പേജുകള്‍‌

2013, മേയ് 1, ബുധനാഴ്‌ച

കടല്‍തീരങ്ങളിലെ കാറ്റാടിമരക്കൂട്ടങ്ങള്‍ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാവുന്നു

കെ എം അക് ബര്‍ 
ചാവക്കാട്: കടല്‍തീരങ്ങളിലെ കാറ്റാടിമരക്കൂട്ടങ്ങള്‍ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാവുന്നു. ബ്ളാങ്ങാട് ദ്വാരക ബീച്ച് മുതല്‍ അകലാട് വരെ കിലോമീറ്ററുകള്‍ ദൂരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന കാറ്റാടി മരങ്ങളാണ് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായിട്ടുള്ളത്. 

തീരസംരക്ഷണത്തിന്റെ ഭാഗമായി കടല്‍ക്ഷോഭം തടയാനും മണ്ണൊലിപ്പ് തടയാനുമായാണ് സര്‍ക്കാര്‍ ഫണ്ട് ചെലവിട്ട് കടല്‍ തീരത്ത് കാറ്റാടിതൈകള്‍ നട്ടു വളര്‍ത്തിയത്. പോലിസിന്റെ ശ്രദ്ധ തീരെയില്ലാത്ത ഇത്തരം കാറ്റാടിമകൂട്ടങ്ങള്‍ക്കിടയില്‍ കഞ്ചാവ്, മദ്യ മാഫിയ സംഘങ്ങളും ചീട്ടുകളി സംഘങ്ങളും സുരക്ഷാകേന്ദ്രമാക്കിയ നിലയിലാണ്.

ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങളും ഇവിടെ പലപ്പോഴും തവളമുറപ്പിക്കാറുണ്ട്. കാറ്റാടി മരക്കൂട്ടങ്ങള്‍ക്ക് ചുറ്റും പൊന്തക്കാടുകള്‍ വളര്‍ന്നു നില്‍ക്കുന്നതാണ് ഇക്കൂട്ടര്‍ക്ക് സഹായകമായിട്ടുള്ളത്. മുന്‍പ് കാദരിയ്യ കടപ്പുറത്തെ കാറ്റാടി മരക്കൂട്ടങ്ങള്‍ക്കിടയില്‍ 11കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയിരുന്നു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.