പേജുകള്‍‌

2013, മേയ് 18, ശനിയാഴ്‌ച

കടല്‍ തീരത്തുനിന്നും മണല്‍ക്കടത്തുന്നത് വ്യാപകം


കെ എം അക് ബര്‍ 
ചാവക്കാട്: മണത്തല ബേബിറോഡ് ബീച്ച്നു വടക്ക് കടല്‍ തീരത്തുനിന്നും മണല്‍ക്കടത്തുന്നത് വ്യാപകം. മണലെടുപ്പിനെ തുടര്‍ന്ന് പ്രദേശത്ത് രൂപപ്പെട്ടത് പത്തോളം ഭീമന്‍ കുഴികള്‍. പെട്ടി ഓട്ടോറിക്ഷകളില്‍ മണല്‍ കടത്തുന്ന സംഘം സജീവം. കടല്‍ തീരത്തെ കാറ്റാടി മരങ്ങള്‍ക്ക് പടിഞ്ഞാറ് ഭാഗത്തെ പുറംമ്പോക്ക് ഭൂമിയിലെ ഏക്കര്‍ കണക്കിനു സ്ഥലത്തുനിന്നാണ് വ്യാപകമായി മണ്ണെടുപ്പ് ടക്കുന്നത്. 


രാത്രി സമയങ്ങളില്‍ കടല്‍ തീരത്തു നിന്നും ചാക്കുകളില്‍ നിറക്കുന്ന മണല്‍ രഹസ്യ സ്ഥലങ്ങളില്‍ സൂക്ഷിച്ച് പകല്‍ നേര്ങ്ങളില്‍ പെട്ടി ഓട്ടോറിക്ഷകളില്‍ കയറ്റി കൊണ്ടു പോവുകയാണ് പതിവ്. 

കൂടാതെ എടക്കഴിയൂര്‍, തിരുവത്ര, പഞ്ചവടി, ബ്ളാങ്ങാട് കടല്‍ തീരങ്ങളില്‍ നിന്നും ഇത്തരത്തില്‍ മണലെടുക്കുന്നത് വ്യപകമായിട്ടുണ്ട്. കടല്‍ തീരത്ത് പോലിസിന്റെ രാത്രികാല പട്രോളിങ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.