ചാവക്കാട്: ഒരുമനയൂര്‍ വില്യംസില്‍ ഓടുമേഞ്ഞ രണ്ടുനിലക്കെട്ടിടം കാലപ്പഴക്കത്തെത്തുടര്‍ന്ന് ഭാഗികമായി തകര്‍ന്നുവീണു. ചകരിപ്പുര കാദറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകര്‍ന്നുവീണത്. തിങ്കളാഴ്ച രാത്രി 7.45 ഓടെയായിരുന്നു സംഭവം.
ടെയ്‌ലറിങ് ഷോപ്പ്, ചെരിപ്പുകട, ഹാര്‍ഡ്‌വെയര്‍ഷോപ്പ്, കിണര്‍പണിക്കുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറി തുടങ്ങി പത്ത് മുറികള്‍ ഇരുനിലകളിലുമായുണ്ട്. കടകളെല്ലാം പൂട്ടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവസമയം അതുവഴി കാല്‍നടക്കാരോ വാഹനങ്ങളോ പോകാതിരുന്നതിനാല്‍ അപകടങ്ങളൊന്നും ഉണ്ടായില്ല. മാസങ്ങള്‍ക്കുമുമ്പ് ചാവക്കാട് പാലയൂരില്‍ കാലപ്പഴക്കത്തെത്തുടര്‍ന്ന് മൂന്നുനിലക്കെട്ടിടം തകര്‍ന്നുവീണിരുന്നു. റോഡരികില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി കെട്ടിടങ്ങള്‍ പഴകി ദ്രവിച്ച് നില്‍ക്കുന്നു.
ആരുടെയും ജീവന്‍ നഷ്ടപെട്ടിട്ടില്ല എന്നറിഞ്ഞതില്‍ വളരെ അധികം സന്തോഷം ഉണ്ട് .ഇനിയും ഒരുപാട് പഴയ കെട്ടിടങ്ങള്‍ ഉണ്ടാകും .ബന്ധപെട്ടവര്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളണം എന്ന് വിനീതമായി അപേക്ഷിക്കുന്നു.
മറുപടിഇല്ലാതാക്കൂ