പേജുകള്‍‌

2011, ഏപ്രിൽ 2, ശനിയാഴ്‌ച

റോഡിന്റെ അറ്റകുറ്റ പണി നടത്താത്തതില്‍ പ്രതിഷേധിച് വോട്ടു ബഹിഷ്കരിക്കുന്നു

ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: റോഡിന്റെ അറ്റകുറ്റ പണി നടത്താത്തതില്‍ പ്രതിഷേധിച് വോട്ടു  ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു. ചാവക്കാട് ഒരുമനയൂര്‍ കിണര്‍ പടിഞ്ഞാറ് പഞ്ചായത്ത് 10 ആം വാര്‍ഡ്‌ ആശാന്‍ കടവ് റോഡിന്റെ ശോച്യാവസ്ഥയില്‍  പ്രതിഷേധിച്ചാണ് മേഖലയിലെ 30 ഓളം കുടുംബങ്ങള്‍ വോട്ട ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്.
 ഇതിന്റെ ഭാഗമായി ഇവിടെ നാട്ടുകാ ര്‍വോട്ടു ബഹിഷ്കരിക്കുമെന്ന അറിയിപ്പ് ബോഡും സ്ഥാപിച്ചിട്ടുണ്ട്. ആശാന്‍ കടവ് റോഡില്‍ നിന്നും കരുവാരകുണ്ട് മദ്രസ റോഡിലേക്ക് ബന്ധിപ്പിക്കുന്ന റോഡാണ് ശോച്യാവസ്ഥയില്‍ കിടക്കുന്നത്. നിരവധി വാഹനങ്ങ കടന്നു പോകുന്ന ഈ റോഡ്‌ അറ്റകുറ്റ  പണി നടത്തണമെന്നാവശ്യപ്പെട്ടിട്ടും നടപടി കൈകൊള്ളത്തതാണ് പ്രതിഷേധതിനിടയാക്കിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.