പേജുകള്‍‌

doha qatar mohamed sageer എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
doha qatar mohamed sageer എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഫെബ്രുവരി 6, ഞായറാഴ്‌ച

ഇസ്ലാമികേതര പ്രവർത്തനം; ഖത്തറിലെ ബാങ്കുകളുടെ ഇസ്‌ലാമിക് ശാഖകള്‍ ഇക്കൊല്ലം വരെ മാത്രം


മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തറിലെ മുഖ്യധാരാ ബാങ്കുകളുടെ ഇസ്‌ലാമിക് ശാഖകള്‍ ഈ വര്‍ഷാവസാനത്തോടെ പ്രവർത്തനം നിർത്താൻ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചു. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ മൂന്നുദിവസം മുമ്പ് ബാങ്കുകള്‍ക്ക് നല്‍കിയതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അധികൃതർ വ്യക്തമാക്കി.
ഖത്തര്‍ നാഷനല്‍ ബാങ്ക്, കൊമേഴ്‌സ്യല്‍ ബാങ്ക്, ദോഹ ബാങ്ക്, അഹ്‌ലി ബാങ്ക്, അല്‍ഖലീജി വാണിജ്യ ബാങ്ക്, ഖത്തര്‍ ഇന്റര്‍നാഷനല്‍ ബാങ്ക്, എച്ച്.എസ്.ബി.സി എന്നി ബാങ്കുകളുടെ ഇസ്‌ലാമിക് ശാഖകള്‍ 2011 ഡിസംബര്‍ 31നകം പ്രവര്‍ത്തനമവസാനിപ്പിക്കണമെന്ന് കാണിച്ചാണ് ബാങ്കുകൾക്ക് സെന്‍ട്രല്‍ ബാങ്ക് സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്.
മറ്റു ബാങ്കിങ് സേവനങ്ങളും ഇസ്‌ലാമിക ബാങ്കിങ് സേവനങ്ങളും തമ്മില്‍ കൂടിക്കലർത്തിയാണ് ഇത്രയും കാലം ഈ ബാങ്കുകൾ  പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. മുഖ്യധാരാ ബാങ്കുകളുടെ ഇസ്ലാമിക ശാഖകളും സ്വതന്ത്ര ഇസ്‌ലാമിക് ബാങ്കുകളും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ മല്‍സരമാകാം ക്യു.സി.ബി അധികൃതരുടെ തീരുമാനത്തിന് പിന്നിലെ കാരണമെന്ന് ബാങ്ക് അധികൃതര്‍ വിലയിരുത്തുന്നത്.
ക്യു.സി.ബി  ഉന്നയിക്കപ്പെട്ടതുപോലെ ഇസ്‌ലാമിക ബാങ്കിങ്ങും മറ്റു ബാങ്കിങ് സേവനങ്ങള്‍ തമ്മില്‍ കൂടിക്കലര്‍ന്നിട്ടുണ്ടെങ്കില്‍ അടച്ചുപൂട്ടലിനുത്തരവിറക്കാതെ തന്നെ  മറ്റു മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ബാങ്കുകളുടെ അധികൃതർ പറയുന്നുണ്ട്.

