പേജുകള്‍‌

2013, മേയ് 17, വെള്ളിയാഴ്‌ച

പാര്‍ട്ടിയില്‍ പരസ്പരം പോരടിക്കുന്നവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അപമാനം : സി എന്‍ ജയദേവന്

കെ എം അക് ബര്‍ 
ചാവക്കാട്: ഒരു പാര്‍ട്ടിയില്‍ രണ്ടു ചേരികളുണ്ടാക്കി രണ്ടു പാര്‍ട്ടികളെ പോലെ പോരടിക്കുന്നവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അപമാമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി എന്‍ ജയദേവന്‍ പറഞ്ഞു. വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് സി.പി.ഐയില്‍ ചേര്‍ന്നവര്‍ക്ക് ഒരുമയൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി വിട്ടു പോകുന്നവരെ കൊലപ്പെടുത്തുന്ന നിലപാട് കേരളം അംഗീകരിക്കില്ലന്നും അദ്ദേഹം പറഞ്ഞു. ഇ കെ ജോസ് അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ വി എസ് സുനില്‍കുമാര്‍, ഗീതാ ഗോപി, സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ കെ വല്‍സരാജ്, കെ കെ സുധീരന്‍, അഡ്വ. പി മുഹമ്മദ് ബഷീര്‍, ഇ ടി ഫിലോമിന, കെ വി കബീര്‍, പി കെ മനോജ്, വി കെ മുജീബ് എന്നിവര്‍ സംസാരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.