ചാവക്കാട്: യുവാവിനെ സംഘം ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ കൊലക്കേസ് പ്രതികൂടിയായ ഗുണ്ടാ നേതാവിനെ മൂന്നുവര്‍ഷം കഠിനതടവിനു ശിക്ഷിച്ചു. തൈക്കാട് മാമാബസാര്‍ കുളങ്ങര വീട്ടില്‍ ഹമീദി(37)നെയാണ് ചാവക്കാട് മജിസ്ട്രേറ്റ് ആര്‍. സി. ബൈജു മൂന്നുവര്‍ഷത്തെ കഠിനതടവിനും 5000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. തൈക്കാട് മാവിന്‍ചോട് തൈവളപ്പില്‍ പുഷ്പാകരന്റെ മകന്‍ ഗോഷി(34)നെ വെട്ടിയും അടിച്ചും ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലാണു വിധി.
324-ാം വകുപ്പുപ്രകാരം ഒരുവര്‍ഷവും 326-ാം വകുപ്പുപ്രകാരം രണ്ടുവര്‍ഷവുമാണ് തടവ്. ശിക്ഷ വെവ്വേറെ അനുഭവിക്കണം. 50000 രൂപ പിഴ അടച്ചില്ലെങ്കില്‍ ആറുമാസത്തെ തടവുകൂടിയനുഭവിക്കണം. ഈ കേസിലെ മറ്റു പ്രതികള്‍ ഒളിവിലാണ്. 1999 ഫെബ്രുവരി രണ്ടിനാണ് സംഭവം നടന്നത്.
അന്വേഷണം നിലച്ചകേസ് പിന്നീട് പരിഗണിക്കുകയായിരുന്നു. വിചാരണ നടക്കുന്ന കൊലക്കേസുള്‍പ്പെടെ മൂന്നു കൊലപാതകത്തില്‍ ഹമീദ് പ്രതിയാണ്. പരാതിക്കാരനുവേണ്ടി എപിപി എന്‍.ടി. ശശി ഹാജരായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.