുതായി ബ്ലോഗ് തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവരും പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് ഇസ്മായില്‍ കുറുമ്പടി 55406549 ,രാമചന്ദ്രന്‍ വെട്ടികാട് 55891237 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

2011 ഫെബ്രുവരി 7, തിങ്കളാഴ്‌ച

ഖുര്‍ആന്‍ സ്റ്റഡീ സെന്റര്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; അവാര്‍ഡുകള്‍ കൂടുതലും സ്ത്രീകള്‍ക്ക്


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന് കീഴില്‍ പ്രവര്‍ത്തിച്ച് വരുന്ന ഖുര്‍ആന്‍ സ്റ്റഡീ സെന്റര്‍ വാര്‍ഷിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. കഴിഞ്ഞ മാസം ഏഴിന് ശാന്തി നികേതന്‍ ഇന്ത്യന്‍ സ്ക്കൂളില്‍ നടന്ന പരീക്ഷയില്‍ മുന്നോറോളം വിദ്യാത്ഥികളാണ് പങ്കെടുത്തത്. റാങ്ക് ജേതാക്കളില്‍ കൂടുതലും സ്ത്രീകളാണെന്ന് അധികൃതര്‍ അറിയിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാത്ഥികളുടെ പേരുകള്‍ യഥാക്രമം താഴെ ചേര്‍ക്കുന്നു.
ഒന്നാം ക്ലാസ്: ശാഹിദ ശരീഫ് (1) ആസിയ ജാസ്മീന്‍ (2) ലൈല ജമാല്‍ (3)
രണ്ടാം ക്ലാസ്: ആയിഷ രോസ്ന (1) ഷമീറ (2) സുഹറ ജബ്ബാര്‍ (3) സുമയ്യ മുഹ്യുദ്ദീന്‍ (3)
മൂന്നാം ക്ലാസ്: ഖദീജ മുഹമ്മദലി (1) ശമീന റഷീദ് (2) നസീമ (3)
നാലാം ക്ലാസ്: ബേനസീര്‍ ഷാനവാസ് ഖാന്‍ (1) സമീന അന്‍സാരി (2) ഷര്‍മീന ശുക്കൂര്‍ ‍,
അഞ്ചാം ക്ലാസ്: ഹഷീറ (1) ഷാനി (2) ബുഷ്റ (3)
ആറാം ക്ലാസ്: ആസ്യ (1) ഉമൈബാന്‍ (2) സുമയ്യ (3)
ഏഴാം ക്ലാസ്സ്: അബ്ദുസ്സമദ് കെ.പി (1) ഹാരിസ് പി.വി (2) ഇഷ്റ പര്‍വീണ്‍ (3)
ഒന്‍പതാം ക്ലാസ്: സബീന ഇഖ്ബാല്‍ (1) സബ്ന താജ് (2) സാജിദ അജ്മല്‍ (3)
പത്താം ക്ലാസ്: വഹീദ അല്‍ത്താഫ് ഹുസ്സയിന്‍ (1) ഷെസ്നിയ മന്‍സൂര്‍ (2) ഫാസില സലീം (3)
പതിനൊന്നാം ക്ലാസ്: നസീമ അസീസ് (1) ഫാജിസ് ടി.കെ (2), ആയിഷ ഷാനവാസ് (3)
പന്ത്രണ്ടാം ക്ലാസ്: താഹിറ യൂനുസ് (1) ഹനീഫ (2) ഇസ്മായീല്‍. ഇ (3)
പതിമൂന്നാം ക്ലാസ്: കുഞ്ഞു റഷീദ് (1) സഫീറ ഖാസിം (2) റൈഹ മുഹമ്മദ് അലി (3) സുഹറ അബ്ദുസ്സമദ് (3)
പതിനഞ്ചാം ക്ലാസ്: റജീന റഹീം (1)റുഖിയ്യ (2) ജസീന (3) ജസ്ന ബഷീര്‍ (3)
പതിനാറാം ക്ലാസ്: ഷാബിയ ഷാജി (1) ഡോ. ഷമീന (2) ഹാജറ (3)
ഖുര്‍ആനിലെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് പതിനാറ് ഡിവിഷനുകളായി നാല്പതോളം ക്ലാസുകളാണ് നടന്ന് വരുന്നത്. അഞ്ഞൂറോളം പഠിതാക്കള്‍ വിവിധ സെന്ററുകളില്‍ പഠനം നടത്തി വരുന്നു. ഖുര്‍ആന്‍ പാരായണ ശുദ്ധിയോടെ ഓതുന്നതിനും ആഴത്തില്‍ മനസ്സിലാക്കുന്നതിനും ഉതുകുന്ന തരത്തിലാണ് സ്റ്റഡിസെന്റര്‍ പാഠ്യരീതി തയ്യാറാക്കിയിട്ടുള്ളത്. അത് കൊണ്ട് തന്നെ ഖുര്‍ആന്‍ പാരായണത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു പോലെ ഉപകാരപ്രഥമാണ് ക്ലാസുകള്‍ . കുടുംബങ്ങള്‍ക്ക് വേണ്ടി പ്രത്യേകം ക്ലാസുകളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
ഈ മാസം 21ന് നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് കോഡിനേറ്റര്‍ റഹീം ഓമശേരി അറിയിച്ചു.സ്റ്റഡീ സെന്ററുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 66912432 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

സൌദിയില്‍ വിദേശികള്‍ക്ക് സ്ഥലവും കെട്ടിടവും വാങ്ങാന്‍ ശൂറയുടെ അനുമതി

അലിയമുണ്ണി സികെ, അഞ്ചങ്ങാടി
റിയാദ്: വിദേശികള്‍ക്ക് സൌദിയില്‍ സ്ഥലവും കെട്ടിടവുമുള്‍പ്പെടെയുള്ളവ വാങ്ങാന്‍ അനുമതി നല്‍കുന്ന സുപ്രധാന നിയമ ഭേതഗതിക്ക് സൌദി ശൂറാ കൌണ്‍സില്‍ അനുമതി നല്‍കി. കഴിഞ്ഞദിവസം ചേര്‍ന്ന ശൂറാ കൌണ്‍സില്‍ യോഗമാണ് ഇതിനായി റിയല്‍ എസ്റ്റേറ്റ്, നിക്ഷേപ നിയമത്തില്‍ ഭേദഗതിക്ക് അനുമതി നല്‍കിയത്. ചെയര്‍മാന്‍ അബ്ദുല്ല ആലു ഷൈഖിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ശൂറാ കൌണ്‍സിലിന്റെ 77 ആമത് യോഗത്തിലാണ് തീരുമാനം. സൌദിയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യത്ത് സ്ഥലവും കെട്ടിടവും വാങ്ങിക്കാന്‍ അനുമതി നല്‍കണമെന്ന ശൂറയുടെ സാമ്പത്തിക, ഊര്‍ജ കാര്യ കമ്മിറ്റിയുടെ നിര്‍ദേശത്തെ ശൂറ ഐക്യകണ്ഠ്യേന അംഗീകരിക്കുകയായിരുന്നെന്ന് സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഗാംദി പറഞ്ഞു. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഗള്‍ഫ് രാജ്യവും പശ്ചിമേഷ്യയിലെ ഏറ്റവും ഭദ്രമായ സാമ്പത്തിക ശക്തിയുമായ സൌദി അറേബ്യയില്‍ 2015 ആകുമ്പോള്‍ 12 ലക്ഷം വീടുകള്‍ ആവശ്യമായി വരുമെന്ന് അടുത്തിടെ നടന്ന പഠനം വെളിപ്പെടുത്തിയിരുന്നു. ഇത്തരമൊരു ഘട്ടത്തില്‍ ശൂറയുടെ തീരുമാനം രാജ്യത്ത് ഏറെ ഗുണകരമാവുമെന്ന് വിലയിരുത്തപ്പെടുന്നു. മാത്രമല്ല സൌദിയിലെ പ്രവാസി സമൂഹങ്ങളുടെ സാമ്പത്തിക സാമൂഹിക അന്തരീക്ഷത്തില്‍ ചരിത്രപരമായ മുന്നേറ്റത്തിന് ഈ തീരുമാനം വഴിവെക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

2011 ഫെബ്രുവരി 6, ഞായറാഴ്‌ച

ഇസ്ലാമികേതര പ്രവർത്തനം; ഖത്തറിലെ ബാങ്കുകളുടെ ഇസ്‌ലാമിക് ശാഖകള്‍ ഇക്കൊല്ലം വരെ മാത്രം


മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തറിലെ മുഖ്യധാരാ ബാങ്കുകളുടെ ഇസ്‌ലാമിക് ശാഖകള്‍ ഈ വര്‍ഷാവസാനത്തോടെ പ്രവർത്തനം നിർത്താൻ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചു. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ മൂന്നുദിവസം മുമ്പ് ബാങ്കുകള്‍ക്ക് നല്‍കിയതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അധികൃതർ വ്യക്തമാക്കി.
ഖത്തര്‍ നാഷനല്‍ ബാങ്ക്, കൊമേഴ്‌സ്യല്‍ ബാങ്ക്, ദോഹ ബാങ്ക്, അഹ്‌ലി ബാങ്ക്, അല്‍ഖലീജി വാണിജ്യ ബാങ്ക്, ഖത്തര്‍ ഇന്റര്‍നാഷനല്‍ ബാങ്ക്, എച്ച്.എസ്.ബി.സി എന്നി ബാങ്കുകളുടെ ഇസ്‌ലാമിക് ശാഖകള്‍ 2011 ഡിസംബര്‍ 31നകം പ്രവര്‍ത്തനമവസാനിപ്പിക്കണമെന്ന് കാണിച്ചാണ് ബാങ്കുകൾക്ക് സെന്‍ട്രല്‍ ബാങ്ക് സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്.
മറ്റു ബാങ്കിങ് സേവനങ്ങളും ഇസ്‌ലാമിക ബാങ്കിങ് സേവനങ്ങളും തമ്മില്‍ കൂടിക്കലർത്തിയാണ് ഇത്രയും കാലം ഈ ബാങ്കുകൾ  പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. മുഖ്യധാരാ ബാങ്കുകളുടെ ഇസ്ലാമിക ശാഖകളും സ്വതന്ത്ര ഇസ്‌ലാമിക് ബാങ്കുകളും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ മല്‍സരമാകാം ക്യു.സി.ബി അധികൃതരുടെ തീരുമാനത്തിന് പിന്നിലെ കാരണമെന്ന് ബാങ്ക് അധികൃതര്‍ വിലയിരുത്തുന്നത്.
ക്യു.സി.ബി  ഉന്നയിക്കപ്പെട്ടതുപോലെ ഇസ്‌ലാമിക ബാങ്കിങ്ങും മറ്റു ബാങ്കിങ് സേവനങ്ങള്‍ തമ്മില്‍ കൂടിക്കലര്‍ന്നിട്ടുണ്ടെങ്കില്‍ അടച്ചുപൂട്ടലിനുത്തരവിറക്കാതെ തന്നെ  മറ്റു മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ബാങ്കുകളുടെ അധികൃതർ പറയുന്നുണ്ട്.

2011 ഫെബ്രുവരി 4, വെള്ളിയാഴ്‌ച

ഹുസ്‌നി മുബാറക് സ്ഥാനമൊഴിയണം : ഡോ. യൂസുഫുല്‍ ഖറദാവി


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ : ജനവികാരം മാനിച്ച് സ്ഥാനമൊഴിയാന്‍ തയാറാകണമെന്നും അന്താരാഷ്‌ട്ര മുസ്‌ലിം പണ്ഡിത സഭ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി ആവശ്യപ്പെട്ടു.സര്‍ക്കാരിനെതിരായ ജനകീയപ്രക്ഷോഭത്തിന്റെ മറവില്‍  ചിലര്‍ വര്‍ഗീയ വികാരം ഇളക്കിവിട്ടേക്കാം. ഇത് കണക്കിലെടുത്ത് എന്ത്‌വിലകൊടുത്തും ക്രിസ്ത്യന്‍ ആരാധനാലയന്‍ങള്‍ സംരക്ഷിക്കാന്‍ മുസ്‌ലിംനേതൃത്വം തയാറാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
ഹുസ്‌നി മുബാറക്കിനെ അനുകൂലിച്ച് പ്രക്ഷോഭത്തിനിറങ്ങിയവര്‍ നാമമാത്രമാണെന്നും അവര്‍തന്നെ രഹസ്യപോലിസിലെ അംഗങ്ങളാണെന്നും അവര്‍ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ വിലപ്പോവില്ലെന്നും സര്‍ക്കാര്‍വിരുദ്ധ നിലപാടില്‍ നിന്ന് ഈജിപ്തിലെ പൗരന്‍മാര്‍ ഒരിക്കലും പിന്‍മാറരുതെന്നും അദ്ദേഹം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്.മുബാറക് രാജിവെച്ചില്ലെങ്കില്‍ പ്രക്ഷോഭം രൂക്ഷമാകുകയേ ഉള്ളൂ അതിന്നാല്‍ രാജിവെച്ച് അധികാരം ജനങ്ങള്‍ക്ക് കൈമാറണം അതിനായുള്ള സമരപാതയില്‍ ഉറച്ചുനില്‍ക്കേണ്ടത് ഓരോ ഈജിപതുകാരന്റെയും മതപരമായ ബാധ്യതയാണെന്നും പറഞ്ഞിട്ടുണ്ട്.

2011 ഫെബ്രുവരി 3, വ്യാഴാഴ്‌ച

എണ്ണവില ഉയര്‍ന്നു; വിമാനയാത്രാ നിരക്ക് കൂടി


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഈജി‌പ്റ്റിലെ സംഭവവികാസങ്ങളുടെ അടിസ്ഥനത്തില്‍ ഉണ്ടായ എണ്ണവില വര്‍ധിച്ചതിനെ തുടര്‍ന്ന് വിമാനയാത്രാ നിരക്ക് കൂടി. ഖത്തര്‍ എയര്‍വെയസ് അടക്കം പലകമ്പനികളും ഇന്ധന സര്‍ച്ചാര്‍ജ് ഉയര്‍ത്തിയിരിക്കുകയാണ്. എയര്‍ ഇന്ത്യ അധികൃതര്‍ തല്‍ക്കാലം നിരക്ക് വര്‍ധിപ്പിക്കുന്നില്ല എന്നറിയിച്ചിട്ടുണ്ട്.
ഖത്തര്‍ എയര്‍വെയസ്‌സ് ഇന്ധന സര്‍ച്ചാര്‍ജ് ഇന്നലെ മുതല്‍ അഞ്ച് ശതമാനം ഉയര്‍ത്തി. ഗള്‍ഫ് എയര്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് നിരക്കു വര്‍ദ്ധിപ്പിച്ച സര്‍ക്കുലര്‍ അയച്ചിട്ടുള്ളത്. ഇതിഹാദ് എയര്‍വെയ്‌സ് കഴിഞ്ഞമാസം അവസാനം മുതല്‍ സര്‍ച്ചാര്‍ജ് ഉയര്‍ത്തിയിരുന്നു. വരും ദിവസങ്ങളില്‍ മറ്റ് കമ്പനികളും നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്.

മണല്‍ മാഫിയാ സംഘം വീടു കയറി ആക്രമിച്ചു; സ്ത്രീയടക്കം മൂന്നു പേര്‍ക്ക് പരിക്ക്

കെ എം അക്ബര്‍  
പുന്നയൂര്‍ക്കുളം: മണല്‍ മാഫിയാ സംഘത്തിന്റെ വീടു കയറിയുള്ള ആക്രമണത്തില്‍ സ്ത്രീയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്. വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം ഗൃഹോപകരണങ്ങള്‍ അടിച്ചു തകര്‍ത്തു. അകലാട് മൂന്നൈനി ബീച്ച് തട്ടാന്‍കര വീട്ടില്‍ ജബാര്‍(32), സഹേദരങ്ങളായ ഫാത്തിമ (41), ഷഫീഖ് (18) എന്നിവര്‍ക്കാണ് പരിക്കേത്. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. മാരകായുധങ്ങളുമായെത്തിയ സംഘം വീട്ടുകാരെ ആക്രമിക്കുകയും ഗൃഹോപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നു. വീടിന്റെ ജനല്‍ ചില്ലുകളും അടിച്ചു തകര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി മൂന്നൈനി കടപ്പുറത്തു നിന്നും മണല്‍ കടത്തുകയായിരുന്ന സംഘം ജബാറുമായി വക്കുതര്‍ക്കം ഉണ്ടായിരുന്നു. പരിക്കേറ്റവരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവശിപ്പിച്ചു. വടക്കേകാട് പോലിസ് കേസെടുത്തു. 

മണത്തലയില്‍ ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്


കെ എം അക്ബര്‍
ചാവക്കാട്: ദേശീയപാത 17 മണത്തല ബ്ളോക്ക് ഓഫീസിനടുത്ത് നഗരസഭയുടെ ജീപ്പ് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്. ഡ്രൈവര്‍ മണത്തല വോള്‍ഗ പള്ളിത്തറയില്‍ നവാസ്(32), ജീവനക്കാരന്‍ ഗുരുവായൂര്‍ മമ്മിയൂര്‍ ഏങ്ങടി അറുമുഖന്‍(50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. ദിശതെറ്റി വന്ന ഓട്ടോയുമായി കൂട്ടിയിടുക്കന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ മുതുവുട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാവക്കാട് പോലിസ് സ്ഥലത്തെത്തി.

