പേജുകള്‍‌

2011, സെപ്റ്റംബർ 10, ശനിയാഴ്‌ച

കോടികള്‍ ചെലവാക്കിയിട്ടും അറ്റം കാണാതെ കണ്ണോത്ത്-പുല്ലഴി ലിങ്ക് ഹൈവേ


പാവറട്ടി: കോടികള്‍ ചെലവാക്കിയിട്ടും അറ്റം കാണാതെ കണ്ണോത്ത്-പുല്ലഴി ലിങ്ക് ഹൈവേ റോഡിന്റെ നിര്‍മാണം നിലച്ചു. വടക്കു-പടിഞ്ഞാറന്‍ മേഖലയില്‍നിന്നു ജില്ലാ ആസ്ഥാനത്തേക്ക് എളുപ്പത്തില്‍ എത്താന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ റോഡ്. ഏഴു വര്‍ഷം മുന്‍പ് മുന്‍ എംഎല്‍എ എം.കെ. പോള്‍സണനാണു റോഡ് കൊണ്ടുവന്നത്. 

2011, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

ഗുരുവായൂരപ്പന് ഉത്രാടക്കാഴ്ച്ചക്കുല സമര്‍പ്പിക്കാന്‍ നൂറുകണക്കിന് ഭക്തര്‍ ഗുരുവായൂരിലെത്തി


ഗുരുവായൂര്‍: ഗുരുവായൂരപ്പന് ഉത്രാടക്കാഴ്ച്ചക്കുല സമര്‍പ്പിക്കാന്‍ നൂറുകണക്കിന് ഭക്തര്‍ ഗുരുവായൂരിലെത്തി. ശീവേലി കഴിഞ്ഞ് ഇന്നലെ രാവിലെ 7.15നാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ക്ഷേത്രത്തില്‍ കൊടിമരത്തിന് സമീപം അരിമാവണിഞ്ഞ് നാക്കിലവച്ച് പട്ടില്‍ പൊതിഞ്ഞ കാഴ്ച്ചക്കുല ക്ഷേത്രം മേല്‍ശാന്തി ഗിരീശന്‍ നമ്പൂതിരി ശാന്തിയേറ്റ കീഴ്ശാന്തി തേലംപെറ്റ നാരയണന്‍ നമ്പൂതിരി എന്നിവര്‍ ഗുരുവായൂരപ്പന് കാഴ്ച്ചക്കുലസമര്‍പ്പിച്ചതോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്.

ഡല്‍ഹി ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂരും, ചവക്കാടും പരിശോധന

ഗുരുവായൂര്‍: ഡല്‍ഹി ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂരും, ചവക്കാടും   പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. പ്രൈവറ്റ് ബസ് സ്റാന്റിനു സമീപം നാലുദിവസമായി കിടന്നിരുന്ന കാര്‍ പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി.

ഗുരുവായൂരപ്പന് കാണിക്കയായി ഇളക്കത്താലി


ഗുരുവായൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി ഇളക്കത്താലി കോലം വഴിപാട് സമര്‍പ്പിച്ചു. ഉത്രാട ദിവസമായ ഇന്നലെ രാവിലെ ഉഷപൂജ കഴിഞ്ഞ് നട തുറന്ന സമയത്താണ് കോലം ഭഗവാന് സമര്‍പ്പിച്ചത്. ശംഖ്-ചക്ര-ഗദ്ദ പദ്മത്തോടുകൂടിയ ഗുരുവായൂരപ്പന്റെ രൂപമാണ് കോലത്തിന്റെ മധ്യത്തില്‍. ഇതിനുചുറ്റും ഇളക്കതാലിയോടുകൂടിയ പൂക്കളം പതിച്ചിട്ടുണ്ട്. 

2011, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്: ഗുണ്ടാ നേതാവിനെ മൂന്നുവര്‍ഷം കഠിനതടവിനു ശിക്ഷിച്ചു


ചാവക്കാട്: യുവാവിനെ സംഘം ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ കൊലക്കേസ് പ്രതികൂടിയായ ഗുണ്ടാ നേതാവിനെ മൂന്നുവര്‍ഷം കഠിനതടവിനു ശിക്ഷിച്ചു. തൈക്കാട് മാമാബസാര്‍ കുളങ്ങര വീട്ടില്‍ ഹമീദി(37)നെയാണ് ചാവക്കാട് മജിസ്ട്രേറ്റ് ആര്‍. സി. ബൈജു മൂന്നുവര്‍ഷത്തെ കഠിനതടവിനും 5000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. തൈക്കാട് മാവിന്‍ചോട് തൈവളപ്പില്‍ പുഷ്പാകരന്റെ മകന്‍ ഗോഷി(34)നെ വെട്ടിയും അടിച്ചും ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലാണു വിധി. 

