പേജുകള്‍‌

2011, ഏപ്രിൽ 2, ശനിയാഴ്‌ച

സ്മാര്‍ട്ട് സിറ്റിയുടെ പേരില്‍ വെള്ളം കുടിച്ച സര്‍ക്കാരിനെ എം എ യൂസഫലിയാണ്‌ രക്ഷപ്പെടുത്തിയത്: വയലാര്‍ രവി

ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: സ്മാര്‍ട്ട് സിറ്റിയുടെ പേരില്‍ വെള്ളം കുടിച്ച സര്‍ക്കാരിനെ എം എ യൂസഫലിയാണ്‌ രക്ഷപ്പെടുതിയതെന്നു കേന്ദ്ര മന്ത്രി വയലാര്‍ രവി പറഞ്ഞു. ഗുരുവായൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി അഷ്‌റഫ്‌ കൊക്കൂരിന്റെ തിരഞ്ഞടുപ്പ് പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 വി എസ്‌ സര്‍കാരിനെ ആട്ടി പായ്ക്കാനുള്ള അവസരം കേരള ജനത പഴാക്കില്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വസന്തം കോര്‍ണറില്‍ നടന്ന യോഗത്തില്‍ ഡി സി സി ട്രഷറര്‍ പി കെ അബുബക്കര്‍ ഹാജി അദ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി സി എച് റഷീദ്, കെ വി സത്താര്‍, ഹരൂണ്‍ റഷീദ്, ഫിറോസ്‌ പി തയ്പരംബില്‍, സി അശ്രഫലി, സീനത് ഇക്ബാല്‍, കെ കെ കാര്‍ത്യായനി, ഫൈസല്‍ ചാലില്‍, കെ എം ശിഹാബ്, ഷാനവാസ്‌ തിരുവത്ര എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.