2011 ഫെബ്രുവരി 2, ബുധനാഴ്‌ച

പണം മാത്രമുണ്ടായാല്‍ യാത്ര ചെയ്യാന്‍ പറ്റില്ല ഒപ്പം സ്മാര്‍ട്ടും കൂടെയുണ്ടായിരിക്കണം


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: കര്‍വ ബസ്സില്‍ ഇനി പണം മാത്രമുണ്ടായാല്‍ യാത്ര ചെയ്യാന്‍ പറ്റില്ല ഒപ്പം സ്മാര്‍ട്ടും കൂടെയുണ്ടായിരിക്കണം. പണം കൊടുത്ത് യാത്രചെയ്യുമ്പോള്‍ ടിക്കറ്റ് വാങ്ങുന്ന സമ്പ്രദായം ഈ മാസം 20 ഓടെ കര്‍വ നിര്‍ത്തലാക്കും. 21 മുതല്‍ കര്‍വ ബസ്സുകളില്‍ സ്മാര്‍ട്ട് കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ മുവാസലാത്ത്  തിരുമാനിച്ചു. സ്മാര്‍ട്ട്കാര്‍ഡ് കൈവശമില്ലാതെ ബസില്‍ കയറുന്നവര്‍ ഒരു യാത്രക്ക് ചുരുങ്ങിയത് പത്ത് റിയാല്‍ നല്‍കേണ്ടി വരും.
ബസ്സില്‍ പണം കൊടുക്കാതെ യാത്ര ചെയ്യാവുന്ന പ്രീപെയ്ഡ് സ്മാര്‍ട്ട് കാര്‍ഡ് കഴിഞ്ഞ വര്‍ഷം നവംബര്‍ അവസാനത്തിലാണ് മുവാസലാത്ത് ഏര്‍പ്പെടുത്തിയത്. കയറുമ്പോഴും ഇറങ്ങുമ്പോഴും ബസ്സിനുള്ളില്‍ സ്താപിച്ചിട്ടുള്ള മെഷീനില്‍ കാണിക്കുന്നതുവഴി യാത്ര ചെയ്ത ദൂരത്തിന്റെ കണക്കനുസരിച്ച് നിരക്ക് കാര്‍ഡില്‍ നിന്ന് കുറയുന്ന സംവിധാനമാണ് സ്മാര്‍ട്ട് കാര്‍ഡ്.
അല്‍ഗാനിമിലെ കര്‍വ ബസ്‌സ്‌റ്റേഷനിലും റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും ലഭിക്കുന്ന ഈ കാര്‍ഡിന്റെ വില 30 റിയാലാണ്. ഇതില്‍ 20 റിയാല്‍ യാത്രക്ക് ഉപയോഗിക്കാം. പിന്നീട് ആവശ്യനുസരണം കാര്‍ഡ് റീചാര്‍ജ് ചെയ്യണം. മിനിമം രണ്ട് റിയാല്‍ എന്ന നിരക്കില്‍ യാത്ര ചെയ്ത ദൂരത്തിന് മാത്രം പണം നല്‍കിയാല്‍ മതി എന്നതാണ് കാര്‍ഡിന്റെ പ്രത്യേകത. നവംബറില്‍ നടപ്പാക്കിയെങ്കിലും എല്ലാവര്‍ക്കും കാര്‍ഡ് ലഭിക്കുന്നതിന് സാവകാശം നല്‍കുന്നതിനായി ടിക്കറ്റ് സമ്പ്രദായം ഇത്രയും നാള്‍ തുടരുകയായിരുന്നു. 20 ആം തീയതിക്ക് മുമ്പായി എല്ലാവരും സ്മാര്‍ട്ട് കാര്‍ഡ് എടുത്തിരിക്കണമെന്ന് മുവാസലാത്ത് അധികൃതര്‍ പറഞ്ഞു.

2011 ഫെബ്രുവരി 1, ചൊവ്വാഴ്ച

മനുഷ്യ ജാലിക സംഘടിപ്പിച്ചു


കുവൈത്ത് സിറ്റി: എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തില്‍ റിപബ്ളിക് ദിനത്തില്‍ “രാഷ്ട്ര രക്ഷക്ക് സൌഹൃദത്തിന്റെ കരുതല്‍” എന്ന സന്ദേശവുമായി കേരളത്തിനകത്തും പുറത്തും ഗള്‍ഫ് രാജ്യങ്ങളിലും സംഘടിപ്പിക്കുന്ന മനുഷ്യ ജാലികക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്‍ട് കുവൈത്ത് ഇസ്ലാമിക് സെന്റര്‍ സെന്റട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യ ജാലിക സംഘടിപ്പിച്ചു. അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസ ഓഡിറ്റോറിയത്തില്‍ നടന്ന  ജാലിക പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയതു. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭേദങ്ങള്‍ വിസ്മരിച്ച് ഓരൊറ്റ ജനതയായി നിലകൊണ്ടതിനാലാണ് നൂറ്റാണ്‍ടുകള്‍ നീണ്‍ട അധിനിവേശത്തില്‍ നിന്നും നമുക്ക് മോചനം ലഭ്യമായത്. മതേതര ജനാധിപത്യ മൂല്യങ്ങള്‍ കൈവിടാതെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ ഭരണകൂടവും നീതിപീഠവും ജാഗ്രതപാലിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ തങ്ങള്‍ അഭ്യാര്‍ത്ഥിച്ചു.സാമ്രാജ്യത്വത്തിന് മുന്നില്‍ രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങള്‍ അടിയറ വെക്കാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങളും ഭീകര വിധ്വംസക പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഒരു പ്രത്യേക വിഭാഗത്തെ തെരഞ്ഞടുത്ത് അപഹസിക്കാനുള്ള ഫാസിസ്റ് കൂട്ടായ്മകളുടെ ഹിഡന്‍ അജണ്‍ടകളും അഴിമതിയും പ്രതിരോധത്തിന്റെ മറവില്‍ ന്യൂനപക്ഷങ്ങളിലെ ചെറിയ വിഭാഗങ്ങള്‍ നടത്തുന്ന നടത്തുന്ന ഇടപെടലുകളുമെല്ലാം രാജ്യത്തിന് ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞ് അവയെ പ്രതിരോധിക്കാന്‍ ഓരുമയോടെ മുന്നേറാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.                
 ഇസ്ലാമിക് സെന്റര്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ജാലികയില്‍ പ്രസിഡണ്‍ട് സിദ്ധീഖ് ഫൈസി കണ്ണാടിപ്പറമ്പ് പ്രമേയ പ്രഭാഷണം നടത്തി, ഇല്‍യാസ് മൌലവി മനുഷ്യ ജാലിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനറല്‍ സെക്രട്ടറി മുഹമ്മദലി പുതുപ്പറമ്പ് സ്വാഗതവും ഗഫൂര്‍ ഫൈസി പൊന്‍മള നന്ദിയും പറഞ്ഞു

ദോഹ ആഭരണ പ്രദര്‍ശനം ഫെബ്രുവരി 15 മുതല്‍


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: എട്ടാമത് ദോഹ ആഭരണ പ്രദര്‍ശനം ഫെബ്രുവരി 15 മുതല്‍ ദോഹ എക്‌സിബിഷന്‍ സെന്ററില്‍ നടക്കും. ഖത്തര്‍ ടൂറിസം അതോറിറ്റിയാണ് ഈ  അന്താരാഷ്ട്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ഈ പ്രദര്‍ശനം ഫെബ്രുവരി 20 ആം തിയതി സമാപിക്കും.പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജബര്‍ ആല്‍ഥാനിയാണ്‌ ഈ പ്രദര്‍ശനത്തിന്റെ രക്ഷാധികാരി.

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പ്രദര്‍ശനമായിരിക്കുമിത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ആഭരണങ്ങളുടെയും വാച്ചുകളുടെയും അപൂര്‍വശേഖരമാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ചിലത് ദോഹയില്‍ ആദ്യമായിട്ടായിരിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി ആഡംബരവാച്ചുകളുടെയും ആഭരണങ്ങളുടെയും മുന്നൂറിലധികം പ്രമുഖ ബ്രാന്റുകള്‍ ഈ വര്‍ഷത്തെ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ലോകത്തിലെ പല മുന്‍നിര കമ്പനികളും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട് എന്നത്‌ ഈ വര്‍ഷത്തെ പ്രത്യേകതയാണ്. 15000 ചതുരശ്രമീറ്റര്‍ സ്ഥലമാണ് ഈ വര്‍ഷം പ്രദര്‍ശനത്തിനൊരുക്കിയിരിക്കുന്നതെന്നും, കഴിഞ്ഞവര്‍ഷം 20,000 പേര്‍ പ്രദര്‍ശനം കാണാനെത്തിയതില്‍ ഭൂരിഭാഗവും സൗദി, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ നിന്നായിരുന്നു അതു പോലെ ഈ വര്‍ഷം ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്നും ടൂറിസം അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് അന്നുഅെമി പറഞ്ഞു.