ശക്തമായ മഴയില്‍ വീടുതകര്‍ന്നു

പാവറട്ടി: ശക്തമായ മഴയില്‍ കരുവന്തലയില്‍ വീടുതകര്‍ന്നു. കരുവന്തല ജവാന്‍ റോഡില്‍ തെക്കേടത്ത് മുരളീധരന്റെ ഓടിട്ട വീടാണ് തകര്‍ന്നത്. മഴയില്‍ വീടിന്റെ ചുമര്‍ നനഞ്ഞ് കുതിര്‍ന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗമാണ് തകര്‍ന്നുവീണത്. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. സത്യന്‍, വാര്‍ഡ് മെമ്പര്‍ രതിശങ്കര്‍, തുടങ്ങിയവര്‍ തകര്‍ന്ന വീടു സന്ദര്‍ശിച്ചു. വീടിന്റെ മറ്റു ചുമരുകള്‍ക്കും ബലക്ഷയം ഉണ്ട്. ഏതുസമയത്തും ഇതും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. മുരളീധരനേയും കുടുംബത്തേയും മാറ്റിത്താമസിപ്പിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്. 

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് വിമാനസമയക്രമം പുറത്തിറക്കി: ആദ്യ വിമാനം ഈ മാസം 29 ന്


കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് വിമാനസമയക്രമം പുറത്തിറക്കി. ഈ മാസം 29 മുതല്‍ അടുത്ത 15 വരെ 27 വിമാനസര്‍വീസുകളാണ് സൌദിഅറേബ്യന്‍ എയര്‍ലൈന്‍സ് നടത്തുക. 300 പേര്‍ക്കു സഞ്ചരിക്കാവുന്ന വിമാനങ്ങളാണു ദിനേന കരിപ്പൂരില്‍നിന്നു പുറപ്പെടുക. ആദ്യദിവസം 29ന് രണ്ടു വിമാനങ്ങള്‍ പുറപ്പെടും.

2011, സെപ്റ്റംബർ 7, ബുധനാഴ്‌ച

ഓണം ഓര്‍മ്മകള്‍ പങ്കിട്ട് തിരുവോണ കൂട്ടായമ സ്മരണകളിലേയ്ക്കുള്ള എത്തിനോട്ടമായി

ഗുരുവായൂര്‍: ഓണം ഓര്‍മ്മകള്‍ പങ്കിട്ട തിരുവോണ കൂട്ടായ്മ ഗതകാല സ്മരണകളിലേയ്ക്കുള്ള എത്തിനോട്ടമായി. ഗുരുവായൂര്‍ പുരാതന തറവാട്ടുകൂട്ടായ്മയാണ് ഇതിന് വേദിയൊരുക്കിയത്. കൂട്ടായ്മയ്ക്ക് എത്തിയ അതിഥികളെ ഓണവിഭവങ്ങളായ പഴം, പപ്പടം, പായസം, ഉപ്പേരി എന്നിവ നല്‍കിയാണ് വരവേറ്റത്. ജസ്റ്റിസ് എം. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

2011, സെപ്റ്റംബർ 6, ചൊവ്വാഴ്ച

കടപ്പുറം പഞ്ചായത്തില്‍ വൈദ്യുതി മുടങ്ങി; നാട്ടുകാര്‍ കെഎസ്ഇബി ജീവനക്കാരെ തടഞ്ഞുവച്ചു

ചാവക്കാട്: കടപ്പുറം പഞ്ചായത്തില്‍ വൈദ്യുതി തകരാര്‍ നാട്ടുകാര്‍ വൈദ്യുതി ജീവനക്കാരെ മൂന്നു മണിക്കൂറോളം തടഞ്ഞുവച്ചു. കഴിഞ്ഞദിവസം വൈകിട്ട് കടപ്പുറം മുനക്കകടവ് അഴിമുഖം മേഖലയിലാണ് സംഭവം.

സൌഹാര്‍ദ വടംവലി മത്സരം കുന്നംകുളത്തിന് വേറിട്ടൊരു അനുഭവമായി

കുന്നംകുളം: വിവിധ സംഘടനകളിലെ അംഗങ്ങളെ പങ്കെടുപ്പിച്ച് സൌഹാര്‍ദ വടംവലി മത്സരം കുന്നംകുളത്തിന് വേറിട്ടൊരു അനുഭവമായി. കുന്നംകുളം പോലീസ്, പ്രസ് ക്ളബ്, ചേംബര്‍ ഓഫ് കൊമേഴ്സ്, യൂത്ത് വിംഗ് എന്നിവരുടെ നേതൃത്വത്തിലാണ് വടംവലി മത്സരം സംഘടിപ്പിച്ചത്. 

