കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് വിമാനസമയക്രമം പുറത്തിറക്കി. ഈ മാസം 29 മുതല്‍ അടുത്ത 15 വരെ 27 വിമാനസര്‍വീസുകളാണ് സൌദിഅറേബ്യന്‍ എയര്‍ലൈന്‍സ് നടത്തുക. 300 പേര്‍ക്കു സഞ്ചരിക്കാവുന്ന വിമാനങ്ങളാണു ദിനേന കരിപ്പൂരില്‍നിന്നു പുറപ്പെടുക. ആദ്യദിവസം 29ന് രണ്ടു വിമാനങ്ങള്‍ പുറപ്പെടും.
പ്രഥമ വിമാനം രാവിലെ 10.45ന് പുറപ്പെട്ട് സൌദി സമയം ഉച്ചയ്ക്ക് 1.25ന് മദീനയിലെത്തും. രണ്ടാമത്തെ വിമാനം കരിപ്പൂരില്‍നിന്ന് ഉച്ചയ്ക്ക് 1.45ന് പുറപ്പെട്ട് സൌദി സമയം 4.25ന് മദീനയിലെത്തും. സപ്തംബര്‍ 30ന് ഒരു വിമാനമാണുള്ളത്. ഉച്ചയ്ക്ക് 1.10നാണ് ഈ വിമാനം പുറപ്പെടുക. ഇത് സൌദി സമയം 3.50ന് മദീനയിലെത്തും. ഒക്ടോബര്‍ ഒന്നിന് രണ്ടു വിമാനങ്ങളുണ്ട്. ആദ്യവിമാനം രാവിലെ 11.10നും രണ്ടാം വിമാനം ഉച്ചയ്ക്ക് 1.10നും മദീനയിലേക്കു പോവും. ഒക്ടോബര്‍ രണ്ടിനും ഒരു വിമാനമാണുള്ളത്. ഉച്ചയ്ക്ക് 1.10നാണ് ഈ വിമാനം പുറപ്പെടുക. മൂന്നു വിമാനങ്ങളാണ് ഒക്ടോബര്‍ മൂന്നിന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ആദ്യവിമാനം 10.45നും രണ്ടാമത്തേത് ഉച്ചയ്ക്ക് 12.45നും മൂന്നാമത്തേത് 2.45നും പുറപ്പെടും.
ഒക്ടോബര്‍ നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത് തിയ്യതികളില്‍ രണ്ടു വിമാനങ്ങള്‍ വീതം പുറപ്പെടും. 10, 11 തിയ്യതികളില്‍ ഓരോ വിമാനവും 12ന് രണ്ടു വിമാനങ്ങളും 13ന് ഒരു വിമാനവുമാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. 14ന് വിമാനസര്‍വീസുകളില്ല. അവസാന വിമാനം 15നാണ് പുറപ്പെടുക.
രാവിലെ 10.45നു പുറപ്പെടുന്ന വിമാനം 1.25ന് മദീനയിലെത്തും. മടക്കസര്‍വീസുകള്‍ പൂര്‍ണമായും ജിദ്ദയില്‍നിന്നു കരിപ്പൂരിലേക്കാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ആദ്യവിമാനം നവംബര്‍ 12ന് ഉച്ചയ്ക്ക് 12.20ന് കരിപ്പൂരിലെത്തും. അവസാന വിമാനം നവംബര്‍ 29നാണ് എത്തുന്നത്.
കരിപ്പൂരിലെ ഹജ്ജ് ക്യാംപ് പ്രവര്‍ത്തനങ്ങള്‍ക്ക് 25 മുതല്‍ തുടക്കമാവും. തീര്‍ത്ഥാടകര്‍ വിമാനസമയത്തിന്റെ 18 മണിക്കൂര്‍ മുമ്പ് ക്യാംപിലെത്തിയാല്‍ മതി. ഹജ്ജ് ക്യാംപിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇന്നലെ കരിപ്പൂര്‍ ഹജ്ജ് ഹൌസില്‍ ചേര്‍ന്ന ഹജ്ജ് കമ്മിറ്റി യോഗം ചര്‍ച്ചചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.