2011 ജനുവരി 30, ഞായറാഴ്‌ച

സോക്കറൂസിനെ തകര്‍ത്ത് സാമുറായി ബ്ലൂ ഏഷ്യാ കപ്പ് ജേതാക്കള്‍


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: അല്‍ ഖലീഫാ സ്റ്റേഡിയത്തിൽ നടന്ന ഫൈനലില്‍ ആസ്ത്രേലിയയുടെ മെയ്കരുത്തിനെ തകര്‍ത്ത് ജപ്പാന്റെ ജേതാക്കളായി. ഇരുടീമുകളും ഉജ്ജ്വല പോരാട്ടമായിരുന്നു കളിക്കളത്തില്‍ കാഴ്‌ച്ചവെച്ചത്.
അധികസമയത്തിലേക്ക് നീങ്ങിയ കളിയുടെ 109 ആം മിനിറ്റില്‍ ജപ്പാന്റെ റ്റടനറി ലീ നേടിയ ഗോളിലായിരുന്നു ജപ്പാന്റെ വിജയം.സബ്സിറ്റ്യൂടായി കളിച്ച റ്റടനറി ലീക്ക് യൂടോ നഗാടോമോ നല്‍കിയ ഒരു ഉഗ്രന്‍ പാസ്സായിരുന്നു ഗോളില്‍ കലാശിച്ചത്.
ഏഷ്യന്‍ കപ്പില്‍ കഴിഞ്ഞതവണയാണ് ഇരുടീമുകളും ആദ്യമായി കണ്ടുമുട്ടുന്നത്. ഹാനോയിയില്‍ ക്വാര്‍ട്ടര്‍ ഫൈനലിൽ . അന്ന് 120 മിനിറ്റ് കളിച്ചിട്ടും 1-1 സമനില. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് ജയം ജപ്പാനൊപ്പം നിന്നു.ഇന്നും അതു തന്നെ ആവർത്തിച്ചു.
സെമിയിൽ കറുത്ത കുതിരകൾ എന്നറിയപ്പെടുന്ന ഉസ്ബക്കിസ്ഥാനെ മറുപടിയില്ലാത്ത ആറ് ഗോളുകൾക്ക് തോല്പിച്ചാണ്‌ ഏഷ്യൻ ഫുട്ബോളിലെ ഒന്നാം സ്ഥാനക്കാരായ ആസ്‌ത്രേലിയ ഫൈനലില്‍ കളിക്കുവാന്‍ യോഗ്യത നേടിയതെങ്കില്‍ ദക്ഷിണ കൊറിയെ ജപ്പാൻ ഷൂട്ടൌട്ടിൽ 5 -2 നു തോൽ‌പ്പിച്ചാണ്‌ ജപ്പാന്‍ ഫൈനലില്‍ എത്തിയത്.
ഇന്നത്തെ മത്സരത്തോടെ അൽ ഖലീഫാ സ്റ്റേഡിയം ഒരു റെക്കോഡിന്‌ സാക്ഷ്യം വഹിച്ചു.ഏറ്റവും കൂടുതല്‍ അന്താരാഷ്‌ട്ര മത്സരങ്ങൾ കളിച്ചെന്ന ബഹുമതിക്ക് ആസ്ത്രേലിയന്‍ ഗോള്‍ കീപ്പാര്‍ ഷ്വാര്‍സര്‍ അര്‍ഹനാവുന്ന റെക്കോര്‍ഡിനായിരുന്നു ഇത് . മുന്‍പ് ഈ റെക്കോര്‍ഡ് ആസ്ത്രേലിയയുടെ തന്നെ അലക്‌സ് ടോബിന്റെ പേരിലായിരുന്നു. 1988-98 ല്‍ നിറഞ്ഞുനിന്ന ടോബിന്‍ 87 മത്സരങ്ങളിലാണ് കളിച്ചിരുന്നത് കഴിഞ്ഞ ഫൈനല്‍ മത്സരത്തോടെ ഷ്വാര്‍സർ 88ആം മത്സരം പൂർത്തിയാക്കുകയുണ്ടായി.
ആസ്ത്രേലിയ ഇതാദ്യമായാണ് ഏഷ്യന്‍ കപ്പിന്റെ കലാശക്കളിക്കെത്തുന്നത്.ആറു വര്‍ഷം മുന്‍പ് മാത്രം ഏഷ്യന്‍ കോണ്‍ഫെഡറേഷനില്‍ ചേരപ്പെട്ട ഓസ്ട്രേലിയക്ക് കന്നി കിരീടം നേടാമെന്ന മോഹത്തെ തകര്‍ത്താണ്‌ ജപ്പാന്‍ തങ്ങളുടെ നാലാം കിരീടം നേടിയത്.നാല് ഏഷ്യൻ കപ്പ് ഒരു ടീം നേടുക എന്നതു തന്നെ ഏഷ്യൻ കപ്പിന്റെ ചരിത്രത്തിലാദ്യമായാണ്.
ഇനി അടുത്ത നാലു വര്‍ഷം കഴിഞ്ഞ് 2015 ല്‍ ആസ്ത്രേലിയയില്‍ വെച്ച് കാണാമെന്ന് ഉറപ്പോടെ ഇരുടീമുകളും ദോഹയോട് വിട പറഞ്ഞു.

2011 ജനുവരി 29, ശനിയാഴ്‌ച

ലോറി ഡിവൈഡറിലിടിച്ച് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്


കെ എം അക്ബര്‍
 ചാവക്കാട്: ദേശീയപാത 17ല്‍ നാഷനല്‍ പെര്‍മിറ്റ് ലോറി ഡിവൈഡറിലിടിച്ച് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്. ഡ്രൈവര്‍ എറണാകുളം സ്വദേശി അസീസ് (28), ക്ളീനര്‍ ശ്യാം (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
 ഇന്നലെ (വെള്ളിയാഴ്ച) രാത്രി 11 ഓടെ ഒരുമനയൂര്‍ ചേറ്റുവ ടോളിനടുത്താണ് അപകടം. എറണാകുളത്ത് നിന്നു ടൈല്‍സുമായി മാഹിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയുടെ മുന്‍ഭാഗത്തെ ടയറുകള്‍ ഊരിത്തെറിച്ച നിലയിലാണ്.

അപകട ഭീഷണിയുയര്‍ത്തി ചേറ്റുവ ഡിവൈഡര്‍
ഒരുമനയൂര്‍: ചേറ്റുവ ടോള്‍ ബൂത്തിനടുത്തെ ഡിവൈഡര്‍ അപകട ഭീഷണിയുയര്‍ത്തുന്നു. ഡിവൈഡറില്‍ റിഫ്ളക്ടര്‍ ലൈറ്റും റോഡരുകില്‍ വഴിവിളക്കുകളും സ്ഥാപിക്കാത്തതും മൂലം നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെടുന്നത്. ദിനം പ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ദേശീയപാത 17ലെ ഈ ഡിവൈഡറിനരുകില്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്നാവശ്യം ശക്തമാണെങ്കിലും അധികൃതര്‍ യാതൊരു വിധനടപടികളും കൈകെണ്ടിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി ലോറി ഡിവൈഡറിലിടിച്ച് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു.

ആയിരങ്ങളെത്തി; മണത്തല ചന്ദനക്കുടം നേര്‍ച്ച സമാപിച്ചു

കെ എം അക്ബര്‍
 ചാവക്കാട്: പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേര്‍ച്ച സമാപിച്ചു. നേര്‍ച്ചയിലെ പ്രധാന കാഴ്ചകളിലൊന്നായ താബൂത്ത് കാഴ്ച ഇന്നലെ രാവിലെ ഏഴിന് തെക്കഞ്ചേരിയില്‍ നിന്നും ആരംഭിച്ച് 11.30ന്് ജാറം അങ്കണത്തിലെത്തി. അറബന മുട്ട്, ബാന്റ്വദ്യം, മുട്ടും വിളി തുടങ്ങിയവ കാഴ്ചക്ക് അകമ്പടിയായി. തുടര്‍ന്ന് ചാവക്കാട്, ബീച്ച്, കോട്ടപ്പുറം എന്നിവിടങ്ങളില്‍ നിന്നായി ആരംഭിച്ച കൊടികയറ്റ കാഴ്ച ഉച്ചക്ക് 12ന് ജാറം അങ്കണത്തിലെത്തി കൊടിയേറ്റി. പിന്നീട് വിവിധ ക്ളബുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ വിസ്മയ കാഴ്ച, മിറാക്കിള്‍സ് കാഴ്ച, സ്പാര്‍ക്ക് കാഴ്ച, എച്ച്.എം.സി കാഴ്ച, മൊഞ്ചേറും കാഴ്ച, മഹാകാഴ്ച, ഒമേഗ കാഴ്ച, താളവിസ്മയം, ലങ്കര്‍ കാഴ്ച എന്നിവ ജാറം അങ്കണത്തിലെത്തി. ഇന്ന് പുലര്‍ച്ചെ ജാറം അങ്കണത്തിലെത്തിയ സസ്പെന്‍സ് കാഴ്ചയോടെയാണ് മണത്തല ചന്ദനക്കുടത്തിന് പരിസമാപ്തിയായത്.


