പേജുകള്‍‌

2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

അച്ഛന്‍െറയും മകന്റെയും ചേതനയറ്റ ശരീരത്തിനുമുന്നില്‍ പാലയൂര്‍ വിങ്ങിപ്പൊട്ടി

ചാവക്കാട്: കളിക്കൂട്ടുകാരന്‍െറയും അച്ഛന്‍െറയും ചേതനയറ്റ ശരീരത്തിനുമുന്നില്‍ സഹപാഠികള്‍ വിങ്ങിപ്പൊട്ടി. തെക്കന്‍ പാലയൂരില്‍ ഷോക്കേറ്റ് മരിച്ച വാസുദേവിനും അച്ഛന്‍ സുധീഷിനും അന്ത്യോപചാരമര്‍പ്പിക്കാന്‍ പാലയൂര്‍ സെന്‍റ് തോമസ് എല്‍.പി.സ്കൂളിലെ വിദ്യാര്‍ഥികളെത്തിയപ്പോഴാണ് വികാരനിര്‍ഭര രംഗങ്ങള്‍ അരങ്ങേറിയത്.
രാവിലെ സഹോദരന്‍മാരോടൊപ്പം മുറ്റത്ത് പൂക്കളമിട്ട് അച്ഛനോടൊപ്പം സൈക്കിളില്‍ സ്കൂളിലേക്ക് പോയ വാസുദേവിന്‍െറയും കൂലിപ്പണിയെടുത്ത് തന്‍െറ കുടുംബം പുലര്‍ത്തിപ്പോന്നിരുന്ന സുധീഷിന്‍െറയും മരണം വിശ്വസിക്കാനാവാതെ വിറങ്ങലിച്ചു നില്‍ക്കുകയായിരുന്നു തെക്കന്‍ പാലയൂര്‍ ഗ്രാമം.

സാധാരണ ഓട്ടോയില്‍ സ്കൂളില്‍ പോകാറുള്ള വാസുദേവ് വ്യാഴാഴ്ച നേരം വൈകിയതിനാലാണ് അച്ഛനോടൊപ്പം സൈക്കിളില്‍ പോകാന്‍ കാരണം. നേരത്തെ ഗള്‍ഫിലായിരുന്ന സുധീഷ് മൂന്ന് മാസമായി നാട്ടില്‍ നിര്‍മാണ തൊഴിലാളിയായി കഴിയുകയായിരുന്നു. വീണ്ടും ഗള്‍ഫില്‍ പോയി കുടുംബം കരകയറ്റണമെന്ന സ്വപ്നവുമായി കഴിയുമ്പോഴാണ് ദുരന്തം  കുടുംബത്തെ തേടിയെത്തിയത്. വാസുദേവിന്‍െറ മരണത്തെത്തുടര്‍ന്ന് പാലയൂര്‍ സെന്‍റ് തോമസ് എല്‍.പി. സ്കൂളിന് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അവധി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.