ഒരുമനയൂരില്‍ ഇരുനിലക്കെട്ടിടം തകര്‍ന്നുവീണു


ചാവക്കാട്: ഒരുമനയൂര്‍ വില്യംസില്‍ ഓടുമേഞ്ഞ രണ്ടുനിലക്കെട്ടിടം കാലപ്പഴക്കത്തെത്തുടര്‍ന്ന് ഭാഗികമായി തകര്‍ന്നുവീണു. ചകരിപ്പുര കാദറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകര്‍ന്നുവീണത്. തിങ്കളാഴ്ച രാത്രി 7.45 ഓടെയായിരുന്നു സംഭവം.

2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

ഗുരുവായൂരപ്പസന്നിധിയില്‍ ഞായറാഴ്ച നടന്നത് 219 വിവാഹങ്ങള്‍


ഗുരുവായൂര്‍: ഗുരുവായൂരപ്പസന്നിധിയില്‍ മംഗല്യം ചാര്‍ത്താന്‍ ഞായറാഴ്ച വന്‍ തിരക്കായിരുന്നു. 219 വിവാഹങ്ങളായിരുന്നു നടന്നത്. രാവിലെ മുതല്‍ ക്ഷേത്രം കിഴക്കേ നടപ്പന്തലില്‍ നിന്നുതിരിയാന്‍പോലും ഇടമില്ലാതായി. കല്യാണമണ്ഡപത്തില്‍ വധൂവരന്മാര്‍ക്ക് കയറിനില്‍ക്കാന്‍ നന്നേ പാടുപെടേണ്ടിവന്നു.

പാലയൂരില്‍ പുതിയ വൈദ്യുത പോസ്റ്റ് സ്ഥാപിച്ച് 24 മണിക്കൂറിനകം നിലംപൊത്തി


ചാവക്കാട്: തെക്കന്‍ പാലയൂരില്‍ സ്ഥാപിച്ച പുതിയ വൈദ്യുത പോസ്റ്റ് 24 മണിക്കൂറിനകം നിലംപൊത്തി. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് എ.ടി. യൂസഫിന്റെ പറമ്പിലുണ്ടായിരുന്ന വൈദ്യുത പോസ്റ്റ് നിലംപൊത്തിയത്. വൈദ്യുത പോസ്റ്റിന്റെ നിര്‍മാണത്തിലെ അപാകതയാണു വീഴാന്‍ കാരണമെന്നു നാട്ടുകാര്‍ ആരോപിച്ചു. 

2011, സെപ്റ്റംബർ 4, ഞായറാഴ്‌ച

ഗുരുവായൂരില്‍ കാഴ്ചയുടെ വിരുന്നൊരുക്കി അലങ്കാരമത്സ്യങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചു


ഗുരുവായൂര്‍: ഗുരുവായൂരില്‍ കാഴ്ചയുടെ വിരുന്നൊരുക്കി അലങ്കാരമത്സ്യങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം നഗരസഭാഗ്രൗണ്ടില്‍ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍ നിര്‍വഹിച്ചു. രാവിലെ 8 മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനം. സപ്തംബര്‍ 12ന് അവസാനിക്കും.

ഫ്‌ളവറോസ, അറോണ, ബബിള്‍ ഗോള്‍ഡ്, പെപ്പര്‍ ഗോള്‍ഡ്, ബലൂണ്‍ ഗോള്‍ഡ്, സീബ്ര എയ്ഞ്ചല്‍, റെഡ്ഷാ എയ്ഞ്ചല്‍, ഫ്‌ളാറ്റിസ് തുടങ്ങി നൂറിലേറെ അലങ്കാര മത്സ്യങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്. വളര്‍ത്തുമൃഗങ്ങളുടെയും പക്ഷികളുടെയും പ്രദര്‍ശനം അടുത്ത ദിവസളിലായി ആരംഭിക്കുമെന്ന് സംഘാടകനായ സിജീഷ് അറിയിച്ചു.


ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിനായുള്ള സര്‍വേ ആരംഭിച്ചു


ഗുരുവായൂര്‍: അഴുക്കുചാല്‍ പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിനായുള്ള സര്‍വേ ഇന്നലെ ആരംഭിച്ചു. ഹോട്ടലുകള്‍, ഫ്ളാറ്റുകള്‍ എന്നിവയുടെ കണക്കെടുപ്പാണ് ആദ്യപടിയായി നടന്നത്. പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിനു കരാറെടുത്തിട്ടുള്ള വാസ്കോ കമ്പനിയുടെ പ്രതിനിധികളും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണു സര്‍വേ നടത്തിയത്.

