പേജുകള്‍‌

2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

ഗുരുവായൂരപ്പസന്നിധിയില്‍ ഞായറാഴ്ച നടന്നത് 219 വിവാഹങ്ങള്‍


ഗുരുവായൂര്‍: ഗുരുവായൂരപ്പസന്നിധിയില്‍ മംഗല്യം ചാര്‍ത്താന്‍ ഞായറാഴ്ച വന്‍ തിരക്കായിരുന്നു. 219 വിവാഹങ്ങളായിരുന്നു നടന്നത്. രാവിലെ മുതല്‍ ക്ഷേത്രം കിഴക്കേ നടപ്പന്തലില്‍ നിന്നുതിരിയാന്‍പോലും ഇടമില്ലാതായി. കല്യാണമണ്ഡപത്തില്‍ വധൂവരന്മാര്‍ക്ക് കയറിനില്‍ക്കാന്‍ നന്നേ പാടുപെടേണ്ടിവന്നു.

വിവാഹപാര്‍ട്ടികളുടെ വാഹനങ്ങള്‍ നിര്‍ത്തിയിടാനും ബുദ്ധിമുട്ടുണ്ടായി. രാവിലെ 8നുമുമ്പേ ദേവസ്വത്തിന്റെയും നഗരസഭയുടെയും വാഹനപാര്‍ക്കുകള്‍ നിറഞ്ഞു. പിന്നീട് വന്ന വിവാഹസംഘങ്ങള്‍ക്ക് വാഹനങ്ങള്‍ ഔട്ടര്‍ റിങ് റോഡുകളിലൊക്കെ നിര്‍ത്തിയിടേണ്ടിവന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.