ഗുരുവായൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി ഇളക്കത്താലി കോലം വഴിപാട് സമര്‍പ്പിച്ചു. ഉത്രാട ദിവസമായ ഇന്നലെ രാവിലെ ഉഷപൂജ കഴിഞ്ഞ് നട തുറന്ന സമയത്താണ് കോലം ഭഗവാന് സമര്‍പ്പിച്ചത്. ശംഖ്-ചക്ര-ഗദ്ദ പദ്മത്തോടുകൂടിയ ഗുരുവായൂരപ്പന്റെ രൂപമാണ് കോലത്തിന്റെ മധ്യത്തില്‍. ഇതിനുചുറ്റും ഇളക്കതാലിയോടുകൂടിയ പൂക്കളം പതിച്ചിട്ടുണ്ട്.
ഒരു ലക്ഷത്തോളം രൂപയാണ് സ്വര്‍ണം പൂശിയ കോലത്തിന്റെ ചെലവ്. ആനച്ചമയ നിര്‍മാണത്തില്‍ വിദഗ്ധനായ തൃശൂര്‍ വെങ്കിടാദ്രി (രാജുസ്വാമി) യുടെ മാതാവ് തൃശൂര്‍ ഗണപതി നിവാസില്‍ പാര്‍വതി അമ്മാളാണ് വഴിപാട് സമര്‍പ്പിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.