2011 ജനുവരി 29, ശനിയാഴ്‌ച

ഏഷ്യാ കപ്പ് : ദക്ഷിണ കൊറിയ മൂന്നാസ്ഥാനക്കാര്‍

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ : ഇന്ന് അൽ സദ്ദ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം സ്ഥാനക്കാരെ നിർണയിക്കാനുള്ള പോരാട്ടത്തിൽ ദക്ഷിണ കൊറിയ വിജയിച്ചു.അവര്‍ ഉസ്ബെക്കിസ്ഥാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ്‌ തോല്പ്പിച്ചത്.
ഉസ്ബെക്കിസ്ഥാന്‍ സെമിയില്‍ ആസ്ത്രേലിയയില്‍ നിന്ന് വളരെ ദയനീയമായ പരാജയമേറ്റുവാങ്ങിയിരുന്നു.ഗോൾ മഴ തീര്‍ത്താണ്‌ ആസ്ത്രേലിയ ഉസ്ബെക്കിനെ പരാജയപ്പെടുത്തിയത്.മറുപടിയില്ലാത്ത ആറ് ഗോളുകൾക്കാണ്‌ ഇവര്‍ പരാജയപ്പെട്ടത്.ഏഷ്യന്‍ കപ്പില്‍ ആദ്യമായായിരുന്നു ഉസ്ബെക്കിസ്ഥാനും ആസ്ത്രേലിയയും ഏറ്റുമുട്ടിയതെങ്കിലും ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ രണ്ട് തവണ മത്സരിക്കുകയുണ്ടായി ഇവർ അപ്പോഴൊക്കെ ആസ്‌ട്രേലിയക്കൊപ്പമായിരുന്നു ജയം.ഇതും അങ്ങിനെ തന്നെയായി.
എന്നാല്‍ ദക്ഷിണ കൊറിയ ഷൂട്ടൌട്ടിലാണ്‌ ജപ്പാനോട് തോറ്റത് .ഷൂട്ടൌട്ടിൽ 5 -2 നാ‍ണ് ജപ്പാൻ ജയിച്ചത്.പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ദോഹയിൽ വെച്ചായിരുന്നു ഇരുടീമുകളും ആദ്യമായി മുഖാമുഖം കണ്ടത്. അന്ന് എതിരില്ലാത്ത രണ്ടു ഗോളിന് കൊറിയ ജയിക്കുകയുണ്ടായി.കഴിഞ്ഞ കപ്പിൽ വീണ്ടും ഇവർ മുഖാമുഖം വരികയുണ്ടായി.മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള കളിയായിരുന്നു അത്. ഇന്തോനേഷ്യയിലായിരുന്നു അന്ന് ഇരു ടീമുകളും കണ്ടുമുട്ടിയത്. അന്നും ഒരു ഷൂട്ടൌട്ടായിരുന്നു വിധി നിർണയിച്ചത്.അന്ന് 120 മിനിറ്റ് കളിച്ചിട്ടും സമനില. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അഞ്ചിനെതിരെ ആറു ഗോളുകള്‍ക്ക് വീണ്ടും ജയം കൊറിയക്കൊപ്പം നിന്നു എന്നാല്‍ കഴിഞ്ഞ സെമിയില്‍ വിജയം ജപ്പാനൊപ്പം നില്‍ക്കുകയായിരുന്നു.
ഇന്നത്തെ കളിയിൽ ഇരു ടീമുകളും വീരുറ്റ പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്.കളിയുടെ 17 ആം മിനിറ്റിൽ ദക്ഷിണ കൊറിയയുടെ ജാ ഷോൾ കൂവായിരുന്നു ആദ്യ ഗോള്‍ നേടിയത്. 28 ,39 എന്നീ മിനിറ്റുകളില്‍ ദോങ്ഗ് വോണ്‍ ജി നേടിയ രണ്ടുഗോളുകള്‍ അടക്കം ആദ്യ പകുതിയുടെ അവസാനനിമിഷം വരെ ദക്ഷിണ കൊറിയ 3 -0 ക്ക് മുന്നിലായിരുന്നു.ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിയുള്ളപ്പോഴായിരുന്നു ഉസ്ബെക്കിസ്ഥാന്റെ അലക്സാണ്ടര്‍ ജിന്‍‌റിക്ക് നേടിയ പെനാല്‍ട്ടി ഗോള്‍ ആയിരുന്നു ഉസ്ബെക്കിസ്ഥാന്‌ തെല്ല് ആശ്വാസം നല്‍കിയത്.രണ്ടാം പകുതിയില്‍ ഉസ്ബെക്കിസ്ഥാന്‍ ശക്തമായ നിലയിലായിരുന്നു.ദക്ഷിണ കൊറിയയുടെ ശക്തമായ പല മുന്നേറ്റങ്ങളും അവര്‍ ശക്തമായി തന്നെ നേരിടുന്ന കാഴ്‌ച്ചയായിരുന്നു കണ്ടത്.53 ആം മിനിറ്റില്‍ അലക്സാണ്ടര്‍ ജിന്‍‌റിക്ക് തന്നെ നേടിയ മറ്റൊരു ഗോളായിരുന്നു ഉസ്ബെക്കിസ്ഥാന്റെ തോല്‍‌വിയുടെ ലീഡ് കുറച്ചത്.

