മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: വക്‌റയിലെ ഭവന്‍സ് പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ സെമിനാര്‍ നടത്താൻ തിരുമാനമായി. വിദ്യാഭ്യാസ മേഖലയിലെ നൂതന പ്രവണതകളെക്കുറിച്ച് വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും അധ്യാപകരിലും അവബോധം സൃഷ്ടിക്കുക എന്നതാണ് സെമിനാറുകളുടെ ലക്ഷ്യമെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
ഈ മാസം 29, ഫെബ്രുവരി 12, മാര്‍ച്ച് 19 എന്നീ തീയതികളില്‍ നടക്കുന്ന സെമിനാറില്‍ ഖത്തറിലെ ഏത് സ്കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ വഴി പങ്കെടുക്കാം.
29ന് ഇന്ത്യന്‍ അംബാസിഡര്‍ ദീപ ഗോപാലന്‍ വാധ്വ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ ചെയര്‍മാന്‍ അഡ്വ. പത്മശ്രീ സി.കെ. മേനോന്‍ അധ്യക്ഷനാവും. ഖത്തര്‍ സ്വകാര്യ വിദ്യാഭ്യാസ ഓഫീസര്‍ തുര്‍ഫ അല്‍ കുവാരിയും പങ്കെടുക്കും.
29ന് ഇന്ത്യന്‍ അംബാസിഡര്‍ ദീപ ഗോപാലന്‍ വാധ്വ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ ചെയര്‍മാന്‍ അഡ്വ. പത്മശ്രീ സി.കെ. മേനോന്‍ അധ്യക്ഷനാവും. ഖത്തര്‍ സ്വകാര്യ വിദ്യാഭ്യാസ ഓഫീസര്‍ തുര്‍ഫ അല്‍ കുവാരിയും പങ്കെടുക്കും.
29ന് വിദ്യാഭ്യാസ വിചക്ഷണനും സ്കൂള്‍ പ്രിന്‍സിപ്പാളുമായ ഡോ. മനുലാല്‍ ‘വിദ്യാര്‍ഥികള്‍ക്കിടയിലെ പഠന നിലവാരത്തകര്‍ച്ച: കാരണങ്ങളും പ്രതിവിധിയും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
ഫിബ്രവരി 12ന് നടക്കുന്ന സെമിനാറില്‍ ‘പരീക്ഷാപേടി: കാരണങ്ങളും പ്രതിവിധിയും’ എന്ന വിഷയത്തിലും മാര്‍ച്ച് 19ന് “സമഗ്ര, തുടര്‍ മൂല്യനിര്‍ണയം: എന്ത്? എന്തുകൊണ്ട്? എങ്ങനെ’ എന്ന വിഷയത്തിലുമായിരിക്കും ചര്‍ച്ച ചെയ്യുക.
വാർത്താസമ്മേളനത്തില്‍ സ്കൂള്‍ ചെയര്‍മാന്‍ അഡ്വ. പത്മശ്രീ സി.കെ. മേനോന്‍, പ്രിന്‍സിപ്പല്‍ ഡോ. മനുലാൽ , വൈസ് പ്രസിഡന്റ് മണികണ്ഠന്‍ എന്നിവർ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.