പേജുകള്‍‌

2011, സെപ്റ്റംബർ 6, ചൊവ്വാഴ്ച

കടപ്പുറം പഞ്ചായത്തില്‍ വൈദ്യുതി മുടങ്ങി; നാട്ടുകാര്‍ കെഎസ്ഇബി ജീവനക്കാരെ തടഞ്ഞുവച്ചു

ചാവക്കാട്: കടപ്പുറം പഞ്ചായത്തില്‍ വൈദ്യുതി തകരാര്‍ നാട്ടുകാര്‍ വൈദ്യുതി ജീവനക്കാരെ മൂന്നു മണിക്കൂറോളം തടഞ്ഞുവച്ചു. കഴിഞ്ഞദിവസം വൈകിട്ട് കടപ്പുറം മുനക്കകടവ് അഴിമുഖം മേഖലയിലാണ് സംഭവം.
വൈകിട്ട് ആറുമണിയോടെ തടഞ്ഞ ജീവനക്കാരെ ഒമ്പതുമണിയോടെയാണ് വിട്ടയച്ചത്. വൈദ്യുതി തകരാര്‍ തീര്‍ക്കണമെന്നാവശ്യപ്പെട്ടായിരുന്നു തടഞ്ഞുവച്ചത്. രാത്രിതന്നെ വൈദ്യുതി തകരാര്‍ തീര്‍ത്തു. രാവിലെമുതല്‍ ഈ മേഖലയിലെ കമ്പികളില്‍ തീപടരലും ശബ്ദവും നാട്ടുകാര്‍ കേട്ടിരുന്നു. 

വിവരം ഓഫീസില്‍ അറിയിച്ചെങ്കിലും ആരും എത്തിയില്ല. ഉച്ചയ്ക്കുശേഷമാണ് ജീവനക്കാ ര്‍ എത്തിയത്. തകരാര്‍ കണ്െടത്തുമ്പോഴേക്കും വൈകിട്ട് ആറുമണിയായി. ഇനി നാളെ ശരിയാക്കാമെന്ന് പറഞ്ഞ് ജീവനക്കാ ര്‍ സ്ഥലം വിട്ടപ്പോഴാണ് നാട്ടുകാര്‍ തടഞ്ഞത്. ഇത് സംഘര്‍ഷത്തിനിടയാക്കി. വൈദ്യുതി ശരിയാക്കിക്കൊടുക്കാമെന്ന ഉറപ്പി ല്‍ രാത്രി ഒമ്പതുമണിയോടെ ഇവരെ വിട്ടയച്ചു. തുടര്‍ന്ന് തകരാര്‍ ഭാഗികമായി തീര്‍ത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.