ചാവക്കാട്:
ഒരുമനയൂര്‍്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ മണവാളന്‍ റോഡ് ഡ്രൈനേജ് പദ്ധതി നടപ്പാക്കാന്‍ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ഭരണ - പ്രതിപക്ഷ അംഗങ്ങള്‍
തീരുമാനത്തെ പിന്തുണച്ചു. നേരത്തെ ഇതിനെ എതിര്‍ത്ത പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ്
മണ്ഡലം പ്രസിഡന്റുമായ പി കെ ജമാലുദ്ദീന്‍ യോഗത്തില്‍ പങ്കെടുത്തില്ല. ഇതേ ചൊല്ലി പി
കെ ജമാലുദ്ദീനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ആറിന്, നടന്ന പഞ്ചായത്ത്
ബോര്‍ഡ് യോഗത്തില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ഇറങ്ങിപ്പോയിരുന്നു. പഞ്ചായത്ത്
പ്രസിഡന്റ് റജീന മൊയ്നുദ്ദീന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ വി റസാഖ് ഹാജി,
കെ ജെ ചാക്കോ, വി കെ ചന്ദ്രന്‍, പി മുഹമ്മദ് റഷീദ്, ആഷിത കുണ്ടിയത്ത്, ഫിലോമിന
എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.