ഏഷ്യാ കപ്പ് : ദക്ഷിണ കൊറിയ മൂന്നാസ്ഥാനക്കാര്‍

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ : ഇന്ന് അൽ സദ്ദ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം സ്ഥാനക്കാരെ നിർണയിക്കാനുള്ള പോരാട്ടത്തിൽ ദക്ഷിണ കൊറിയ വിജയിച്ചു.അവര്‍ ഉസ്ബെക്കിസ്ഥാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ്‌ തോല്പ്പിച്ചത്.
ഉസ്ബെക്കിസ്ഥാന്‍ സെമിയില്‍ ആസ്ത്രേലിയയില്‍ നിന്ന് വളരെ ദയനീയമായ പരാജയമേറ്റുവാങ്ങിയിരുന്നു.ഗോൾ മഴ തീര്‍ത്താണ്‌ ആസ്ത്രേലിയ ഉസ്ബെക്കിനെ പരാജയപ്പെടുത്തിയത്.മറുപടിയില്ലാത്ത ആറ് ഗോളുകൾക്കാണ്‌ ഇവര്‍ പരാജയപ്പെട്ടത്.ഏഷ്യന്‍ കപ്പില്‍ ആദ്യമായായിരുന്നു ഉസ്ബെക്കിസ്ഥാനും ആസ്ത്രേലിയയും ഏറ്റുമുട്ടിയതെങ്കിലും ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ രണ്ട് തവണ മത്സരിക്കുകയുണ്ടായി ഇവർ അപ്പോഴൊക്കെ ആസ്‌ട്രേലിയക്കൊപ്പമായിരുന്നു ജയം.ഇതും അങ്ങിനെ തന്നെയായി.
എന്നാല്‍ ദക്ഷിണ കൊറിയ ഷൂട്ടൌട്ടിലാണ്‌ ജപ്പാനോട് തോറ്റത് .ഷൂട്ടൌട്ടിൽ 5 -2 നാ‍ണ് ജപ്പാൻ ജയിച്ചത്.പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ദോഹയിൽ വെച്ചായിരുന്നു ഇരുടീമുകളും ആദ്യമായി മുഖാമുഖം കണ്ടത്. അന്ന് എതിരില്ലാത്ത രണ്ടു ഗോളിന് കൊറിയ ജയിക്കുകയുണ്ടായി.കഴിഞ്ഞ കപ്പിൽ വീണ്ടും ഇവർ മുഖാമുഖം വരികയുണ്ടായി.മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള കളിയായിരുന്നു അത്. ഇന്തോനേഷ്യയിലായിരുന്നു അന്ന് ഇരു ടീമുകളും കണ്ടുമുട്ടിയത്. അന്നും ഒരു ഷൂട്ടൌട്ടായിരുന്നു വിധി നിർണയിച്ചത്.അന്ന് 120 മിനിറ്റ് കളിച്ചിട്ടും സമനില. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അഞ്ചിനെതിരെ ആറു ഗോളുകള്‍ക്ക് വീണ്ടും ജയം കൊറിയക്കൊപ്പം നിന്നു എന്നാല്‍ കഴിഞ്ഞ സെമിയില്‍ വിജയം ജപ്പാനൊപ്പം നില്‍ക്കുകയായിരുന്നു.
ഇന്നത്തെ കളിയിൽ ഇരു ടീമുകളും വീരുറ്റ പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്.കളിയുടെ 17 ആം മിനിറ്റിൽ ദക്ഷിണ കൊറിയയുടെ ജാ ഷോൾ കൂവായിരുന്നു ആദ്യ ഗോള്‍ നേടിയത്. 28 ,39 എന്നീ മിനിറ്റുകളില്‍ ദോങ്ഗ് വോണ്‍ ജി നേടിയ രണ്ടുഗോളുകള്‍ അടക്കം ആദ്യ പകുതിയുടെ അവസാനനിമിഷം വരെ ദക്ഷിണ കൊറിയ 3 -0 ക്ക് മുന്നിലായിരുന്നു.ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിയുള്ളപ്പോഴായിരുന്നു ഉസ്ബെക്കിസ്ഥാന്റെ അലക്സാണ്ടര്‍ ജിന്‍‌റിക്ക് നേടിയ പെനാല്‍ട്ടി ഗോള്‍ ആയിരുന്നു ഉസ്ബെക്കിസ്ഥാന്‌ തെല്ല് ആശ്വാസം നല്‍കിയത്.രണ്ടാം പകുതിയില്‍ ഉസ്ബെക്കിസ്ഥാന്‍ ശക്തമായ നിലയിലായിരുന്നു.ദക്ഷിണ കൊറിയയുടെ ശക്തമായ പല മുന്നേറ്റങ്ങളും അവര്‍ ശക്തമായി തന്നെ നേരിടുന്ന കാഴ്‌ച്ചയായിരുന്നു കണ്ടത്.53 ആം മിനിറ്റില്‍ അലക്സാണ്ടര്‍ ജിന്‍‌റിക്ക് തന്നെ നേടിയ മറ്റൊരു ഗോളായിരുന്നു ഉസ്ബെക്കിസ്ഥാന്റെ തോല്‍‌വിയുടെ ലീഡ് കുറച്ചത്.

മന്ത്രിയുടെ വാഗ്ദാനം പാഴ്വാക്കായി: കുണ്ടുവക്കടവ് പാലം അപ്രോച്ച് റോഡ് നിര്‍മാണം ഇനിയും ആരംഭിച്ചില്ല


.
 ചാവക്കാട്: ഒരുമനയൂര്‍ കുണ്ടുവകടവ് പാലം ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിര്‍മാണം ആരംഭിച്ചില്ല. 2010 ജൂലൈ പത്തിനാണ് പൊതുമരാമത്ത് മന്ത്രി ഡോ. തോമസ് ഐസക്ക് പാലം ഉദ്ഘാടനം ചെയ്തത്.
സപ്തംബറിനകം അപ്രോച്ച് റോഡിന്റെ നിര്‍മാണം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുമെന്ന് ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പ്രഖ്യാപിച്ചിരുന്നു.
അപ്രോച്ച് റോഡിന്റെ പണി പൂര്‍ത്തിയാക്കാതെ പാലം ഉദ്ഘാടനം ചെയ്യുന്നതിനെതിരേ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ  വാഗ്ദാനം.
എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിര്‍മാണം ആരംഭിക്കാതായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കല്ലുകള്‍ നിറഞ്ഞ റോഡിലൂടെ അതിസാഹസികമായാണ് ഇരുചക്ര വാഹനങ്ങളിലൂടെ യാത്രക്കാര്‍ സഞ്ചരിക്കുന്നത്. ഏറെ മുറവിളികള്‍ക്കെടുവിലാണ് ഒരുമനയൂര്‍ പാവറട്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുണ്ടുവകടവ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്.
പാവറട്ടി പഞ്ചായത്ത് പരിധിയില്‍ അപ്രോച്ച് റോഡ് നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഒരുമനയൂര്‍ പഞ്ചായത്ത് പരിധിയിലാണ് അപ്രോച്ച് റോഡ് നിര്‍മാണം ആരംഭിക്കാതെ കിടക്കുന്നത്

2011 ജനുവരി 28, വെള്ളിയാഴ്‌ച

മണത്തല ചന്ദനക്കുടം നേര്‍ച്ചക്ക് തുടക്കമായി


കെ എം അക്ബര്‍
ചാവക്കാട്: പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേര്‍ച്ചക്ക് തുടക്കമായി. ഇന്ന് പുലര്‍ച്ചെ ചാവക്കാട് ടൌണില്‍ നിന്നും ആരംഭിച്ച പ്രജ്യോതിയുടെ കാഴ്ചയോടെയാണ് നേര്‍ച്ചക്ക് തുടക്കമായത്. പിന്നീട് വര്‍ണകാഴ്ച, മഹോല്‍സവ കാഴ്ച, മുഹബത്തിന്‍ കാഴ്ച, കാത്തിരുന്ന കാഴ്ച, റെയിന്‍ബോ കാഴ്ച, വോള്‍ഗ കാഴ്ച, നക്ഷത്ര സന്ധ്യ, വര്‍ണ മഹോല്‍സവം, അലയന്‍സ് കാഴ്ച, മത സൌഹാര്‍ദ കാഴ്ച, ജൂബിലി ദേശ കാഴ്ച, എച്ച്.എം.സി ഓട്ടോ ഡ്രൈവേഴ്സ് കാഴ്ച, ആലംബന കാഴ്ച, മതസ്ഹാര്‍ദ കാഴ്ച, നാട്ടുകാഴ്ച, വീട്ടു കാഴ്ച, തനിമ കാഴ്ച എന്നിവ ജാറം അങ്കണത്തിലെത്തി. നേര്‍ച്ചയിലെ പ്രധാന കാഴ്ചകളിലൊന്നായ താബൂത്ത് കാഴ്ച നാളെ രാവിലെ ഏഴിന് തെക്കഞ്ചേരിയില്‍ നിന്നും ആരംഭിച്ച് 11.30ന്് ജാറം അങ്കണത്തിലെത്തും. കൊടികയറ്റ കാഴ്ച ചാവക്കാട്, ബീച്ച്, കോട്ടപ്പുറം എന്നിവിടങ്ങളില്‍ നിന്നായി രാവിലെ 10ന് ആരംഭിച്ച് ഉച്ചക്ക് 12ന് 6ജാറം അങ്കണത്തിലെത്തി കൊടിയേറ്റും. തുടര്‍ന്ന് വിവിധ സംഘടനകളുടെയും ക്ളബുകളുടെയും നേതൃത്വത്തില്‍ പുലര്‍ച്ചെ വരെ കാഴ്ചകള്‍ തുടരും.

