പേജുകള്‍‌

2013, മേയ് 16, വ്യാഴാഴ്‌ച

മുച്ചക്ര വാഹനം അനര്‍ഹര്‍ക്ക് നല്കുന്നതായി ആരോപണം

ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതിയില്‍ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള മോട്ടോര്‍ ഘടിപ്പിച്ച മുച്ചക്ര വാഹനം അനര്‍ഹര്‍ക്ക് നല്കുന്നതായി ആരോപണം. ഇതു സംബന്ധിച്ച തീരുമാനം ഗ്രാമ സഭക്ക് വിടാന്‍ പഞ്ചായത്ത് യോഗം തീരുമാനിച്ചു.


പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ നിന്നും രണ്ടു പേര്‍ വാഹനം ലഭിക്കുന്നതിനായി അപേക്ഷ നല്കിയത് ശ്രദ്ധയില്‍ പ്പെട്ടപ്പോഴാണ് തീരുമാനം എടുക്കാനാവാതിരുന്നത്. അപേക്ഷ നല്കിയവരില്‍ ഒരാള്‍ക്ക് മൂന്നു വര്‍ഷമായി പദ്ധതി പ്രകാരം ഇരുചക്ര വണ്ടി ലഭിച്ചിരുന്നു. ആയതിനാല്‍ ഇയാള്‍ക്ക് മുച്ചക്ര വണ്ടി നല്കരുതെന്നാണ് ഒരു വിഭാഗം വാദിച്ചത്. എന്നാല്‍ ഇയാള്‍ക്ക് തന്നെ മുച്ചക്ര വണ്ടി നല്കണമെന്നു എതിര്‍ വിഭാഗം ആവശ്യപ്പെട്ടു. ഇതോടെയാണ് തീരുമാനം ഗ്രാമസഭക്ക് വിട്ടത്. 52,000 രൂപ വില വരുന്ന മുച്ചക്ര വണ്ടി അഞ്ചെണ്ണമാണ് പഞ്ചായത്തിനു ലഭിച്ചിട്ടുള്ളത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.