പേജുകള്‍‌

2013, മേയ് 4, ശനിയാഴ്‌ച

തീരദേശ മേഖലയില്‍ മാരകായുധങ്ങളുമായെത്തി കലാപം സൃഷ്ടിക്കാന്‍ ആര്‍.എസ്.എസ് ശ്രമം


കെ എം അക് ബര്‍ 
ചാവക്കാട്: രാത്രിയില്‍ മാരകായുധങ്ങളുമായെത്തി തീരദേശ മേഖലയില്‍ കലാപം സൃഷ്ടിക്കാന്‍ ആര്‍.എസ്.എസ് ശ്രമം. നാട്ടുകാര്‍ വിവരമറിയിച്ചതി തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തിയതോടെ ആര്‍.എസ്.എസ് സംഘം രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി 10.30 ഓടെ തിരുവത്ര മൌലാനാ നഗറിടുത്താണ് സംഭവം. തിരുവത്ര മുട്ടില്‍ സ്വദേശികളായ 35 ഓളം വരുന്ന ആര്‍.എസ്.എസ് സംഘമാണ് വാള്‍, ദണ്ഡ, ഇരുമ്പ് പൈപ്പ് തുടങ്ങിയ ആയുധങ്ങളുമായി എത്തിയത്.


സ്ത്രീകള്‍ക്കു നേരെ അസഭ്യം ചൊരിഞ്ഞ ആര്‍.എസ്.എസ് സംഘം വര്‍ഗീയ വിഷം ചീറ്റുന്ന മുദ്രാവാക്യമുയര്‍ത്തുകയും ഗുജറാത്ത് ആവര്‍ത്തിക്കുമെന്നും ഭീഷണി മുഴക്കി. ആര്‍.എസ്.എസ് സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിക്കുകയും വിവരം പോലിസി അറിയിക്കുകയും ചെയ്തു. ചാവക്കാട് സ്റ്റേഷില്‍ നിന്നും രണ്ടു പോലിസുകാര്‍ മാത്രമാണ് ആദ്യം സ്ഥലത്തെത്തിയത്. ഇതോടെ പ്രതിഷേധമുയര്‍ത്തി നാട്ടുകാര്‍ സംഘടിച്ചതോടെ ചാവക്കാട് എസ്.ഐ എം കെ ഷാജിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലിസ് സ്ഥലത്തെത്തി നാട്ടുകാരെ ശാന്തരാക്കി. 

ആര്‍.എസ്എസുകാര്‍ക്കെതിരെ ക്രിമില്‍ കേസെടുക്കണം: പോപുലര്‍ ഫ്രണ്ട് 
ചാവക്കാട്: തിരുവത്ര മൌലാനാ നഗറില്‍ മാരകായുധങ്ങളുമായെത്തി സംഘര്‍ഷം സൃഷ്ടിച്ച് കലാപമുണ്ടാക്കാന്‍ ശ്രമം ടത്തിയ ആര്‍.എസ്എസുകാര്‍ക്കെതിരെ ക്രിമില്‍ കേസെടുക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ചാവക്കാട് ഡിവിഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. സമാധാന്തരീക്ഷത്തില്‍ കഴിയുന്ന മേഖലയില്‍ കലാപമഴിച്ചു വിടാനുള്ള ആര്‍.എസ്.എസ് ശ്രമം നം തിരിച്ചറിയണമെന്നും ഇതിതിെരെ ജകീയ കൂട്ടായ്മ രൂപപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് എം എല്‍ ഫസലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ എം സുബൈര്‍, തിരുവത്ര യൂിറ്റ് പ്രസിഡന്റ് പി എ ൌഫല്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.