2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

12 സംഗീതോപകരണങ്ങളിലായി 12 വയസ്സുകാരനായ അനന്തകൃഷ്ണന്‍ സംഗീതവിസ്മയം തീര്‍ത്തു

ഗുരുവായൂര്‍: 12 സംഗീതോപകരണങ്ങളിലായി 12 വയസ്സുകാരനായ അനന്തകൃഷ്ണന്‍ സംഗീതവിസ്മയം തീര്‍ത്തു. ഗുരുവായൂര്‍ മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച രാവിലെ 7.45 മുതല്‍ 12.45 വരെയായിരുന്നു ഇത് അരങ്ങേറിയത്. നവരാഗമാലികയില്‍ ഗണപതിസ്തുതി പാടിയായിരുന്നു തുടക്കം.

പൊട്ടിയ ലൈന്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിലെ വീഴ്ചയാണ് പാലയൂര്‍ ദുരന്തത്തിനു കാരണം: വൈദ്യുതി വകുപ്പ്

ചാവക്കാട്: ഗാര്‍ഹിക കണക്ഷന്‍ നല്‍കിയതിലെ അപാകതയും പൊട്ടിയ ലൈന്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിലെ വീഴ്ചയുമാണ് പാലയൂര്‍ ദുരന്തത്തിനു കാരണമെന്ന് വൈദ്യുതി വകുപ്പ് സമ്മതിക്കുന്നു. പാലയൂരില്‍ സ്കൂളിലേക്കു പോകുകയായിരുന്ന അച്ഛനും മകനും വൈദ്യുതാഘാതമേറ്റു മരിച്ച സംഭവം സംബന്ധിച്ച് ഗുരുവായൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ. പ്രസാദ് ചീഫ് എന്‍ജിനീയര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് വീഴ്ച സമ്മതിച്ചത്.

അച്ഛന്‍െറയും മകന്റെയും ചേതനയറ്റ ശരീരത്തിനുമുന്നില്‍ പാലയൂര്‍ വിങ്ങിപ്പൊട്ടി

ചാവക്കാട്: കളിക്കൂട്ടുകാരന്‍െറയും അച്ഛന്‍െറയും ചേതനയറ്റ ശരീരത്തിനുമുന്നില്‍ സഹപാഠികള്‍ വിങ്ങിപ്പൊട്ടി. തെക്കന്‍ പാലയൂരില്‍ ഷോക്കേറ്റ് മരിച്ച വാസുദേവിനും അച്ഛന്‍ സുധീഷിനും അന്ത്യോപചാരമര്‍പ്പിക്കാന്‍ പാലയൂര്‍ സെന്‍റ് തോമസ് എല്‍.പി.സ്കൂളിലെ വിദ്യാര്‍ഥികളെത്തിയപ്പോഴാണ് വികാരനിര്‍ഭര രംഗങ്ങള്‍ അരങ്ങേറിയത്.

ഗുരുവായൂര്‍, മണലൂര്‍ നിയോജകമണ്ഡലങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്തമായും കാണുക



സമര്‍പ്പണം:.....ഇനിയും കാണാത്തവര്‍ക്ക് വേണ്ടി..... കണ്ടിട്ടും കണ്ണ് തുറക്കാത്ത അധികാരി വര്‍ഗത്തിന് വേണ്ടി... യാതൊരു തെറ്റും ചെയ്യാതെ ഈ ശിക്ഷ വിധിക്കപ്പെട്ട ഈ പിഞ്ചു ബാല്യങ്ങള്‍ക്ക് വേണ്ടി....... ഇവരുടെ മാതൃത്വം ഓര്‍ത്തു സ്വയം ശപിക്കുന്ന അമ്മമാര്‍ക്ക് വേണ്ടി..... സ്വന്തം ഇണകളെ പിരിഞ്ഞു കഴിയുന്ന ഇണകള്‍ക്ക് വേണ്ടി... മനുഷ്യ വിസര്‍ജ്യം കണികണ്ടുണരുന്ന ഈ നിസ്സഹായരായ സഹാജീവികള്‍ക്ക് വേണ്ടി..... നമ്മുടെ ഗ്രാമങ്ങളുടെ നിഷ്കളങ്കത നശിപ്പിക്കുന്ന , മുഴുവന്‍ മലിനമാക്കപ്പെടുന്ന നഗരസംസ്കാരം നമുക്ക് വേണോ ???????

ഐസ്ക്രീം കഴിക്കുന്നതിനു മുമ്പ്‌ ഇതൊന്നു കാണൂ