പേജുകള്‍‌

2011, സെപ്റ്റംബർ 4, ഞായറാഴ്‌ച

ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിനായുള്ള സര്‍വേ ആരംഭിച്ചു


ഗുരുവായൂര്‍: അഴുക്കുചാല്‍ പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിനായുള്ള സര്‍വേ ഇന്നലെ ആരംഭിച്ചു. ഹോട്ടലുകള്‍, ഫ്ളാറ്റുകള്‍ എന്നിവയുടെ കണക്കെടുപ്പാണ് ആദ്യപടിയായി നടന്നത്. പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിനു കരാറെടുത്തിട്ടുള്ള വാസ്കോ കമ്പനിയുടെ പ്രതിനിധികളും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണു സര്‍വേ നടത്തിയത്.
ഹോട്ടലുകള്‍, ഫ്ളാറ്റുകള്‍, ലോഡ്ജുകള്‍, ക്ഷേത്രം, പ്രധാന കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യം പൈപ്പുകള്‍ വഴി ചക്കംകണ്ടത്തെ പ്ളാന്റിലെത്തിച്ചു സംസ്കരിക്കുന്ന പദ്ധതിയുടെ സംസ്കരണ പ്ളാന്റ് നിര്‍മാണം പൂര്‍ത്തിയായി. വര്‍ഷങ്ങള്‍ക്കു മുന്‍പു ഭൂമിക്കടിയില്‍ പൈപ്പുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും അതിപ്പോള്‍ ഉപയോഗിക്കാന്‍ കഴിയാതായി.

ഇതേത്തുടര്‍ന്നാണ് ഒന്‍പതു കോടി രൂപ ചെലവില്‍ 13 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനു സര്‍ക്കാര്‍ ടെന്‍ഡര്‍ നല്‍കിയിട്ടുള്ളത്. മാലിന്യത്തിന്റെ തോത് അനുസരിച്ചു പൈപ്പുകളുടെ അളവു നിര്‍ണയം, പൈപ്പുകള്‍ കടന്നുപോകേണ്ട റോഡുകള്‍ എന്നിവയെ സംബന്ധിച്ചു സര്‍വേക്കു ശേഷം തീരുമാനമാകും.  വാസ്കോ കമ്പനി എംഡി വിശ്വനാഥന്‍, പ്രോജക്ട് മാനേജര്‍ മോഹനന്‍, സൈറ്റ് എന്‍ജിനീയര്‍ സന്തോഷ്, സര്‍വേയര്‍ സെബിന്‍, വാട്ടര്‍ അതോറിറ്റി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ മാത്യു ഫിലിപ്പ്, അസി. എക്സി. എന്‍ജിനീയര്‍ പി.ബി. ദേവദാസ് എന്നിവരാണു സര്‍വേക്ക് എത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.