2011 ജനുവരി 26, ബുധനാഴ്‌ച

ഷൂട്ടൌട്ടില്‍ ദക്ഷിണ കൊറിയ പുറത്ത് ജപ്പാന്‍ ഫൈനലില്‍


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: അല്‍ ഖറാഫാ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ സെമിയി ദക്ഷിണ കൊറിയയെ ജപ്പാന്‍ തോല്‍പ്പിച്ചു. ഷൂട്ടൌട്ടില്‍ 5-2 നാ‍ണ് ജപ്പാന്‍ ജയിച്ചത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ദോഹയില്‍ വെച്ചായിരുന്നു ഇരുടീമുകളും ആദ്യമായി മുഖാമുഖം കണ്ടത്. അന്ന് എതിരില്ലാത്ത രണ്ടു ഗോളിന് കൊറിയ ജയിക്കുകയുണ്ടായി. കഴിഞ്ഞ കപ്പില്‍ വീണ്ടും ഇവര്‍ മുഖാമുഖം വരികയുണ്ടായി. മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള കളിയായിരുന്നു അത്. ഇന്തോനേഷ്യയിലായിരുന്നു അന്ന് ഇരു ടീമുകളും കണ്ടുമുട്ടിയത്. അന്നും ഒരു ഷൂട്ടൌട്ടായിരുന്നു വിധി നിർണയിച്ചത്.അന്ന് 120 മിനിറ്റ് കളിച്ചിട്ടും സമനില. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അഞ്ചിനെതിരെ ആറു ഗോളുകള്‍ക്ക് വീണ്ടും ജയം കൊറിയക്കൊപ്പം.ആ രണ്ട് തോൽ‌വിക്കുമുള്ള മധുര പ്രതികാരം നൽകാനായ സന്തോഷത്തിലാണ് ജപ്പാൻ.ഇന്നത്തെ കളിയിൽ ഇരു ടീമുകളും വീരുറ്റ പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്.
കളിയുടെ 23 ആം മിനിറ്റിൽ സംഗ് ഗോഗ് കി എടുത്ത പെന്നാൽട്ടിയിലൂടെ ദക്ഷിണ കൊറിയയായിരുന്നു ആദ്യമായി മുന്നിലെത്തിയത്.എന്നാൽ ജപ്പാൻ 36 ആം മിനിറ്റിൽ രോയ്ച്ചി മാഇതയിലൂടെ അതിനു പകരം വീട്ടുകയുണ്ടായി.ഇരു ടീമുകളും തുല്യമായി മുന്നേറ്റങ്ങൾ കാഴ്ച്ചവെച്ചെങ്കിലും ആർക്കും ആ മുന്നേറ്റങ്ങളിലൂടെ മുന്നിലെത്താനായില്ല.
എക്ട്രാമിനിറ്റിലേക്ക് നീങ്ങിയ കളിയിൽ ആദ്യം ഗോളടിക്കാൻ ആവസരം ലഭിച്ചത് ജപ്പാനായിരുന്നു.ജപ്പാന്റെ സൂപ്പർ ഹീറോയായ കിസൂക്കി ഹോണ്ടക്ക് ലഭിച്ച ഒരു പെന്നാൽട്ടി അവർ പാഴാക്കുകയുണ്ടായി.എന്നാൽ അതേ നിമിഷത്തിൽ തന്നെ അവർ ഈ പാഴ്വേലക്ക് മറുപടി കൊടുത്തു.ഹജിമി ഹൊസോഗയി അടിച്ച ഗോളിലൂടെയായിരുന്നു ജപ്പാന്റെ മറുപടി.ഈ ഗോളോടെ ഏകദേശം ജപ്പാൻ ജയിച്ചു എന്നു തീരുമാനിച്ചിരിക്കുമ്പോഴാണ് അവസാന നിമിഷത്തിൽ ദക്ഷിണ കൊറിയയുടെ ജേ വോൺ വാങ്ഗ് അടിച്ച ഗോളിലൂടെ അവർ സമനില നേടിയത്.എക്ട്രാ സമയത്തിലും 2 -2 സമനിലയായ കളി ഷൂട്ടൌട്ടിലേക്ക് നീങ്ങുകയായിരുന്നു.
ഷൂട്ടൌട്ടിൽ ജപ്പാന്റെ ഷിങ്ജി ഒക്കാസാക്കിയായിരുന്നു ആദ്യത്തെ ഗോൾ നേടിയത്.ദക്ഷിണ കൊറിയയുടെ യോങ്ഗ് റയി ലി എടുത്ത കിക്ക് ജപ്പാൻ ഗോളി തടുത്തു.ജപ്പാന്റെ യുറ്റൊ നഗാറ്റൊമൊ എടുത്ത രണ്ടാം കിക്ക് പുറത്തേക്കായിരുന്നു.ദക്ഷിണ കൊറിയയുടെ രണ്ടാമത്തെ കിക്കും പുറത്തേക്കായിരുന്നു.ജാ ഷോൾ കൂവായിരുന്നു ഈ കിക്കെടുത്തത്.ജപ്പാന്റെ സൂപ്പർ ഹീറോയായ കിസൂക്കി ഹോണ്ടയായിരുന്നു ജപ്പാനു വേണ്ടി മൂന്നാമത്തെ കിക്കെടുത്തത്.അദ്ദേഹം ഇത് മനോഹരമാക്കി വലയിലാക്കുകയും ചെയ്തു.എക്ട്രാ സമയത്തിൽ ലഭിച്ച ഒരു പെന്നാൽട്ടി ഇദ്ദേഹം പാഴാക്കുകയുണ്ടായിരുന്നു. അതിനുള്ള മറുപടിയും കൂടിയായി ഈ കിക്ക്.ദക്ഷിണ കൊറിയയുടെ ജിയോങ് ഹോ ഹോങ്ഗ് എടുത്ത് മൂന്നാം കിക്ക് ജപ്പാൻ ഗോളി കൈപിടിയിലെതിക്കിയതോടെ ജപ്പാൻ ഈ വർഷത്തെ ഫൈനൽ പ്രവേശനം സാധ്യമാക്കുകയായിരുന്നു.

