പേജുകള്‍‌

2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

പാലയൂരില്‍ പുതിയ വൈദ്യുത പോസ്റ്റ് സ്ഥാപിച്ച് 24 മണിക്കൂറിനകം നിലംപൊത്തി


ചാവക്കാട്: തെക്കന്‍ പാലയൂരില്‍ സ്ഥാപിച്ച പുതിയ വൈദ്യുത പോസ്റ്റ് 24 മണിക്കൂറിനകം നിലംപൊത്തി. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് എ.ടി. യൂസഫിന്റെ പറമ്പിലുണ്ടായിരുന്ന വൈദ്യുത പോസ്റ്റ് നിലംപൊത്തിയത്. വൈദ്യുത പോസ്റ്റിന്റെ നിര്‍മാണത്തിലെ അപാകതയാണു വീഴാന്‍ കാരണമെന്നു നാട്ടുകാര്‍ ആരോപിച്ചു. 

തൊട്ടടുത്തുള്ള വെള്ളക്കെട്ടിലേക്കാണു പോസ്റ്റ് വീണത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അധികൃതരെത്തി മേഖലയിലെ വൈദ്യുതിബന്ധം വിഛേദിച്ചു. ഇതിനു തൊട്ടടുത്തു കഴിഞ്ഞ ദിവസം നടുറോഡില്‍ പൊട്ടിവീണ വൈദ്യുതകമ്പിയില്‍നിന്നു ഷോക്കേറ്റ് അച്ഛനും മകനും മരിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.