എഫ്.സി.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് യാത്രയയപ്പ്‌ നല്‍കി


മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: എഫ്.സി.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ഹമീദ് വാണിയമ്പലത്തിനു എഫ്.സി.സി സഹയാത്രികര്‍ യാത്രയയപ്പ്‌ നല്‍കി. എഫ്.സി.സി ദോഹയിലെ പ്രവാസികളുടെ പൊതുഇടമാണെന്നും ഈ സ്ഥാപനത്തെ സര്‍ഗായത്മകമായി ശക്തിപ്പെടുത്താന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
സുഹൈല്‍ ശാന്തപുരം അധ്യക്ഷത വഹിച്ചു. സി.ആര്‍ മനോജ് മുഖ്യപ്രഭാഷണം നടത്തി. എഫ്.സി.സി സഹയാത്രികര്‍ക്ക് വേണ്ടി സി.ആര്‍ മനോജും ഗവേണിംഗ് ബോഡിക്ക് വേണ്ടി എഫ്.സി.സി ചെയര്‍മാന്‍ കെ. സുബൈര്‍ അബ്ദുല്ലയും ഉപഹാരങ്ങള്‍ നല്‍കി. വി.ടി അബ്ദുല്ലക്കോയ, ആവണി വിജയകുമാര്‍ ‍, ശൈലേഷ്, ഖാലിദ് കല്ലൂര്‍ ‍, ഖാലിദ് അറയ്ക്കല്‍ ‍, ഫരീദ് തിക്കോടി, ശശി ആലപ്പുഴ, ഷഫീഖ് ക്യുടെക്, എ.വി.എം ഉണ്ണി, എന്‍.കെ.എം ഷുക്കൂര്‍ ‍, മോളി എബ്രഹാം, ശോഭാനായര്‍ ‍, വാസു വാണിമേല്‍ ‍, ലജിത്, എം.ടി നിലമ്പൂര്‍ , റഫീഖുദ്ദീന്‍, ശംസുദ്ദീന്‍ ഒളകര എന്നിവര്‍ ആശംസ നേര്‍ന്നു.
വി.കെ.എം കുട്ടി, ഗോപിനാഥ് കൈന്താര്‍ എന്നിവര്‍ കവിത ആലപിച്ചു. സോമന്‍ പൂക്കാട് സ്വാഗതം പറഞ്ഞു. റഫീഖ് മേച്ചേരി, അന്‍വര്‍ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

ബിനായക് സെന്‍: ഐ.വൈ.എ.ചർച്ച സംഘടിപ്പിച്ചു

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: 'ബിനായക് സെന്‍: അധികാരം നീതിയെ വേട്ടയാടുന്ന വിധം' എന്ന വിഷയത്തിൽ ഇസ്‌ലാമിക് യൂത്ത് അസോസിയേഷന്‍ (ഐ.വൈ.എ.) ചർച്ച സംഘടിപ്പിച്ചു. ദോഹയിലെ സാംസ്‌കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പി. ഹാരിസിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ ഐ.വൈ.എ. പ്രസിഡന്റ് സമീര്‍ കാളികാവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യഹ്‌യാ സാദിഖ് വിഷയം അവതരിപ്പിച്ചു.ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് സന്തോഷ് ചന്ദ്രന്‍, കെ.എം.സി.സി പ്രതിനിധി ആവളം ബഷീര്‍ ,യുവകലാ സാഹിതി പ്രതിനിധി ബെന്‍സി മോഹന്‍ ,സംസ്‌കൃതി ജനറല്‍ സെക്രട്ടറി പി.എന്‍ ബാബുരാജ് ,ഇന്ത്യന്‍ മീഡിയാ ഫോറം സെക്രട്ടറി സാദിഖ് ചെന്നാടന്‍ ,ഫലഖ് പ്രതിനിധി കോയ കൊണ്ടോട്ടി,ഐ.വൈ.എ. വൈസ് പ്രസിഡന്റ് കെ. മുഹമ്മദ് ശബീർ ,റഫീഖ് വടകര, അശ്‌റഫ് ഉളിയിൽ ‍, ജൗഹര്‍ അഹമ്മദ്, നിഹാസ് തുടങ്ങിയവർ പ്രസംഗിച്ചു.
നിസ്താര്‍ കവിത ആലപിച്ചു.പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഫിറോസ് എസ്.എ സ്വാഗതവും ഐ.വൈ.എ സാംസ്‌കാരിക വിഭാഗം തലവന്‍ അന്‍വര്‍ ബാബു സി.പി. നന്ദിയും പറഞ്ഞു.

ഭവന്‍സ് വിദ്യാഭ്യാസ സെമിനാര്‍ ശനിയാഴ്ച്ച മുതല്‍

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: വക്‌റയിലെ ഭവന്‍സ് പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ സെമിനാര്‍ നടത്താൻ തിരുമാനമായി. വിദ്യാഭ്യാസ മേഖലയിലെ നൂതന പ്രവണതകളെക്കുറിച്ച് വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും അധ്യാപകരിലും അവബോധം സൃഷ്ടിക്കുക എന്നതാണ് സെമിനാറുകളുടെ ലക്ഷ്യമെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
ഈ മാസം 29, ഫെബ്രുവരി 12, മാര്‍ച്ച് 19 എന്നീ തീയതികളില്‍ നടക്കുന്ന സെമിനാറില്‍ ഖത്തറിലെ ഏത് സ്കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ വഴി പങ്കെടുക്കാം.
29ന് ഇന്ത്യന്‍ അംബാസിഡര്‍ ദീപ ഗോപാലന്‍ വാധ്വ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ ചെയര്‍മാന്‍ അഡ്വ. പത്മശ്രീ സി.കെ. മേനോന്‍ അധ്യക്ഷനാവും. ഖത്തര്‍ സ്വകാര്യ വിദ്യാഭ്യാസ ഓഫീസര്‍ തുര്‍ഫ അല്‍ കുവാരിയും പങ്കെടുക്കും.
29ന് വിദ്യാഭ്യാസ വിചക്ഷണനും സ്കൂള്‍ പ്രിന്‍സിപ്പാളുമായ ഡോ. മനുലാല്‍ ‘വിദ്യാര്‍ഥികള്‍ക്കിടയിലെ പഠന നിലവാരത്തകര്‍ച്ച: കാരണങ്ങളും പ്രതിവിധിയും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
ഫിബ്രവരി 12ന് നടക്കുന്ന സെമിനാറില്‍ ‘പരീക്ഷാപേടി: കാരണങ്ങളും പ്രതിവിധിയും’ എന്ന വിഷയത്തിലും മാര്‍ച്ച് 19ന് “സമഗ്ര, തുടര്‍ മൂല്യനിര്‍ണയം: എന്ത്? എന്തുകൊണ്ട്? എങ്ങനെ’ എന്ന വിഷയത്തിലുമായിരിക്കും ചര്‍ച്ച ചെയ്യുക.
വാർത്താസമ്മേളനത്തില്‍ സ്കൂള്‍ ചെയര്‍മാന്‍ അഡ്വ. പത്മശ്രീ സി.കെ. മേനോന്‍, പ്രിന്‍സിപ്പല്‍ ഡോ. മനുലാൽ ‍, വൈസ് പ്രസിഡന്റ് മണികണ്ഠന്‍ എന്നിവർ പങ്കെടുത്തു.

2011 ജനുവരി 27, വ്യാഴാഴ്‌ച

മനുഷ്യ ജാലിക 29 ന്

കുവൈത്ത് സിറ്റി: എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തില്‍ റിപബ്ളിക് ദിനത്തില്‍ “രാഷ്ട്ര രക്ഷക്ക് സൌഹൃദത്തിന്റെ കരുതല്‍” എന്ന സന്ദേശവുമായി കേരളത്തിനകത്തും പുറത്തും ഗള്‍ഫ് രാജ്യങ്ങളിലും സംഘടിപ്പിക്കുന്ന മനുഷ്യ ജാലികക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്‍ട് കുവൈത്ത് ഇസ്ലാമിക് സെന്റര്‍ സെന്റട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യ ജാലിക സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു, 29 ന് ശനി രാവിലെ 10 മണിക്ക് അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസ ഓഡിറ്റോറിയത്തില്‍ നടക്കുന്ന  ജാലിക പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും, പ്രസിഡണ്‍ട് സിദ്ധീഖ് ഫൈസി കണ്ണാടിപ്പറമ്പിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ജാലികയില്‍ ശംസുദ്ധീന്‍ ഫൈസി പ്രമേയ പ്രഭാഷണം നടത്തും, ജനറല്‍ സെക്രട്ടറി മുഹമ്മദലി പുതുപ്പറമ്പ് മനുഷ്യ ജാലിക പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. 