2011 ജനുവരി 8, ശനിയാഴ്‌ച

വെസ്റ്റ്‌ ഏഷ്യന്‍ ചാമ്പ്യന്‍മാര്‍ ഈസ്റ്റ് ഏഷ്യന്‍ ചാമ്പ്യന്‍മാര്‍ക്കു കീഴടക്കി

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഇന്ന് (ശനി) നടന്ന ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഏഷ്യന്‍ചാമ്പ്യന്മാരായ കുവൈത്ത്‌ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഈസ്റ്റ് ഏഷ്യന്‍ചാമ്പ്യന്മാരായ ചൈനയില്‍ നിന്ന് തോല്‌വി ഏറ്റുവാങ്ങി. അല്‍ ഖറാഫാ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കുവൈത്തിനു കാണികളുടെ പിന്തുണയുണ്ടായിരുന്നെങ്കിലും അതൊന്നും തുണയായില്ല.
രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. കളിയുടെ 58 ആം മിനിറ്റില്‍ ലിന്‍പെന്‍‌ഗാണ്‌ ആദ്യം വല കുലുക്കിയത്. 67 ആം മിനിറ്റില്‍ ഹുഹോസന്‍‌ഗ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.നാളെ രണ്ട് കളികളാണ്‌ നടക്കുന്നത്.
സൗദി, സിറിയ, ജോര്‍ദാന്‍ ‍, ജപ്പാന്‍ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'ബി'യിലെ ആദ്യ മത്സരങ്ങളാതിത്.ആദ്യ മത്സരത്തില്‍ ജപ്പാന്നും ജോര്‍ദാനുമേറ്റുമുട്ടുന്നു.രണ്ടാം മത്സരത്തില്‍ കഴിഞ്ഞ സീസണിലെ റണ്ണറപ്പായ സൗദിയും സിറിയയുമാണ്‌ ഏറ്റുമുട്ടുന്നത്.

