കെ എം അക്ബര്‍
ചാവക്കാട്: യു.എ.പി.എ കരി നിയമത്തിതിനെരെ പോപുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന
ജനവിചാരണ യാത്രയുടെ പ്രചരണാര്‍ത്ഥം തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വാഹ
ജാഥക്ക് തുടക്കമായി. അണ്ട്ത്തോട് നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് പി കെ അബ്ദുള്‍
ലത്തീഫ്, ചാവക്കാട് ഡിവിഷന്‍ പ്രസിഡന്റ് സിദ്ദീഖുല്‍ അക്ബറിന്, പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് മന്ദലാംകുന്ന്, നാലാമ്കല്ല്, എടക്കഴിയൂര്‍ പോസ്റ്റ്, അയോധ്യ നഗര്‍
എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ജാഥ അഞ്ചങ്ങാടി സെന്ററില്‍ സമാപിച്ചു.
സ്വീകരണ കേന്ദ്രങ്ങളില്‍ ശശി പഞ്ചവടി, കെ ബി ഷാഫി, ഹബീബ് വെന്മേട്, ഫൈസല്‍ വെന്മേട്,
ഷഫീര്‍ പാവറട്ടി, സിറാജ് വാടാപ്പള്ളി എന്നിവര്‍ സംസാരിച്ചു. സമാപ യോഗത്തില്‍ ബി ടി
സലാഹുദ്ദീന്‍ തങ്ങള്‍, മുഹമ്മദ് വാസിര്‍ എറിയാട്, നിസാം ബുഖാറയില്‍ എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.