2011 ജനുവരി 26, ബുധനാഴ്‌ച

അഴിമതിക്കാരെ മാറ്റി നിറുത്തി ഭരണകൂടം മാതൃക കാണിക്കണം


ദോഹ: ഇന്ത്യാ രാജ്യത്ത് പ്രതി വര്‍ഷം അവതരിപ്പിക്കുന്ന ബഡ്ജറ്റിനോളം വരുന്ന കോടികള്‍ ഭരണ സിരാ കേന്ദ്രങ്ങളിലിരിക്കുന്നവരും ബ്യൂറോക്രസിക്കാരും അഴിമതിയിലൂടെ വിഹിതം വെച്ചു കൊണ്ടിരിക്കുന്ന അവസ്ഥാ വിശേഷം അതി ദയനീയവും നിര്‍ലജ്ജവുമാണെന്നും, നടന്നു കൊണ്ടിരിക്കുന്ന അഴിമതി കഥകള്‍ പാര്‍ട്ടി നേതൃത്വം അധാര്‍മ്മികമെന്ന് വിശേഷിപ്പിച്ചിട്ട് പോലും മാനസ്സാന്തരം സംഭവിക്കാത്ത ഭരണ കര്‍ത്താക്കള്‍ രാജ്യത്തിനും സമൂഹത്തിനും തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും, സ്വതന്ത്ര ഇന്ത്യയുടെ ഈ അവസ്ഥക്ക് മാറ്റം വരുത്താത്ത ഭരണ കൂടം ഭരണഘടനയുടെ നൂല്‍പഴുതുകള്‍ പിടിച്ചുകൊണ്ട് നടത്തുന്ന നിയമ പോരാട്ടങ്ങള്‍ക്ക് തടയിട്ട്; മാതൃകാപരമായ ശിക്ഷ വിധിക്കുന്നതിലൂടെ അഴിമതിക്കാരെ ജന പ്രതിനിധി സഭകളില്‍ നിന്നും മാറ്റി നിര്‍ത്തി മാതൃക സൃഷ്ടിക്കാന്‍ തയ്യാറാവണമെന്നും ഖത്തര്‍ ആര്‍ എസ് സി നാഷണല്‍ കൌണ്‍സില്‍ മീറ്റ് അഭിപ്രായപ്പെട്ടു.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി യോഗം ഉത്ഘാടനം ചെയ്തു. ചുറ്റുപാടുകള്‍ മലീമസമാകുംമ്പോഴും ധര്‍മ്മഛ്യുതി സംഭവിക്കാത്ത ഒരു സമൂഹം ലോകത്തിന്റെ നില നില്‍പ്പിന്ന് അനിവാര്യമാണെന്നും ആത്മീയ ജ്ഞാനം കൊണ്ടാണ് ലേകത്ത് സമാധാനം നില നില്‍ക്കുന്നതെന്നും അതിന്റെ വാഹകരാവാന്‍ യുവ മനസ്സുകള്‍ തയ്യാറാവണമെന്നും സ്വാദിഖ് സഖാഫി പറഞ്ഞു. ആര്‍ എസ് സി ഗള്‍ഫ്  ചാപ്റ്റര്‍ പ്രതിനിധി ശരീഫ് കാരശ്ശേരി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2011 - 2012 വര്‍ഷത്തേക്ക് സംഘടനയെ നയിക്കാന്‍ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കപ്പെട്ടു. ചെയര്‍മാന്‍ ഹാഫിള് ഉമറുല്‍ ഫാറൂഖ് സഖാഫി, വൈസ് ചെയര്‍മാന്‍മാരായി ശൌകത്ത് സഖാഫി പടിഞ്ഞാറ്റുമുറി, മഹ്ബൂബ് ഇബ്രാഹീം മാട്ടൂല്‍, ജമാല്‍ അസ്ഹരി കണ്ണപുരം എന്നിവരേയും ജനറല്‍ കണ്‍വീനറായി ഉമര്‍ കുണ്ടുതോട്, ജോയിന്റ് കണ്‍വീനര്‍മാരായി അശ്റഫ് സഖാഫി നടക്കാവ്, ജലീല്‍ ഇര്‍ഫാനി ചൊക്ളി, അബ്ദുല്‍ അസീസ് കൊടിയത്തൂര്‍ എന്നിവരേയും ട്രഷററായി നൌഷാദ് അതിരുമടയേയും രിസാല കോര്‍ഡിനേറ്ററായി സിദ്ധീഖ് കരിങ്കപ്പാറയേയും ഗള്‍ഫ് ചാപ്റ്റര്‍ പ്രതിനിതിയായി സത്താര്‍ ആലുവയേയും തെരഞ്ഞെടുത്തു. ഹാഫിള് ഉമറുല്‍ ഫാറൂഖ് സഖാഫി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യൂസുഫ് സഖാഫി, മുഹമ്മദ് സ്വാദിഖ് കാളാവ് എന്നിവര്‍ സംബന്ധിച്ചു. മഹ്ബൂബ് ഇബ്റാഹീം മാട്ടൂല്‍ സ്വാഗതവും ജലീല്‍ ഇര്‍ഫാനി ചൊക്ളി നന്ദിയും പറഞ്ഞു.

ഐ.പി.എല്ലിൽ നിന്ന് 70 ലക്ഷം രൂപ പോയിട്ട് 70 പൈസപോലും കിട്ടിയില്ല : ശശി തരൂര്‍


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ : ഐ.പി.എല്ലില്‍ നിന്ന് 70 ലക്ഷം രൂപ പോയിട്ട് 70 പൈസപോലും കിട്ടിയില്ലെന്ന് മുന്‍ വിദേശകാര്യ സഹമന്ത്രി ശശിതരൂര്‍ പറഞ്ഞു.ഹ്രസ്വസന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയതായിരുന്നു ഇദ്ദേഹം. കോണ്‍ഗ്രസ് സംഘടനയായ ഇന്‍കാസ് റമദാ ഹോട്ടലില്‍ ഏര്‍പ്പെടുത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
സാധാരണക്കാർക്ക് ഗുണമുണ്ടാകുന്ന സാഹചര്യമാണ് യു.പി.എ സര്‍ക്കാര്‍ നടപ്പാക്കുന്നത് ഇത് ഒരിക്കലും വൻ‌കിടക്കാരെ സഹായിക്കലല്ല. തൊഴിലുറപ്പ് പദ്ധതി പ്രകാരം നൂറു ദിവസം ജോലി എന്ന പരിപാടിയുടെ ഭാഗമായി എത്രയോ പാവങ്ങൾ രക്ഷപ്പെട്ടത്. തൊണ്ണൂറു ലക്ഷത്തിലധികം അക്കൗണ്ടുകൾ അതു വഴി ബാങ്കുകളില്‍ ഉണ്ടാവുകയുണ്ടായി. കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴില്‍ രാജ്യത്തെ വികസനത്തിനുള്ള ധാരാളം ഫണ്ടുകളുണ്ട്. പക്ഷേ, അതൊന്നും നമ്മുടെ സംസ്ഥാനത്ത് ഉപയോഗിക്കാനുള്ള സാഹചര്യമില്ല ഇന്നുള്ളത്. അതിനായുള്ള സാഹചര്യങ്ങളൊരുക്കാനാണ് നാം ശ്രമിക്കേണ്ടതെന്നും അദ്ദേഹ കൂട്ടിച്ചേർത്തു.
ഇന്‍കാസ് പ്രസിഡന്റ് ജോപ്പച്ചന്‍ തെക്കെക്കൂറ്റ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ദീപ ഗോപാലന്‍ വാധ്വ, ഇന്‍കാസ് മുഖ്യരക്ഷാധികാരി പത്മശ്രീ അഡ്വ. സി.കെ മേനോന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദലി പൊന്നാനി സ്വാഗതവും സെക്രട്ടറി സോനു അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു.

ഷൂട്ടൌട്ടില്‍ ദക്ഷിണ കൊറിയ പുറത്ത് ജപ്പാന്‍ ഫൈനലില്‍


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: അല്‍ ഖറാഫാ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ സെമിയി ദക്ഷിണ കൊറിയയെ ജപ്പാന്‍ തോല്‍പ്പിച്ചു. ഷൂട്ടൌട്ടില്‍ 5-2 നാ‍ണ് ജപ്പാന്‍ ജയിച്ചത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ദോഹയില്‍ വെച്ചായിരുന്നു ഇരുടീമുകളും ആദ്യമായി മുഖാമുഖം കണ്ടത്. അന്ന് എതിരില്ലാത്ത രണ്ടു ഗോളിന് കൊറിയ ജയിക്കുകയുണ്ടായി. കഴിഞ്ഞ കപ്പില്‍ വീണ്ടും ഇവര്‍ മുഖാമുഖം വരികയുണ്ടായി. മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള കളിയായിരുന്നു അത്. ഇന്തോനേഷ്യയിലായിരുന്നു അന്ന് ഇരു ടീമുകളും കണ്ടുമുട്ടിയത്. അന്നും ഒരു ഷൂട്ടൌട്ടായിരുന്നു വിധി നിർണയിച്ചത്.അന്ന് 120 മിനിറ്റ് കളിച്ചിട്ടും സമനില. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അഞ്ചിനെതിരെ ആറു ഗോളുകള്‍ക്ക് വീണ്ടും ജയം കൊറിയക്കൊപ്പം.ആ രണ്ട് തോൽ‌വിക്കുമുള്ള മധുര പ്രതികാരം നൽകാനായ സന്തോഷത്തിലാണ് ജപ്പാൻ.ഇന്നത്തെ കളിയിൽ ഇരു ടീമുകളും വീരുറ്റ പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്.
കളിയുടെ 23 ആം മിനിറ്റിൽ സംഗ് ഗോഗ് കി എടുത്ത പെന്നാൽട്ടിയിലൂടെ ദക്ഷിണ കൊറിയയായിരുന്നു ആദ്യമായി മുന്നിലെത്തിയത്.എന്നാൽ ജപ്പാൻ 36 ആം മിനിറ്റിൽ രോയ്ച്ചി മാഇതയിലൂടെ അതിനു പകരം വീട്ടുകയുണ്ടായി.ഇരു ടീമുകളും തുല്യമായി മുന്നേറ്റങ്ങൾ കാഴ്ച്ചവെച്ചെങ്കിലും ആർക്കും ആ മുന്നേറ്റങ്ങളിലൂടെ മുന്നിലെത്താനായില്ല.
എക്ട്രാമിനിറ്റിലേക്ക് നീങ്ങിയ കളിയിൽ ആദ്യം ഗോളടിക്കാൻ ആവസരം ലഭിച്ചത് ജപ്പാനായിരുന്നു.ജപ്പാന്റെ സൂപ്പർ ഹീറോയായ കിസൂക്കി ഹോണ്ടക്ക് ലഭിച്ച ഒരു പെന്നാൽട്ടി അവർ പാഴാക്കുകയുണ്ടായി.എന്നാൽ അതേ നിമിഷത്തിൽ തന്നെ അവർ ഈ പാഴ്വേലക്ക് മറുപടി കൊടുത്തു.ഹജിമി ഹൊസോഗയി അടിച്ച ഗോളിലൂടെയായിരുന്നു ജപ്പാന്റെ മറുപടി.ഈ ഗോളോടെ ഏകദേശം ജപ്പാൻ ജയിച്ചു എന്നു തീരുമാനിച്ചിരിക്കുമ്പോഴാണ് അവസാന നിമിഷത്തിൽ ദക്ഷിണ കൊറിയയുടെ ജേ വോൺ വാങ്ഗ് അടിച്ച ഗോളിലൂടെ അവർ സമനില നേടിയത്.എക്ട്രാ സമയത്തിലും 2 -2 സമനിലയായ കളി ഷൂട്ടൌട്ടിലേക്ക് നീങ്ങുകയായിരുന്നു.
ഷൂട്ടൌട്ടിൽ ജപ്പാന്റെ ഷിങ്ജി ഒക്കാസാക്കിയായിരുന്നു ആദ്യത്തെ ഗോൾ നേടിയത്.ദക്ഷിണ കൊറിയയുടെ യോങ്ഗ് റയി ലി എടുത്ത കിക്ക് ജപ്പാൻ ഗോളി തടുത്തു.ജപ്പാന്റെ യുറ്റൊ നഗാറ്റൊമൊ എടുത്ത രണ്ടാം കിക്ക് പുറത്തേക്കായിരുന്നു.ദക്ഷിണ കൊറിയയുടെ രണ്ടാമത്തെ കിക്കും പുറത്തേക്കായിരുന്നു.ജാ ഷോൾ കൂവായിരുന്നു ഈ കിക്കെടുത്തത്.ജപ്പാന്റെ സൂപ്പർ ഹീറോയായ കിസൂക്കി ഹോണ്ടയായിരുന്നു ജപ്പാനു വേണ്ടി മൂന്നാമത്തെ കിക്കെടുത്തത്.അദ്ദേഹം ഇത് മനോഹരമാക്കി വലയിലാക്കുകയും ചെയ്തു.എക്ട്രാ സമയത്തിൽ ലഭിച്ച ഒരു പെന്നാൽട്ടി ഇദ്ദേഹം പാഴാക്കുകയുണ്ടായിരുന്നു. അതിനുള്ള മറുപടിയും കൂടിയായി ഈ കിക്ക്.ദക്ഷിണ കൊറിയയുടെ ജിയോങ് ഹോ ഹോങ്ഗ് എടുത്ത് മൂന്നാം കിക്ക് ജപ്പാൻ ഗോളി കൈപിടിയിലെതിക്കിയതോടെ ജപ്പാൻ ഈ വർഷത്തെ ഫൈനൽ പ്രവേശനം സാധ്യമാക്കുകയായിരുന്നു.