വിസ്‌മയമൊരുക്കി ഏഷ്യന്‍ കപ്പിനു തുടക്കമായി

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: വിസ്മയ കാഴ്‌ച്ചയൊരുക്കി ഏഷ്യന്‍ കപ്പ് ഫുട്ബോളിനു തുടക്കമായി. ദോഹയിലെ ഖലീഫ ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ ഫുട്ബാള്‍ മഹോത്സവത്തിന് ഇന്ന് വൈകീട്ട് തിരശീല ഉയര്‍ന്നു.വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകള്‍ക്കാണ്‌ ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.ഉദ്ഘാടനച്ചടങ്ങുകള്‍ ഖത്തറിന്റെ കായികചരിത്രത്തില്‍ അവിസ്മരണീയ സംഭവമാക്കാന്‍ സംഘാടകസമിതിക്ക് കഴിഞ്ഞു.
ആതിഥേയരാഷ്ട്രമായ ഖത്തര്‍ , കുവൈത്ത്, ചൈന, ഉസ്‌ബെക്കിസ്ഥാന്‍ , സൗദി അറേബ്യ, സിറിയ, ജോര്‍ദാന്‍ ‍, ജപ്പാന്‍ ‍, ദക്ഷിണകൊറിയ, ഇന്ത്യ, ബഹ്‌റൈന്‍ ‍, ആസ്‌ത്രേലിയ, ഇറാഖ്, ഉത്തരകൊറിയ, യു എ ഇ, ഇറാന്‍ എന്നിങ്ങനെ പതിനാറ് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നത്.
നാല് ടീമുകള്‍ വീതം നാല് ഗ്രൂപ്പുകളിലായി പ്രാഥമികറൗണ്ട് മത്സരിക്കും. ഏഷ്യാ കപ്പ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ചാമ്പ്യന്‍ഷിപ്പായി മാറുമെന്ന് പ്രവചിക്കപ്പെട്ട ദോഹ എഡിഷനിലെ മത്സരങ്ങള്‍ അഞ്ച് സ്റ്റേഡിയങ്ങളിലായിട്ടാണ് നടക്കുന്നത്. ഉദ്ഘാടന, സമാപനച്ചടങ്ങുകള്‍ നടക്കുന്ന ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, അല്‍സാദ് സ്റ്റേഡിയം, അല്‍ ഖറാഫ സ്റ്റേഡിയം, അല്‍ റയാന്‍ സ്റ്റേഡിയം, ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവയാണ് കളികള്‍ നടക്കുന്ന സ്റ്റേഡിയങ്ങള്‍ .
ഗ്രൂപ്പില്‍ കളിക്കുന്ന ടീമുകള്‍ : -
ഗ്രൂപ്പ് എ: ഖത്തര്‍ ‍, കുവൈറ്റ്, ചൈന, ഉസ്‌ബെക്കിസ്ഥാന്‍
ഗ്രൂപ്പ് ബി: സൗദി, സിറിയ, ജോര്‍ദാന്‍ ‍, ജപ്പാന്‍
ഗ്രൂപ്പ് സി: ദക്ഷിണകൊറിയ, ഇന്ത്യ, ബഹ്‌റിന്‍ ‍, ഓസ്‌ട്രേലിയ
ഗ്രൂപ്പ് ഡി: ഇറാഖ്, ഉത്തരകൊറിയ, യുഎഇ, ഇറാന്‍
മത്സരക്രമങ്ങള്‍ :-
7. ഖത്തര്‍ ‍-ഉസ്‌ബെക്കിസ്ഥാന്‍
8. കുവൈറ്റ്-ചൈന
9. ജപ്പാന്‍ ‍-ജോര്‍ദാന്‍ , സൗദി-സിറിയ
10. ഇന്ത്യ-ഓസ്‌ട്രേലിയ, ദക്ഷിണകൊറിയ-ബഹ്‌റിന്‍
11. ഉത്തരകൊറിയ-യുഎഇ, ഇറാഖ്-ഇറാന്‍
12. ചൈന-ഖത്തര്‍ ‍, ഉസ്‌ബെക്കിസ്ഥാന്‍ ‍-കുവൈറ്റ്.
13. സിറിയ-ജപ്പാന്‍ , ജോര്‍ദാന്‍ ‍-സൗദി
14. ബഹ്‌റിന്‍ -ഇന്ത്യ, ഓസ്‌ട്രേലിയ-ദക്ഷിണകൊറിയ
15. ഇറാന്‍ ‍-ഉത്തരകൊറിയ, യുഎഇ-ഇറാഖ്
16. ഖത്തര്‍ ‍-കുവൈത്ത്, ചൈന- ഉസ്‌ബെക്കിസ്ഥാന്‍
17. ജോര്‍ദാന്‍ -സിറിയ, സൗദി-ജപ്പാന്‍
18. ഓസ്‌ട്രേലിയ-ബഹ്‌റിന്‍ ‍, ഉത്തരകൊറിയ-ഇന്ത്യ
19. യുഎഇ-ഇറാന്‍ ‍, ഇറാഖ്-ഉത്തരകൊറിയ.
ക്വാര്‍ട്ടര്‍ - 21, 22 സെമി - 25 ഫൈനല്‍ - 29

