കെ എം അക്ബര്‍
ചാവക്കാട്: പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേര്‍ച്ചക്ക് തുടക്കമായി. ഇന്ന് പുലര്‍ച്ചെ ചാവക്കാട് ടൌണില്‍ നിന്നും ആരംഭിച്ച പ്രജ്യോതിയുടെ കാഴ്ചയോടെയാണ് നേര്‍ച്ചക്ക് തുടക്കമായത്. പിന്നീട് വര്‍ണകാഴ്ച, മഹോല്‍സവ കാഴ്ച, മുഹബത്തിന്‍ കാഴ്ച, കാത്തിരുന്ന കാഴ്ച, റെയിന്‍ബോ കാഴ്ച, വോള്‍ഗ കാഴ്ച, നക്ഷത്ര സന്ധ്യ, വര്‍ണ മഹോല്‍സവം, അലയന്‍സ് കാഴ്ച, മത സൌഹാര്‍ദ കാഴ്ച, ജൂബിലി ദേശ കാഴ്ച, എച്ച്.എം.സി ഓട്ടോ ഡ്രൈവേഴ്സ് കാഴ്ച, ആലംബന കാഴ്ച, മതസ്ഹാര്‍ദ കാഴ്ച, നാട്ടുകാഴ്ച, വീട്ടു കാഴ്ച, തനിമ കാഴ്ച എന്നിവ ജാറം അങ്കണത്തിലെത്തി. നേര്‍ച്ചയിലെ പ്രധാന കാഴ്ചകളിലൊന്നായ താബൂത്ത് കാഴ്ച നാളെ രാവിലെ ഏഴിന് തെക്കഞ്ചേരിയില്‍ നിന്നും ആരംഭിച്ച് 11.30ന്് ജാറം അങ്കണത്തിലെത്തും. കൊടികയറ്റ കാഴ്ച ചാവക്കാട്, ബീച്ച്, കോട്ടപ്പുറം എന്നിവിടങ്ങളില്‍ നിന്നായി രാവിലെ 10ന് ആരംഭിച്ച് ഉച്ചക്ക് 12ന് 6ജാറം അങ്കണത്തിലെത്തി കൊടിയേറ്റും. തുടര്‍ന്ന് വിവിധ സംഘടനകളുടെയും ക്ളബുകളുടെയും നേതൃത്വത്തില്‍ പുലര്‍ച്ചെ വരെ കാഴ്ചകള്‍ തുടരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.