കറുത്ത കുതിരകളെ ഗോള്‍ മഴയില്‍ തകര്‍ത്ത് കങ്കാരുക്കള്‍ ഫൈനലില്‍

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ : ഖലീഫ ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തിൽ നടന്ന രണ്ടാം സെമിയിൽ കറുത്ത കുതിരകൾ എന്നറിയപ്പെടുന്ന ഉസ്ബക്കിസ്ഥാനെ ഏഷ്യൻ ഫുഡ്ബോളിലെ ഒന്നാം സ്ഥാനക്കാരായ ആസ്‌ത്രേലിയ മറുപടിയില്ലാത്ത ആറ് ഗോളുകൾക്ക് തോല്പിച്ച് ഫൈനലിലെത്തി.
ആദ്യ സെമിയിൽ ദക്ഷിണ കൊറിയയെ ഷൂട്ടൌട്ടിൽ തോൽ‌പ്പിച്ച് ഫൈനലിലെത്തിയ ജപ്പാനാണ് ആസ്ത്രേലിയയുടെ ഫൈനൽ എതിരാളികൾ. അടുത്ത ശനിയാഴ്ച്ച (29 ആം തിയതി) അൽ ഖലീഫാ സ്റ്റേഡിയത്തിൽ ഖത്തർ സമയം വൈകീട്ട് ആറ് മണിക്കാണ് ഫൈനൽ.
ഏഷ്യന്‍ കപ്പില്‍ ആദ്യമായായിരുന്നു ഉസ്ബെക്കിസ്ഥാനും ആസ്ത്രേലിയയും ഏറ്റുമുട്ടിയതെങ്കിലും ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ രണ്ട് തവണ മത്സരിക്കുകയുണ്ടായി ഇവർ അപ്പോഴൊക്കെ ആസ്‌ട്രേലിയക്കൊപ്പമായിരുന്നു ജയം.ഇതും അങ്ങിനെ തന്നെയായി.
കളിയുടെ അഞ്ചാം മിനിറ്റിൽ ആസ്ത്രേലിയയുടെ ഹാരികെവെൽ നേടിയ ഗോളിലൂടെയായിരുന്നു ആദ്യമായി കങ്കാരുക്കൾ മുന്നിലെത്തിയത്.34 ആം മിനിറ്റിൽ സാസാ ഒഗ്നേനോവ്സ്ക്കിയുടെ ഗോളിൽ ലീഡുയർത്തി.ഡേവിഡ് കാർണി അടിച്ച 65 ആം മിനിറ്റിലെ ഗോളിലും 74 ആം മിനിറ്റിൽ ബ്രേറ്റ് എമർറ്റോണും 82 ആം മിനിറ്റിൽ കാരൽ വലേറിയും ആ ലീഡുകൾ ഉയർത്തി കൊണ്ടിരുന്നു.83 ആം മിനിറ്റിൽ റോബി ക്രൂസിന്റെ ഗോളോടെ ആ ഗോൾ മഴക്ക് പരിസമാപ്തി കുറിച്ചു.
ആസ്ത്രേലിയലുടെ മികച്ച മുന്നേറ്റങ്ങളിൽ മികച്ച കളി പുറത്തെടുത്ത ഉസ്ബെക്കിസ്ഥാൻ പിടിച്ചു നിൽക്കാൻ പാടുപെടുന്നത് പലപ്പോഴും കാണാമായിരുന്നു.ഏറ്റവും കൂടുതല്‍ അന്താരാഷ്‌ട്ര മത്സരങ്ങൾ കളിച്ച ആസ്ത്രേലിയയുടെ അലക്‌സ് ടോബിന്റെ പേരിലുള്ള റെക്കോര്‍ഡിനൊപ്പം ഷ്വാര്‍സര്‍ ഇന്നെത്തുകയൂണ്ടായി.1988-98 ല്‍ നിറഞ്ഞുനിന്ന ടോബിന്‍ 87 മത്സരങ്ങളിലാണ് കളിച്ചിരുന്നത് ഇന്നത്തെ മത്സരത്തോടെ ഷ്വാര്‍സർ 87ആം മത്സരം പൂർത്തിയാക്കുകയുണ്ടായി.കറുത്ത കുതിരകളുടെ എല്ലാ മുന്നേറ്റങ്ങളും പരിചയ സമ്പത്തിന്റെ മികവിൽ അസ്ത്രേലിയ തകർക്കുകയായിരുന്നു.
അടുത്ത വെള്ളിയാഴ്ച്ച (28 ആം തിയതി) അൽ സദ്ദ് സ്റ്റേഡിയത്തിൽ ഖത്തർ സമയം വൈകീട്ട് ആറ് മണിക്കാണ് മൂന്നാം സ്ഥാനക്കാരെ നിർണയിക്കാനുള്ള പോരാട്ടത്തിൽ ഉസ്ബെക്കിസ്ഥാനും ദക്ഷിണ കൊറിയയും ഏറ്റുമുട്ടും.

2011 ജനുവരി 24, തിങ്കളാഴ്‌ച

ശാന്തികേതന്‍ മദ്രസ ഫെസ്റ്റ് ശനിയാഴ്ച്ച

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ :  ശാന്തിനികേതന്‍ അല്‍ മദ്രസത്തുല്‍ ഇസ്‌ലാമിയ വിദ്യാര്‍ഥികള്‍ക്കായുള്ള മദ്രസ ഫെസ്റ്റ്  ജനവരി 29ന് ശനിയാഴ്ച നടക്കും.
മദ്രസ ഫെസ്റ്റില്‍ 22 ഇനങ്ങളില്‍ 300ഓളം വിദ്യാര്‍ഥികള്‍ മത്സരിക്കും.കിഡ്‌സ്, സബ്ജൂനിയര്‍ ‍, ജൂനിയര്‍ , സീനിയര്‍ വിഭാഗങ്ങളില്‍ ഖുര്‍ആന്‍ പാരായണം, ഹിഫ്ല, ബാങ്ക് വിളി, കളറിങ്, ആംഗ്യപ്പാട്ട്, ക്വിസ്, കൈയെഴുത്ത്, മെമ്മറിടെസ്റ്റ്, ഗാനം (മലയാളം, അറബിക്). പ്രസംഗം (മലയാളം, അറബിക്), പദനിര്‍മാണം, പദപ്പയറ്റ്, പദകേളി, നിഖണ്ഡുനിര്‍മാണം, വിവര്‍ത്തനം, ഒപ്പന, ഭാവാഭിനയം, ചിത്രീകരണം, ഗദ്യപാരായണം (അറബിക്), പ്രബന്ധം എന്നീ ഇനങ്ങളിലാണ് മത്സരംനടക്കുക.
കഴിഞ്ഞ ദിവസം മന്‍സൂറയിലെ ശാന്തിനികേതന്‍ ഇന്ത്യന്‍സ്‌കൂളില്‍ വെച്ച് മദ്രസ ഫെസ്റ്റ്നു മുന്നോടിയായി സ്വാഗതസംഘം രൂപവത്കരിക്കുകയുണ്ടായി.