2011 ജനുവരി 7, വെള്ളിയാഴ്‌ച

നൂറ് കോടി ഹൃദയമിടിപ്പുകളുമായി അവരെത്തി

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഇന്നാരംഭിക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമില്‍ ദോഹയിലെത്തി. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ടീം ഇന്നലെ ഉച്ചക്കാണ്‌ ദുബൈയില്‍ നിന്ന് ഖത്തറിലെത്തിയത്.
ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി 23 അംഗ ടീമിനെയാണ് ഇന്ത്യ അണിനിരത്തുന്നത്. ഇന്ത്യ ഗ്രൂപ്പ് സിയില്‍ പത്തിന് ഓസ്ട്രേലിയയെ നേരിടും. 14ന് ബഹ്റൈനുമായും 18ന് ദക്ഷിണ കൊറിയയുമായുമാണ് ഇന്ത്യയുടെ മറ്റു മല്‍സരങ്ങള്‍ .
പരിശീലനത്തിന്റെ ഭാഗമായി യു.എ.ഇയില്‍ കളിച്ച ആറ് മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യന്‍ ടീമിന് ജയിക്കാനായത്. ഒന്നില്‍ സമനിലയും നേടി. ബാക്കിയെല്ലാറ്റിലും തോല്‍‌വി ഏറ്റുവാങ്ങി.പരിക്ക് മൂലം മികച്ച താരങ്ങള്‍ കളിക്കാനിറങ്ങാത്തതും ഇറങ്ങിയവര്‍ ഫോമിലെത്താഞ്ഞതുമാണ് പരാജയങ്ങള്‍ക്ക് കാരണമായത്. പരിശീലനത്തിന്റെ അവസാന നാളുകളില്‍ മികച്ച താരങ്ങളെല്ലാം പരിക്കില്‍ നിന്ന് മുക്തരായി ഫോമിലേക്ക് തിരികെയെത്തിയിട്ടുണ്ടെന്നും ഇത് ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും കോച്ച് ബോബ് ഹൂട്ടന്‍ പറഞ്ഞു.
പൊതുവെ പരുക്കിന്റെ പിടിയിലാണ് ഇന്ത്യന്‍ ടീമിന്റെ നായകന്‍ ബൈച്ചുങ് ബൂട്ടിയതന്നെയാണ്‍. അദ്ദേഹവും പരുക്കില്‍നിന്നു പൂര്‍ണമായി മുക്തനായിട്ടില്ല. സ്പോര്‍ട്സ് മെഡിസിന്‍ വിദഗ്ധന്‍ കണ്ണന്‍ പുകഴേന്തി ടീം അംഗങ്ങളുടെ ചികില്‍സയ്ക്കായി ഇന്ത്യന്‍ ടീമിനോടൊപ്പമുണ്ട്.
ഏഷ്യന്‍ റാങ്കിങില്‍ ഒന്നാം നമ്പര്‍ ടീമായ ആസ്‌ട്രേലിയക്കും മൂന്നാം ടീമായ ദക്ഷിണ കൊറിയക്കും ഏഴാം ടീമായ ബഹ്‌റൈനുമൊപ്പം 'സി' ഗ്രൂപ്പിലാണ് 23 ആം നമ്പറായ ഇന്ത്യയെങ്കിലും ഇതില്‍ ഭയമല്ല, അഭിമാനമാണുള്ളതെന്ന് അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു.
