പേജുകള്‍‌

2011, ഏപ്രിൽ 2, ശനിയാഴ്‌ച

ന്യൂനപക്ഷങ്ങളുടെ ശത്രുവാണ് വി എസ്‌: സിന്ദു ജോയ്

ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: ന്യൂനപക്ഷങ്ങളുടെ ശത്രുവാണ് വി എസ്‌ അച്ചുതാനെന്നു സിന്ദു ജോയ് പറഞ്ഞു. ഗുരുവായൂര്‍ നിയോജക മണ്ഡലം   യു ഡി എഫ് സ്ഥാനാര്‍ഥി അഷ്‌റഫ്‌ കോക്കൂരിന്റെ തിരഞ്ഞെടുപ്പ് പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു സിന്ദു ജോയ്.
 സി പി എമ്മില്‍ പ്രവര്‍ത്തിച്ചത് കൂച്ച് വിലങ്ങുമായാണെന്നും ഇപ്പോള്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യം അനുഭവിക്കുകയാനെന്നും സിന്ദു ജോയ് പറഞ്ഞു. ഡി സി സി ട്രഷറര്‍ പി കെ അബൂബക്കര്‍ ഹാജി ആദ്യക്ഷാത്ത വഹിച്ചു. മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രടറി സി എച് റഷീദ്, പി എം യൂസഫ്‌, ഫിറോസ്‌ പി തൈപരമ്പില്‍, കെ നവാസ്, തോമസ്‌ ചിറമ്മല്‍, കെ വി സത്താര്‍, മുഹമ്മദ്‌ ഗസാലി, കെ കെ കാര്‍ത്യായനി ടീച്ചര്‍, ബീന രവിശങ്കര്‍ , കെ എം സിഹാബ്, വി കെ ഷാഹു ഹാജി എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.