മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ : ഇന്ന് അൽ സദ്ദ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം സ്ഥാനക്കാരെ നിർണയിക്കാനുള്ള പോരാട്ടത്തിൽ ദക്ഷിണ കൊറിയ വിജയിച്ചു.അവര്‍ ഉസ്ബെക്കിസ്ഥാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തോല്പ്പിച്ചത്.
ഉസ്ബെക്കിസ്ഥാന്‍ സെമിയില്‍ ആസ്ത്രേലിയയില്‍ നിന്ന് വളരെ ദയനീയമായ പരാജയമേറ്റുവാങ്ങിയിരുന്നു.ഗോൾ മഴ തീര്‍ത്താണ് ആസ്ത്രേലിയ ഉസ്ബെക്കിനെ പരാജയപ്പെടുത്തിയത്.മറുപടിയില്ലാത്ത ആറ് ഗോളുകൾക്കാണ് ഇവര്‍ പരാജയപ്പെട്ടത്.ഏഷ്യന്‍ കപ്പില്‍ ആദ്യമായായിരുന്നു ഉസ്ബെക്കിസ്ഥാനും ആസ്ത്രേലിയയും ഏറ്റുമുട്ടിയതെങ്കിലും ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ രണ്ട് തവണ മത്സരിക്കുകയുണ്ടായി ഇവർ അപ്പോഴൊക്കെ ആസ്‌ട്രേലിയക്കൊപ്പമായിരുന്നു ജയം.ഇതും അങ്ങിനെ തന്നെയായി.
എന്നാല്‍ ദക്ഷിണ കൊറിയ ഷൂട്ടൌട്ടിലാണ് ജപ്പാനോട് തോറ്റത് .ഷൂട്ടൌട്ടിൽ 5 -2 നാണ് ജപ്പാൻ ജയിച്ചത്.പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ദോഹയിൽ വെച്ചായിരുന്നു ഇരുടീമുകളും ആദ്യമായി മുഖാമുഖം കണ്ടത്. അന്ന് എതിരില്ലാത്ത രണ്ടു ഗോളിന് കൊറിയ ജയിക്കുകയുണ്ടായി.കഴിഞ്ഞ കപ്പിൽ വീണ്ടും ഇവർ മുഖാമുഖം വരികയുണ്ടായി.മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള കളിയായിരുന്നു അത്. ഇന്തോനേഷ്യയിലായിരുന്നു അന്ന് ഇരു ടീമുകളും കണ്ടുമുട്ടിയത്. അന്നും ഒരു ഷൂട്ടൌട്ടായിരുന്നു വിധി നിർണയിച്ചത്.അന്ന് 120 മിനിറ്റ് കളിച്ചിട്ടും സമനില. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അഞ്ചിനെതിരെ ആറു ഗോളുകള്‍ക്ക് വീണ്ടും ജയം കൊറിയക്കൊപ്പം നിന്നു എന്നാല്‍ കഴിഞ്ഞ സെമിയില്‍ വിജയം ജപ്പാനൊപ്പം നില്‍ക്കുകയായിരുന്നു.
ഇന്നത്തെ കളിയിൽ ഇരു ടീമുകളും വീരുറ്റ പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്.കളിയുടെ 17 ആം മിനിറ്റിൽ ദക്ഷിണ കൊറിയയുടെ ജാ ഷോൾ കൂവായിരുന്നു ആദ്യ ഗോള്‍ നേടിയത്. 28 ,39 എന്നീ മിനിറ്റുകളില്‍ ദോങ്ഗ് വോണ്‍ ജി നേടിയ രണ്ടുഗോളുകള്‍ അടക്കം ആദ്യ പകുതിയുടെ അവസാനനിമിഷം വരെ ദക്ഷിണ കൊറിയ 3 -0 ക്ക് മുന്നിലായിരുന്നു.ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിയുള്ളപ്പോഴായിരുന്നു ഉസ്ബെക്കിസ്ഥാന്റെ അലക്സാണ്ടര്‍ ജിന്‍റിക്ക് നേടിയ പെനാല്‍ട്ടി ഗോള്‍ ആയിരുന്നു ഉസ്ബെക്കിസ്ഥാന് തെല്ല് ആശ്വാസം നല്‍കിയത്.രണ്ടാം പകുതിയില്‍ ഉസ്ബെക്കിസ്ഥാന്‍ ശക്തമായ നിലയിലായിരുന്നു.ദക്ഷിണ കൊറിയയുടെ ശക്തമായ പല മുന്നേറ്റങ്ങളും അവര്‍ ശക്തമായി തന്നെ നേരിടുന്ന കാഴ്‌ച്ചയായിരുന്നു കണ്ടത്.53 ആം മിനിറ്റില്‍ അലക്സാണ്ടര്‍ ജിന്‍റിക്ക് തന്നെ നേടിയ മറ്റൊരു ഗോളായിരുന്നു ഉസ്ബെക്കിസ്ഥാന്റെ തോല്‍വിയുടെ ലീഡ് കുറച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.