25 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യന്‍ കപ്പില്‍ യോഗ്യത നേടിയത് തന്നെ ഇന്ത്യന്‍ ടീമിന്റെ സമീപകാലത്തെ ഏറ്റവും വലിയ നേട്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പത്തിന് ഏഷ്യയിലെ ഒന്നാം നമ്പര്‍ ടീമായ ആസ്‌ട്രേലിയയുമായുള്ള കളിക്ക് കാത്തിരിക്കുകയാണ് ടീമംഗങ്ങള്‍ എന്ന് മാനേജരും ഗള്‍ഫ് ഇന്റര്‍നാഷണല്‍ പ്രമോഷന്‍സ് മാനേജിങ് ഡയറക്ടറുമായ റൗള്‍ കാര്‍മോ ഫെര്‍ണാണ്ടസ് പറഞ്ഞു.
മലയാളിയായ മുഹമ്മദ് റാഫി ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ കളിക്കുമോ എന്ന് ഉറപ്പായിട്ടില്ല. പരുക്കുമൂലമുള്ള ഫോം നഷ്ടവുമാണ് ഗോവ ചര്‍ച്ചില്‍ ബ്രദേഴ്സ് താരമായ റാഫിയ്ക്ക് ടീമിനോടൊപ്പമുണ്ട്. കഴിഞ്ഞ സീസണിലെ മികച്ച ഇന്ത്യന്‍ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ട റാഫിക്ക് ഒക്ടോബറിലാണ് പരുക്കേറ്റത്.
ടീമില്‍ അവശേഷിക്കുന്ന എക മലയാളിതാരം മൂലമറ്റംകാരനായ എന്‍.പി. പ്രദീപ് ആണ്‍. ഇന്ത്യയുടെ മധ്യനിരയിലെ ശക്തിയാണ്‌ ഇദ്ദേഹം.ഇന്ത്യ ആദ്യമായി നെഹ്റുകപ്പ് നേടിയപ്പോള്‍ ഫൈനലിലെ വിജയ ഗോള്‍ നേടിയതും പ്രദീപായിരുന്നു.
ടീം അംഗങ്ങള്‍ :
ഗോളികള്‍ ‍: സുബതാ പാല്‍ ‍, സുഭാഷീഷ് റോയ് ചൌധരി, ഗുര്‍പ്രീത് സിങ് സന്ധു.
ഡിഫന്‍ഡര്‍മാര്‍ ‍: സൂര്‍കുമാര്‍ സിങ്, ഗുര്‍മാംഗി സിങ്, അന്‍വര്‍ ‍, മഹേഷ് ഗാവ്ലി, സെയ്ദ് റഹിം നബി, ദീപക് മണ്ഡല്‍ ‍, എന്‍.എസ്. മഞ്ജു, രാകേഷ് മാസിഹ്, ഗോവിന്‍ സിങ്.
മധ്യ നിര: സ്റ്റീവന്‍ ഡയസ്, എന്‍ ‍.പി. പ്രദീപ്, ക്ളൈമാക്സ് ലോറന്‍സ്, ക്ളിഫോര്‍ഡ് മിറാന്‍ഡ, റെനഡി സിങ്, മെഹ്റാജുദ്ദീന്‍ വാഡു, ബല്‍ദീപ് സിങ്.
മുന്‍നിര: ബൈച്ചുങ് ബൂട്ടിയ(ക്യാപ്റ്റന്‍ ‍), സുനില്‍ ഛേത്രി, അഭിഷേക് യാദവ്, സുശീല്‍ കുമാര്‍ സിങ്. എന്നിവരാണ്‌

