പേജുകള്‍‌

SILVAR എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
SILVAR എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഫെബ്രുവരി 1, ചൊവ്വാഴ്ച

ദോഹ ആഭരണ പ്രദര്‍ശനം ഫെബ്രുവരി 15 മുതല്‍


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: എട്ടാമത് ദോഹ ആഭരണ പ്രദര്‍ശനം ഫെബ്രുവരി 15 മുതല്‍ ദോഹ എക്‌സിബിഷന്‍ സെന്ററില്‍ നടക്കും. ഖത്തര്‍ ടൂറിസം അതോറിറ്റിയാണ് ഈ  അന്താരാഷ്ട്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ഈ പ്രദര്‍ശനം ഫെബ്രുവരി 20 ആം തിയതി സമാപിക്കും.പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജബര്‍ ആല്‍ഥാനിയാണ്‌ ഈ പ്രദര്‍ശനത്തിന്റെ രക്ഷാധികാരി.

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പ്രദര്‍ശനമായിരിക്കുമിത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ആഭരണങ്ങളുടെയും വാച്ചുകളുടെയും അപൂര്‍വശേഖരമാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ചിലത് ദോഹയില്‍ ആദ്യമായിട്ടായിരിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി ആഡംബരവാച്ചുകളുടെയും ആഭരണങ്ങളുടെയും മുന്നൂറിലധികം പ്രമുഖ ബ്രാന്റുകള്‍ ഈ വര്‍ഷത്തെ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ലോകത്തിലെ പല മുന്‍നിര കമ്പനികളും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട് എന്നത്‌ ഈ വര്‍ഷത്തെ പ്രത്യേകതയാണ്. 15000 ചതുരശ്രമീറ്റര്‍ സ്ഥലമാണ് ഈ വര്‍ഷം പ്രദര്‍ശനത്തിനൊരുക്കിയിരിക്കുന്നതെന്നും, കഴിഞ്ഞവര്‍ഷം 20,000 പേര്‍ പ്രദര്‍ശനം കാണാനെത്തിയതില്‍ ഭൂരിഭാഗവും സൗദി, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ നിന്നായിരുന്നു അതു പോലെ ഈ വര്‍ഷം ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്നും ടൂറിസം അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് അന്നുഅെമി പറഞ്ഞു.