പേജുകള്‍‌

2011, സെപ്റ്റംബർ 7, ബുധനാഴ്‌ച

ഓണം ഓര്‍മ്മകള്‍ പങ്കിട്ട് തിരുവോണ കൂട്ടായമ സ്മരണകളിലേയ്ക്കുള്ള എത്തിനോട്ടമായി

ഗുരുവായൂര്‍: ഓണം ഓര്‍മ്മകള്‍ പങ്കിട്ട തിരുവോണ കൂട്ടായ്മ ഗതകാല സ്മരണകളിലേയ്ക്കുള്ള എത്തിനോട്ടമായി. ഗുരുവായൂര്‍ പുരാതന തറവാട്ടുകൂട്ടായ്മയാണ് ഇതിന് വേദിയൊരുക്കിയത്. കൂട്ടായ്മയ്ക്ക് എത്തിയ അതിഥികളെ ഓണവിഭവങ്ങളായ പഴം, പപ്പടം, പായസം, ഉപ്പേരി എന്നിവ നല്‍കിയാണ് വരവേറ്റത്. ജസ്റ്റിസ് എം. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായി ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ മുഖ്യാതിഥിയായി. മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ. പ്രകാശന്‍, മുതവട്ടൂര്‍ മഹല്ല് ഖത്തീബ് സുലൈമാന്‍ അസ്ഹരി, സെന്റ് ആന്റണീസ് പള്ളി ഡീക്കന്‍ ജോളി അഞ്ചുപാങ്ങില്‍ എന്നിവര്‍ തിരുവോണസന്ദേശം നല്‍കി.

കലാരംഗത്ത് തിളങ്ങിയ മീരാ ശ്രീനാരായണന്‍, സ്‌നേഹ ഗുരുവായൂര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കെ.പി.എ. റഷീദ്, പി.വി. മുഹമ്മദ് യാസിന്‍, തേലമ്പറ്റ വാസുദേവന്‍ നമ്പൂതിരി, ടി.എന്‍. മുരളി, രവി ചങ്കത്ത്, ഗിരിജാ ചന്ദ്രന്‍, ബാലന്‍ വാറണാട്ട് എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.