2010 ഡിസംബർ 21, ചൊവ്വാഴ്ച

ഖത്തറില്‍ മലയാളി യുവാക്കളുടെ വധശിക്ഷ ജീവപര്യന്തമാക്കി

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തറില്‍ ഇന്തോനേഷ്യന്‍ യുവതി കൊലചെയ്യ്‌ത കേസില്‍ രണ്ട് മലയാളികളുടെയും ഒരു നേപ്പാള്‍ സ്വദേശിയടക്കം മൂന്നുപേരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു.
കുന്നംകുളം ചൊവ്വന്നൂര്‍ മാച്ചാലങ്ങത്ത് ശ്രീധരന്റെ മകന്‍ മണികണ്ഠന്‍ (31), തൃശൂര്‍ മണ്ണുത്തി സ്വദേശി മഹാദേവന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ (34), നേപ്പാള്‍ സ്വദേശി ചന്ദ്രശേഖരന്‍ യാദവ് എന്നിവരുടെ വധശിക്ഷയാണ് ജീവപര്യന്തമാക്കിയത്. മലയാളികള്‍ 25 വര്‍ഷവും നേപ്പാളിക്ക് 15 വര്‍ഷവും തടവനുഭവിക്കണമെന്നാണ് കോടതി ഇപ്പോള്‍ വിധിച്ചിരിക്കുന്നത്.
2003 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇന്തോനേഷ്യക്കാരിയായ യുവതിയുടെ അഴുകിയ മൃതദേഹം വക്ര ബീച്ചില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവരും അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ച കാറില്‍ കണ്ട കറ മനുഷ്യരക്തമല്ലെന്നും ഇവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പ്രതിഭാഗം അഭ്യര്‍ഥിച്ചിരുന്നു.
2007ലാണ് വധശിക്ഷ ലഭിച്ച ഇവരെ അതില്‍ നിന്നും ഒഴിവാക്കാനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. അല്‍ അന്‍സാരി ലോ ഓഫീസിലെ അഡ്വ. നിസാര്‍ കോച്ചേരിയാണ് ഇവര്‍ക്ക് വേണ്ടി അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്.
കേസിലെ മൂന്നു പ്രതികള്‍ക്ക് വധശിക്ഷയും നാലാമന് രണ്ടുവര്‍ഷം തടവും 2000 റിയാല്‍ പിഴയും വിധിച്ച് 2006 നവംബറില്‍ ക്രിമിനല്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. വധശിക്ഷക്കെതിരെ പ്രതിഭാഗം ഹരജി നല്‍കിയെങ്കിലും 2008 ജൂണ്‍ 25ന് അപ്പീല്‍ കോടതിയും ശിക്ഷ ശരിവെച്ചു. ഇതിനെതിരായ ഹരജിയില്‍ വിധി പുന:പരിശോധിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന വിചാരണയിലാണ് വധശിക്ഷ റദ്ദാക്കിയത്. മണികണ്ഠന്‍ വെല്‍ഡറും ഉണ്ണികൃഷ്ണന്‍ ടാക്‌സി ഡ്രൈവറും നേപ്പാളിയായ ചന്ദ്രശേഖരന്‍ യാദവ് സെക്യൂരിറ്റി ജീവനക്കാരുമായരുന്നു.